Health

പ്ലാസ്റ്റിക് ഓട്ടിസത്തിന് കാരണമാകുമോ? ഗവേഷകര്‍ വെളിപ്പെടുത്തുന്നു

ഒരു വ്യക്തിയുടെ ആശയവിനിമയം, സംസാരം, പഠനം, പെരുമാറ്റ രീതികള്‍ എന്നിവയെ ബാധിക്കുന്ന ന്യൂറോ ഡെവലപ്മെന്റല്‍ ഡിസോര്‍ഡറാണ് ഓട്ടിസം . ഓട്ടിസ്റ്റിക് സ്‌പെക്ട്രം ഡിസോര്‍ഡര്‍ അല്ലെങ്കില്‍ എഎസ്സി എന്നും അറിയപ്പെടുന്നു. ഓട്ടിസം ഒരു വൈകല്യമാണ്, ഇത് സാധാരണയായി കുഞ്ഞുങ്ങളില്‍ രണ്ട് വയസ്സു കഴിയുന്ന സമയത്താണ് രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങുന്നത്. അടുത്തിടെ നടത്തിയ ഒരു പഠനത്തില്‍ , പ്ലാസ്റ്റിക്കിന്റെ ഉപയോഗം ഓട്ടിസം വരാനുള്ള സാധ്യതയ്ക്ക് ആക്കംകൂട്ടുമെന്ന് കണ്ടെത്തി.

ആര്‍എംഐടി സര്‍വകലാശാലയിലെ എലിസ ഹില്‍-യാര്‍ഡിനാണ് പഠന നയിച്ചത്. കട്ടികൂടിയ പ്ലാസ്റ്റിക്കിന്റെ ഘടകങ്ങളുമായി പ്രധാനമായും ബിസ്‌ഫെനോള്‍ എ (ബിപിഎ ) സമ്പര്‍ക്കം പുലര്‍ത്തുന്നത് ഗര്‍ഭപാത്രത്തിലെ ആണ്‍കുട്ടികളില്‍ ഓട്ടിസത്തിന് കാരണമാകുമെന്ന് പഠനം കണ്ടെത്തി. കട്ടിയുള്ള പ്ലാസ്റ്റിക്കില്‍ കാണപ്പെടുന്ന ഒരു ഘടകമാണ് ബിപിഎ. പല ഭക്ഷണ പദാര്‍ത്ഥങ്ങളിലും പാനീയങ്ങളിലും ഇത് കാണപ്പെടുന്നു – . നമ്മുടെ ശരീരത്തിലെ ഈസ്ട്രജന്റെ ഫലങ്ങളെ അനുകരിക്കാന്‍ ബിപിഎയ്ക്ക് കഴിയുമെന്ന് പഠനമുണ്ട്. പല രാജ്യങ്ങളും ബിപിഎയുടെ ഉപയോഗം നിരോധിച്ചിട്ടുണ്ട് – ഓസ്ട്രേലിയയില്‍, ബേബി ബോട്ടിലുകളില്‍ ബിപിഎ ഉപയോഗിക്കുന്നത് ഘട്ടം ഘട്ടമായി നിര്‍ത്തലാക്കിക്കൊണ്ടിരിക്കുന്നു.

ആശയവിനിമയം നടത്താനും പഠിക്കാനും സംസാരിക്കാനും സാമൂഹികമായി പെരുമാറാനും ഓട്ടിസം ബാധിച്ചവര്‍ ബുദ്ധിമുട്ടുകള്‍ നേരിടും. ചില ജീനുകളുടെ സങ്കീര്‍ണ്ണതയാണ് ഓട്ടിസത്തിന് കാരണമാകുന്നതെന്ന് നിരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ചിലപ്പോള്‍, പാരിസ്ഥിതിക ഘടകങ്ങളും ചില ആന്റിസൈസര്‍ മരുന്നുകളും ഓട്ടിസത്തിന് കാരണമാകുന്നു.

1,074 ഓസ്ട്രേലിയന്‍ കുഞ്ഞുങ്ങളിലാണ് ഗവേഷണം നടത്തിയത്. ഗര്‍ഭധാരണം വൈകിയ അമ്മമാരുടെ 847 മൂത്ര സാമ്പിളുകള്‍ ശേഖരിച്ച് ബിപിഎയുടെ അളവ് പരിശോധിച്ചു . ഉയര്‍ന്ന ബിപിഎ ലെവലും ഓട്ടിസത്തിനുള്ള സാധ്യതയും തമ്മില്‍ ബന്ധമുണ്ടെന്ന് പഠനം കണ്ടെത്തി. എന്നാല്‍, ഓട്ടിസം ബാധിച്ച പെണ്‍കുട്ടികളുടെ എണ്ണം കുറവാണെന്ന് പഠനം കാണിച്ചു.