സമൂഹ മാധ്യമങ്ങളില്‍ ജനപ്രീതി ആര്‍ജിക്കുന്ന നിരവധി വാര്‍ത്തകളാണ് ദിവസവും വരുന്നത്. അത്തരത്തിലുള്ള ഒരു വാര്‍ത്തയാണ് സ്വര്‍ഗത്തില്‍ ഇടം വാങ്ങാമെന്ന തലക്കെട്ടോടെ പ്രതീക്ഷപ്പെട്ടത്. സംഭവം ‘സത്യ’മാണ് മെക്‌സികോയിലെ ഒരു പള്ളി ‘ സ്വര്‍ഗ്ഗത്തില്‍ സ്ഥലം വില്‍ക്കുന്നു’ എന്ന് വാര്‍ത്ത ഇതിനോടകം തന്നെ ശ്രദ്ധനേടിയട്ടുണ്ട്.
ഇങ്ങനെ സ്വര്‍ഗ്ഗത്തില്‍ സ്ഥലം വില്‍ക്കുന്ന ഇടം പാടുകളിലൂടെ ഇഗ്ലേഷ്യ ഡെല്‍ ഫൈനല് ഡി ലോസ് ടൈമ്പോസ് ചര്‍ച്ച് സമാഹരിച്ചത് ദശലക്ഷക്കണക്കിന് ഡോളറാണത്രേ. ഇവരുടെ പേജുകളാവട്ടെ സമൂഹ മാധ്യമങ്ങളില്‍ വളരെ ജനപ്രിയമാണ്. ഇവരുടെ ലക്ഷ്യം ഭക്തിയെ മുതലെടുക്കുന്നവരെ പരിഹസിക്കുകയാണ്.
ഒരു ചതുരശ്ര മീറ്ററിന് 100 ഡോളറാണെന്നും വാങ്ങുന്നവര്‍ക്ക് അമേരിക്കൻ എക്‌സ്‌പ്രസ്, ആപ്പിൾ പേ അല്ലെങ്കിൽ പേയ്‌മെൻ്റ് പ്ലാൻ സജ്ജീകരിച്ച് പണം നൽകാമെന്നും ആയിരുന്നു ചർച്ചിന്റെ വാഗ്ദാനം. ദൈവം തന്റെ പ്ലോട്ടുകൾ വിൽക്കാൻ അധികാരം നൽകിയെന്നും 2017 ൽ താൻ ദൈവത്തോട് സംസാരിച്ചുവെന്ന് പള്ളിയിലെ പാസ്റ്റർ പറഞ്ഞതായി അറിയിച്ചുകൊണ്ടാണ് രസകരമായ ഈ സംഭവം അരങ്ങേറിയത്.
നിരവധി ഉപയോക്താക്കളാണ് ഈ കൗതുകകരമായ വാര്‍ത്ത സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുള്ളത്. ഈ വാര്‍ത്തയെ തേടി എത്തുന്നത് സമ്മിശ്രമായ അഭിപ്രായങ്ങളാണ്.