വിവിധ കാരണങ്ങളാല്‍ ആളുകള്‍ കൈകാലുകളില്‍ ‘ഞൊട്ട’ വിടാറുണ്ട്. സമ്മര്‍ദ്ദമോ പിരിമുറുക്കമോ അനുഭവപ്പെടുമ്പോള്‍ ആള്‍ക്കാര്‍ വിരലുകള്‍ മുമ്പോട്ട് അമര്‍ത്തി മടക്കിയോ പിറകിലേക്ക് ബലത്തില്‍ ആയം കൊടുത്തോ ഒക്കെ ചെയ്ത് ശബ്ദം കേള്‍പ്പിക്കാറുള്ള ‘ഞൊട്ട’ ഏതെങ്കിലും തരത്തില്‍ ശരീരത്തിന് ദോഷകരമായി മാറാറുണ്ടോ? അല്ലെങ്കില്‍ സന്ധിവാതം പോലെയുള്ള രോഗത്തിനോ കാരണമാകാറുണ്ടോ? സാധാരണ മനുഷ്യര്‍ക്കിടയില്‍ സര്‍വസാധാരണമായ കാര്യം ഈ ചോദ്യം നേരിടാന്‍ തുടങ്ങിയിട്ട് കുറേ കാലമായി.
എന്നാല്‍ ഇത് വിനാശകരമായി തോന്നുമെങ്കിലും, സന്ധിവാതം ഉള്‍പ്പെടെയുള്ള ഗുരുതരമായ അല്ലെങ്കില്‍ ശാശ്വതമായ ദോഷം ഉണ്ടാക്കുന്നതായി ഇതുവരെ ഒരു തെളിവുമില്ലെന്നാണ് വിദഗ്ദ്ധര്‍ പറയുന്നത്. 1998ല്‍ ആര്‍ത്രൈറ്റിസ് & റൂമറ്റോളജി ജേണലിലെ ഒരു കേസ് റിപ്പോര്‍ട്ടില്‍, ഡൊണാള്‍ഡ് അംഗര്‍ എന്ന ഒരു ഫിസിഷ്യന്‍ ഈ മിഥ്യ പരീക്ഷിച്ചു. ദിവസവും രണ്ടുതവണ ഇടത് കൈയ്യിലെയും വലതു കൈയ്യിലെയും ഞൊട്ട വിട്ടു. 50 വര്‍ഷത്തിനു ശേഷം പോലും തന്റെ ജോയിന്റുകളില്‍ സന്ധിവാതത്തിന്റെ ലക്ഷണങ്ങളൊന്നും കാണിച്ചില്ലെന്ന് മാത്രമല്ല ഇടതും വലതും കൈകള്‍ തമ്മില്‍ വ്യത്യാസവും ഉണ്ടായിരുന്നില്ല.
സന്ധിവാതം പല തരത്തിലുണ്ട്, സന്ധിയിലെ ടിഷ്യുകള്‍ തേയ്മാനം സംഭവിക്കുകയും വേദനയും വീക്കവും കാഠിന്യവും ഉണ്ടാക്കുകയും ചെയ്യുന്ന ഒരു ഡീജനറേറ്റീവ് രോഗമാണ്. എന്നാല്‍ അത് ഞൊട്ടവിടല്‍ കൊണ്ട് സംഭവിക്കുന്നില്ലെന്നാണ് വിദഗ്ദ്ധര്‍ തറപ്പിച്ചു പറയുന്നത്. പരിക്കോ അമിതോപയോഗമോ ഇത്തരത്തിലുള്ള ടിഷ്യു കേടുപാടുകള്‍ക്ക് കാരണമാകുമെങ്കിലും, സന്ധികളില്‍ അമിതഭാരവും ഘര്‍ഷണവും ആവശ്യമായി വരും, ഇത് സന്ധികള്‍ക്കിടയിലുള്ള ഇടം വര്‍ദ്ധിപ്പിച്ച് ഞൊട്ടപൊട്ടിച്ച് സംഭവിക്കുന്നില്ലെന്ന് ഓര്‍ത്തോപീഡിക് വിദഗ്ദ്ധര്‍ പറയുന്നത്. ഞൊട്ട ക്രാക്കിംഗ് ഓസ്റ്റിയോ ആര്‍ത്രൈറ്റിസുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കൃത്യമായി തള്ളിക്കളയുന്ന കര്‍ശന പഠനങ്ങളൊന്നുമില്ല, ക്ലീവ്‌ലാന്‍ഡ് ക്ലിനിക്കിലെ ആര്‍ത്രൈറ്റിസ് ആന്‍ഡ് മസ്‌കുലോസ്‌കെലെറ്റല്‍ സെന്റര്‍ ഡയറക്ടര്‍ എം.എലൈന്‍ ഹുസ്‌നി പറഞ്ഞു.
പക്ഷേ അപൂര്‍വ സന്ദര്‍ഭങ്ങളില്‍, അമിതമായ ‘ഞൊട്ട വിടലുകള്‍’ ലിഗമെന്റിന് പരിക്കുകള്‍, ജോയിന്റ് ഡിസ്ലോക്കേഷന്‍ തുടങ്ങിയ ചെറിയ പരിക്കുകള്‍ക്ക് കാരണമാകുമെന്ന് ജാഫര്‍ണിയ പറഞ്ഞു. കൂടാതെ, ഈ ശീലം മറ്റ് പ്രശ്നങ്ങള്‍ക്ക് കാരണമാകുമോ എന്നതിനെക്കുറിച്ചുള്ള ഗവേഷണം സമ്മിശ്രമാണ്. സാധാരണ ഞൊട്ടപൊട്ടിക്കല്‍ കൈ വീക്കവും പിടിശക്തി കുറയലും അനുഭവപ്പെടാനുള്ള സാധ്യത കൂടുതലാണെന്നാണ് 1990-ലെ ഒരു പഠനം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ 2017 ലെ ഒരു പഠനം വിപരീതമാണ് റിപ്പോര്‍ട്ട് ചെയ്തത്.
