Travel

ഈ 5 ദ്വീപുകളിൽ ഒന്നിൽ ഒരു വീട് വാങ്ങി പൗരത്വം നേടൂ; യുകെ ഉൾപ്പെടെ 150 രാജ്യങ്ങളിലേക്ക് വിസരഹിത യാത്ര

ആന്റിഗ്വ ആന്‍ഡ് ബാര്‍ബുഡ, ഡൊമിനിക്ക, ഗ്രെനഡ, സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ്, സെന്റ് ലൂസിയ അഞ്ചു കരീബിയന്‍ രാജ്യങ്ങളില്‍ 200,000 ഡോളറില്‍ നിന്ന് ആരംഭിച്ച് വീടുകള്‍ വാങ്ങുന്നതോ നിക്ഷേപങ്ങളും സംഭാവനകളും നല്‍കുന്നതോ ആയ വിദേശികള്‍ക്ക് പൗരത്വം ലഭിക്കുന്ന പദ്ധതികള്‍ വര്‍ഷങ്ങളായി നിലവിലുണ്ട്. എന്നാല്‍ ഇപ്പോള്‍ ഇതിലേക്ക് താല്‍പ്പര്യം കൂടുന്നു.

യുകെ, യൂറോപ്പിലെ ഷെഞ്ചന്‍ പ്രദേശം എന്നിവയുള്‍പ്പെടെ 150 രാജ്യങ്ങളിലേക്ക് വിസ രഹിത പ്രവേശനം പോലുള്ള ആനുകൂല്യങ്ങള്‍ ഉള്‍പ്പെടെയുള്ള ഗുണങ്ങള്‍ കിട്ടുന്ന തിനാല്‍ യുഎസ്, ഉക്രെയ്ന്‍, ചൈന തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും ഇവിടെ വസ്തു വാങ്ങാന്‍ ആഗ്രഹിക്കുന്നവരുടെ എണ്ണം കൂടിയിരിക്ുകകയാണ്. കരീബിയന്‍ സിറ്റിസണ്‍ഷിപ്പ്-ബൈ-ഇന്‍വെസ്റ്റ്‌മെന്റ് എന്നതാണ് പദ്ധതി.

ഈ ദ്വീപുകളില്‍ ഇരട്ട പൗരത്വം ലഭിക്കുന്നതിനുള്ള ഒരു മാര്‍ഗമാണ് വീടോ വസ്തുവോ വാങ്ങുന്നത്. 200,000 ഡോളര്‍ മുതല്‍ ആരംഭിക്കുന്ന ദേശീയ വികസന ഫണ്ടുകളി ലേക്കുള്ള സംഭാവന ചെയ്യലാണ് മറ്റൊരു രീതി. ആന്റിഗ്വയില്‍, വെസ്റ്റ് ഇന്‍ഡീസ് സര്‍വകലാശാലയ്ക്ക് 260,000 ഡോളര്‍ സംഭാവന നല്‍കിയാലും പൗരത്വം നേടാം. ഈ രാജ്യങ്ങളില്‍ നിന്നുള്ള പാസ്പോര്‍ട്ടുകള്‍ കൈവശമുള്ളവര്‍ക്ക് 150 രാജ്യങ്ങളിലേക്ക് വിസ രഹിത അല്ലെങ്കില്‍ വിസ ഓണ്‍-അറൈവല്‍ പ്രവേശനം അനുവദിക്കുന്നു.

മൂലധന നേട്ടം, അനന്തരാവകാശം, ചില സന്ദര്‍ഭങ്ങളില്‍ വരുമാനം തുടങ്ങിയ നികുതികളില്‍ ഭൂരിഭാഗവും ദ്വീപുകളില്‍ ഇല്ല. വാങ്ങുന്ന വര്‍ക്ക് അവരുടെ യഥാര്‍ത്ഥ പൗരത്വം നിലനിര്‍ത്താനും കഴിയുന്നു. ഉക്രെയ്ന്‍, തുര്‍ക്കി, നൈജീരിയ, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള അപേക്ഷകര്‍ കൂടിയതായിട്ടാണ് റിപ്പോര്‍ട്ട്. അപേക്ഷകള്‍ 12 ശതമാനം കൂടി. രാഷ്ട്രീയ അസ്ഥിരത, അക്രമം, ജൂതവിരുദ്ധത എന്നിവയാണ് ഈ കുതിച്ചുചാട്ടത്തിന് പിന്നിലെ ഘടകങ്ങളായി വിലയിരുത്തുന്നത്. സുരക്ഷാ അപകടസാ ധ്യതകള്‍ കണക്കിലെടുത്ത് കരീബിയന്‍ പാസ്പോര്‍ട്ട് ഉടമകള്‍ക്ക് വിസ രഹിത പ്രവേ ശനം റദ്ദാക്കുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അടുത്തിടെ ഭീഷണിപ്പെടുത്തിയിരുന്നു