‘നൂറുകണക്കിന് തടാകങ്ങളാല്‍ ചുറ്റപ്പെട്ട സില്‍വന്‍ ലാന്‍ഡ്‌സ്‌കേപ്പുകളുടെ ഒരു സമാഹാരം’. ഏകദേശം ആയിരത്തിലധികം പഴക്കമുള്ള സ്വീഡിഷ് നഗരമായ വാക്‌സ്‌ജോയെ ടൂറിസം അടയാളപ്പെടുത്തുന്നത് ഇങ്ങിനെയാണ്. എന്നാല്‍ തലസ്ഥാനമായ സ്റ്റോക്ക്‌ഹോമില്‍ നിന്ന് 450 കിലോമീറ്റര്‍ തെക്ക്-പടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരത്തിന് മറ്റൊരു പ്രശസ്തിയുണ്ട്. 1740-കള്‍ മുതല്‍ അഗ്‌നി ചൂളകളില്‍ നിന്ന് സ്ഫടിക സൗന്ദര്യം സൃഷ്ടിച്ച കോസ്റ്റ ബോഡ, ഓര്‍ഫോര്‍സ് തുടങ്ങിയ ആഗോള പ്രശസ്തമായ ഗ്ലാസ് വര്‍ക്കുകളുടെ ഒരു നിരയുടെ ആസ്ഥാനമായ ‘ഗ്ലാസ് കിംഗ്ഡം’ എന്നറിയപ്പെടുന്ന ഒരു നാടാണിത്.
എന്നാല്‍ ആ ചില്ലുനിര്‍മ്മാണ പൈതൃകം ഇപ്പോള്‍ മാറുകയാണ്. 100,000-ല്‍ താഴെ മാത്രം താമസക്കാരുള്ള ഈ നഗരം കാലാവസ്ഥാ വ്യതിയാനത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമായി സ്വയം തടിയിലേക്ക് മാറാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. കൃത്യമായി പറഞ്ഞാല്‍ അവരുടെ അഭിമാനമായ ആഗോളപ്രശസ്തയായ പരിസ്ഥിതിവാദി ഗ്രെറ്റ തുംബെര്‍ഗ് ജനിക്കുന്നതിന് 10 വര്‍ഷം മുമ്പ. 2030 ഓടെ പൂര്‍ണ്ണമായും തടി നിര്‍മ്മിതമായ നഗരമായി വാക്‌സ്‌ജോ മാറും. തടി നഗരമാകുന്നതിനൊപ്പം മറ്റു ചില പ്രത്യേകതകള്‍ കൂടിയുണ്ട്. അതിലൊന്ന് വാക്‌സോ യുടെ പ്രതിശീര്‍ഷ കാര്‍ബണ്‍ പുറംതള്ളല്‍ 1990-കളിലേക്കാള്‍ 70%-ലധികം കുറയും.
ഇവിടെ ബസുകളും കൗണ്‍സില്‍ വാഹനങ്ങളും ഗാര്‍ഹിക ജൈവ മാലിന്യത്തില്‍ നിന്ന് നിര്‍മ്മിച്ച ജൈവ ഇന്ധനത്തിലാണ് ഓടുന്നത്. നഗരത്തിലെ ഊര്‍ജത്തിന്റെ 90%-ലധികവും, വനമേഖലയിലെ ഉപോല്‍പ്പന്നങ്ങളില്‍ നിന്നും മറ്റ് ജൈവവസ്തുക്കളില്‍ നിന്നുമാണ്.
സ്വീഡനിലെ ഏറ്റവും മികച്ച വൈദ്യുത കാര്‍ ചാര്‍ജിംഗ് സ്റ്റേഷനുകള്‍ ഉപയോഗിക്കാത്തവരാണ് ഇപ്പോള്‍ കാര്‍ബണ്‍ ഉദ്‌വമനം നടത്തുന്നത്്. തടി വാസ്തുവിദ്യയുടെ കാര്യത്തില്‍ ലോകത്തിലെ മുന്‍നിര പ്രദര്‍ശനകേന്ദ്രമായി മാറാനൊരുങ്ങുകയാണ് വാക്‌സ്‌ജോ.
പുതിയ നിര്‍മ്മാണങ്ങളില്‍ പകുതിയും തടിയിലായിരിക്കണം എന്നതാണ് നിയമം. ഒരിക്കല്‍ സ്ഫടിക ചൂളകള്‍ക്ക് തീയിടാന്‍ ഇന്ധനം നല്‍കിയ അതേ വിശാലമായ വനങ്ങളില്‍ നിന്നാണ് തടികള്‍ കൊണ്ടുവരുന്നത്. ഇവിടെ എവിടെ നോക്കിയാലും തടിയാണ്. ഘടനയ്ക്കും അലങ്കാരത്തിനും തടി ഉപയോഗിക്കുന്നു. റെയില്‍വേ സെന്‍ട്രല്‍ സ്റ്റേഷനും വാക്ജോ സിറ്റി ഹാളും ഉള്‍പ്പെടുന്നത്് ഏഴ് നിലകളുള്ള തടിനിര്‍മ്മിത കെട്ടിടത്തിലാണ്. ടൂറിസ്റ്റ് ഓഫീസ്, എക്‌സിബിഷന്‍ ഏരിയ, നഗരത്തിലെ പൊതു ‘സ്വീകരണമുറി’ എല്ലാം തടിയാണ്. ഒരു തടി പാലം സ്റ്റേഷനെ ഒരു മ്യൂസിയം ക്വാര്‍ട്ടറുമായി ബന്ധിപ്പിക്കുന്നു.
കഴിഞ്ഞ നൂറ്റാണ്ടുകളില്‍ നിന്ന് മാറ്റിസ്ഥാപിക്കപ്പെട്ട നിരവധി കെട്ടിടങ്ങളുടെ ആവാസ കേന്ദ്രം കൂടിയാണ് മ്യൂസിയം എന്‍ക്ലേവ്. നഗരമധ്യത്തില്‍ നൂതനമായ പുതിയ തടി ഘടനകള്‍ രൂപപ്പെടുന്നുണ്ട്. ആര്‍കിടെക്ട് ബോളാഗെട്ട് നഗരത്തിന് പുറത്ത് ഒരു പുതിയ തടി വിയാസ് ചാപ്പല്‍ 21-ാം നൂറ്റാണ്ടിലെ സ്വീഡനിലെ ഏറ്റവും പഴക്കം ചെന്ന തടി കെട്ടിടമാണ്. വാക്‌സ്‌ജോയില്‍ നിന്ന് 40 കിലോമീറ്റര്‍ വടക്കായി സ്ഥിതി ചെയ്യുന്നു. 800 വര്‍ഷം പഴക്കമുള്ള ഗ്രാന്‍ഹള്‍ട്ട്സ് ചര്‍ച്ച് റോമിലെ സിസ്‌റ്റൈന്‍ ചാപ്പല്‍ പോലെ ആകര്‍ഷകമാണ്.