Healthy Food

ബീറ്റ്റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിച്ചാല്‍ എന്താണ് പ്രശ്‌നം? കാരണങ്ങൾ ഇതാണ്

ബീറ്റ്‌റൂട്ടിന് ആരോഗ്യകരമായ ഗുണങ്ങള്‍ ഏറെയാണ്. കൂടാതെ ചര്‍മത്തിന്റെ ആരോഗ്യവും മെച്ചപ്പെടുന്നു. കരളിനെ ശുദ്ധിയാക്കാനും ബീറ്റ്‌റൂട്ട് ജ്യൂസിന് സാധിക്കും. എന്നാല്‍ രാവിലെ വെറും വയറ്റില്‍ ബീറ്ററൂട്ടിന്റെ ജ്യൂസ് കുടിക്കുന്നതിന് കുറച്ച് പാര്‍ശ്വഫലങ്ങളുമുണ്ട്.

ബീറ്റ്‌റൂട്ട് ജ്യൂസ് വെറും വയറ്റില്‍ കുടിക്കുകയാണെങ്കില്‍ ദഹനക്കേട്, വയറ് കമ്പിക്കല്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കൂടാതെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കാനായി ആഗ്രഹിക്കുന്നവര്‍ വെറും വയറ്റില്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കുടിക്കരുത്. ഇത് ഗ്ലൂക്കോസിന്റെ അളവിനെ ബാധിക്കും. ബ്ലഡ് ഷുഗര്‍ വേഗം കുറയുന്നതിനും ഇടയാകുന്നു. എല്ലാ ദിവസവും വെറും വയറ്റില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുകയാണെങ്കില്‍ വൃക്കകളില്‍ ചെറിയ കല്ലുകള്‍ രൂപപ്പെടുന്നതിനും കാരണമാകാം.

വെറും വയറ്റില്‍ എല്ലാ ദിവസവും ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കുടിച്ചാല്‍ മൂത്രത്തിന്റെയും മലത്തിന്റെയും നിറം മാറ്റത്തിന് കാരണമാകും. ബീറ്റിയൂറിയ എന്നാണ് ഇതിന് പേര്. അധികമായി രക്തസമ്മര്‍ദം കുറയും .അതിനാല്‍ താഴ്ന്ന ബി പി ഉളളവര്‍ രാവിലെ വെറും വയറ്റില്‍ ബീറ്റ്‌റൂട്ടിന്റെ ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം. ഏതെങ്കിലും തരത്തിലുള്ള അലര്‍ജി പ്രശ്‌നങ്ങളുള്ളവരാണ് നിങ്ങളെങ്കില്‍ ബീറ്റ്‌റൂട്ട് ജ്യൂസ് കുടിക്കുന്നത് ഒഴിവാക്കണം . ചര്‍മത്തില്‍ പാടുകള്‍, ശ്വസിക്കാനുള്ള ബുദ്ധിമുട്ട്, മുഖത്തും ചുണ്ടുകളിലും വീക്കവും ഉണ്ടാകാം.

ബീറ്റ്‌റൂട്ടില്‍ അധികമായി അയണ്‍, കോപ്പര്‍ എന്നീ മെറ്റലുകള്‍ ഉണ്ട്.അതിനാല്‍ കരളിന് ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവരാണെങ്കില്‍ വെറും വയറ്റില്‍ ബീറ്റ്‌റൂട്ട് കഴിക്കുന്നത് ഒഴിവാക്കണം.

വീട്ടില്‍ തന്നെ ഉണ്ടാക്കുന്ന ബീറ്റ്‌റൂട്ട് ജ്യൂസ് കഴിക്കേണ്ട ശരിയായ സമയം പ്രഭാത ഭക്ഷണത്തിന് ശേഷമാണെന്ന് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. എന്നാല്‍ ചില ആരോഗ്യാവസ്ഥകള്‍ ഉള്ളവരാണെങ്കില്‍ വൈദ്യനിര്‍ദേശം അനുസരിച്ച് ബീറ്റ്‌റൂട്ട് ജ്യൂസ് വെറുംവയറ്റില്‍ കഴിക്കാം. മറ്റുള്ളവർ പ്രഭാതഭക്ഷണത്തിന് ശേഷം ഈ ജ്യൂസ് കുടിക്കുന്നതാണ് സുരക്ഷിതം.

Leave a Reply

Your email address will not be published. Required fields are marked *