പഴയ വീടുപൊളിച്ച് പുതിയ വീട് പണിയുമ്പോള്‍ ഒരുപാട് സാധനങ്ങള്‍ ഉപയോഗപ്രദമായവ ഉണ്ടാകും. അത് പഴയതാണെന്ന് കരുതി കളയണോ എന്ന് പലര്‍ക്കും സംശയമുണ്ട്.
പഴയവീടിന്റെ കല്ലും മരവും മണലുമൊക്കെ വീണ്ടും ഉപയോഗിച്ചുകൂടേ? പഴയ മരം ഉപയോഗിച്ച് പണിയുന്ന കട്ടിളയും ജനാലകളും ഒക്കെ ഇപ്പോള്‍ പണിത് വില്‍ക്കുന്നുമുണ്ടല്ലോ? ഇതാണ് ആളുകളെ ഇങ്ങനെ ചിന്തിപ്പിക്കാന്‍ കാരണം. കൂടാതെ നിര്‍മാണവസ്തുക്കളുടെ വിലക്കയറ്റവും ദൗര്‍ലഭ്യതയും.
പുതിയ കല്ലും മരവും ഒക്കെ പരമാവധി ഉപയോഗിച്ചുകൊണ്ട് തന്നെ പഴയതും ഉപയോഗിക്കാം. അതില്‍ തെറ്റില്ല. പഴയതും പുതിയതുമായ മരങ്ങളെ ഒന്നിച്ച് ചേര്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. പഴയതിനെ പഴയതിനോട് ചേര്‍ക്കുക.
പരിചയമില്ലാത്ത വീടിന്റെ ഉരുപ്പടികള്‍ കഴിവതും വാങ്ങി ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. പഴയ വീടിന്റെ തറയിലെ മണലും വീടിന്റെ കല്ലും ഒക്കെ പുതിയ വീടിനും ഉപയോഗിക്കാം. മരം നിന്നപോലെ തന്നെ വേണം ജനാലയും വാതിലും ഒക്കെ നിര്‍മിക്കാന്‍. മരത്തിന്റെ പാട് നോക്കിയാല്‍ ഇത് മനസിലാക്കാന്‍ കഴിയും.
തലതിരിച്ച് പണിതാല്‍ പെട്ടെന്ന് കേടായിപ്പോകും. മരം എങ്ങോട്ട് വളയുമെന്ന് നോക്കിവേണം ഉരുപ്പടി നിര്‍മിക്കാന്‍. അല്ലാതെ ചെയ്താലാണ് ഭിത്തിയുമായി മരം അകന്നുപോകുന്നത്.