ലോകത്തുടനീളം അനേകം ആരാധകരുള്ള ഹോളിവുഡ് നടി കാമറൂണ്‍ ഡയസ് രണ്ടാമതും അമ്മയായി. തങ്ങള്‍ക്ക് രണ്ടാമത് ഒരു കുട്ടി കൂടി ഉണ്ടായതായി കാമറോണ്‍ ഡയസും അവരുടെ ഭര്‍ത്താവ് ബെഞ്ചി മാഡനും പ്രഖ്യാപിച്ചു. വെള്ളിയാഴ്ച രാത്രി ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ ഡയസും ബെഞ്ചും സന്തോഷവാര്‍ത്ത പങ്കിട്ടത്്. ഇതിനൊപ്പം മകന്റെ പേര്‍ കര്‍ദിനാള്‍ എന്നാണെന്നും വെളിപ്പെടുത്തി.
”ഞങ്ങളുടെ പുത്രനായ കര്‍ദിനാള്‍ മാഡന്റെ ജനനം അറിയിക്കുന്നതില്‍ ഞങ്ങള്‍ അനുഗ്രഹീതരും ആവേശഭരിതരുമാണ്,” ബെന്‍ജി തന്റെയും ഡയസിന്റെയും ഇന്‍സ്റ്റാഗ്രാമില്‍ ഒരു സംയുക്ത പോസ്റ്റില്‍ എഴുതി. ”കുട്ടികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കും വേണ്ടി ഞങ്ങള്‍ ചിത്രങ്ങളൊന്നും പോസ്റ്റ് ചെയ്യില്ല – പക്ഷേ അവന്‍ വളരെ സുന്ദരനാണ്.” അച്ഛന്‍ കുറിച്ചു.
51 കാരിയായ ഡയസും 45 കാരനായ മാഡനും നാലു വയസ്സുള്ള റാഡിക്സ് എന്ന് പേരുള്ള ഒരു മകള്‍ കൂടിയുണ്ട്. വ്യവസായത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന സ്ത്രീകളില്‍ ഒരാളായിട്ടും കുടുംബത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ 2022 ല്‍ അഭിനയത്തില്‍ നിന്ന് ഒരു പടി പിന്നോട്ട് പോകാന്‍ പദ്ധതിയിട്ടതായി ഡയസ് പ്രഖ്യാപിച്ചിരുന്നു. ഈ കാലയളവില്‍ ഡസന്‍ കണക്കിന് സിനിമകളാണ് നടി നിരസിച്ചത്.
100 ദശലക്ഷം ഡോളറെങ്കിലും നടി നഷ്ടപ്പെടുത്തിയിരിക്കാമെന്നാണ് വിവരം. ഗുഡ് ഷാര്‍ലറ്റ് എന്ന റോക്ക് ഗ്രൂപ്പിലെ അംഗമാണ് മാഡന്‍. എന്നാല്‍ അദ്ദേഹത്തിന്റെ കുടുംബം വളര്‍ന്നതിനാല്‍ സമീപ വര്‍ഷങ്ങളില്‍ സംഗീതം നിര്‍മ്മിക്കാന്‍ കുറച്ച് സമയം ചെലവഴിച്ചു. കര്‍ദിനാള്‍ മാഡന്റെ കുടുംബത്തിലേക്കുള്ള വരവ് അറിയിച്ച് വൈറലായ ഇന്‍സ്റ്റാഗ്രാം പോസ്റ്റ് ഷെയര്‍ ചെയ്ത ആദ്യ മണിക്കൂറില്‍ തന്നെ 30,000 ലൈക്കുകള്‍ ലഭിച്ചു.