ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) 2025ല്‍ പരിക്കുമൂലം പുറത്തായ വലംകൈയ്യന്‍ സീമര്‍ ലിസാദ് വില്യംസിന് പകരക്കാരനായി മുംബൈ ഇന്ത്യന്‍സ് കണ്ടെത്തിയ താര മാണ് ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ കോര്ബിന് ബോഷ്. 2022 ല്‍ രാജസ്ഥാന് റോയല്‍ സിന്റെ റിസര്‍വ് താരമായിരുന്നെങ്കിലും ഐപിഎല്ലില്‍ ഇതുവരെ സാന്നിദ്ധ്യം അറിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടില്ല.
ജനുവരിയില്‍ നടന്ന പാകിസ്ഥാന് സൂപ്പര്‍ ലീഗ് (പിഎസ്എല്‍) 2025 ഡ്രാഫ്റ്റില്‍ ബോഷിനെ പെഷവാര്‍ സാല്‍മി ലേലം കൊണ്ടിരുന്നു. എന്നാല്‍ മുംബൈ ഇന്ത്യന്‍സ് ടീമില്‍ എടുത്തതോടെ ബോഷ് പിഎസ്എല്ലിനോട് വിടപറഞ്ഞു. ഐപിഎല്‍ നടക്കുന്ന ഏപ്രില്‍-മെയ് വിന്‍ഡോയിലാണ് പിഎസ്എല്ലും പ്രവര്‍ത്തിക്കുന്നതിനാലാണ് ബോഷ് പാകിസ്താന് സൂപ്പര്ലീഗിനോട് ബൈ പറഞ്ഞത്.
കഴിഞ്ഞ വര്‍ഷം ഡിസംബറില്‍, പാക്കിസ്ഥാനെതിരായ ടെസ്റ്റ് അരങ്ങേറ്റത്തില്‍ ശ്രദ്ധേ യമായ ഒരു തിരിച്ചടിയിലൂടെ ബോഷ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഒന്പ താം നമ്പറില്‍ ബാറ്റ് ചെയ്ത അദ്ദേഹം പുറത്താകാതെ 81 റണ്‍സ് നേടി. ഈ സ്ഥാന ത്ത് നിന്ന് ടെസ്റ്റ് അരങ്ങേറ്റത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് സ്കോറര്‍ എന്ന റെക്കോഡ് നേടുക യും ചെയ്തിരുന്നു. ഇന്ത്യയുടെ ബല്‍വീന്ദര്‍ സന്ധു, ശ്രീലങ്കയുടെ മിലന് രത്നായകെ തുടങ്ങിയ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിലാണ് ഇതിലൂടെ ബോഷ് എത്തിയത്.
86 ടി20 മത്സരങ്ങളിലെ പരിചയസമ്പത്തുള്ള ബോഷ് 8.38 ഇക്കോണമി റേറ്റില്‍ 59 വിക്കറ്റുകളും 113.33 സ്ട്രൈക്ക് റേറ്റില്‍ 663 റണ്‍സും നേടിയിട്ടുണ്ട്. അതേസമയം, ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ, തിലക് വര്‍മ്മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ എന്നിവരെ ഐപിഎല്‍ 2025-ന് മുന്നോടിയായി സുരക്ഷിതമാക്കി മുംബൈ ഇന്ത്യന്‍സ് തങ്ങളുടെ പ്രധാന ടീമിനെ നിലനിര്‍ത്തിയിട്ടുണ്ട്. അഞ്ച് തവണ ചാമ്പ്യന്‍ മാര്‍ നിരാശാജനകമായ 2024 സീസണിന് ശേഷം തിരിച്ചുവരാനുള്ള ശ്രമത്തിലാണ്.