ദാമ്പത്യ ജീവിതത്തിന്റെ കാല്‍നൂറ്റാണ്ട് പൂര്‍ത്തീകരിച്ചതിന്റെ ആഘോഷത്തിലായിരുന്നു ആ ദമ്പതികള്‍. എന്നാല്‍ ഒരു നിമിഷംകൊണ്ട് ആ ആഘോഷം ഒരു ദുരന്തമായി മാറി. ഭാര്യ ഫര്‍ഹയ്ക്കും മറ്റു കുടുംബാംഗങ്ങള്‍ക്കുമൊപ്പം വേദിയില്‍ നൃത്തം ചെയ്യുന്നതിനിടെ 50-കാരനായ വ്യവസായി കുഴഞ്ഞുവീണു. പിന്നാലെ മരണവും സംഭവിച്ചു.
ഉത്തര്‍പ്രദേശിലെ റായ്ബറേലി സ്വദേശിയായ വസീമിനാണ് ഈ ദാരുണാന്ത്യം. ചടങ്ങിനിടെ ഭാര്യയ്‌ക്കൊപ്പം നൃത്തം ചെയ്യുകയായിരുന്നു വസീം. പെട്ടെന്നാണ് സ്റ്റേജില്‍ വസീം കുഴഞ്ഞു വീഴുന്നത്. സംഭവ സ്ഥലത്ത് വെച്ചുതന്നെ വസീ മരിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് പ്രാഥമിക നിഗമനം.
‘ഞങ്ങളുടെ ബന്ധം ഇപ്പോഴും പഴയപ്പോലെ തന്നെ നിലനില്‍ക്കുന്നു’ എന്നെല്ലാം എഴുതിയ കാര്‍ഡുകളാണ് ദമ്പതികള്‍ ചടങ്ങില്‍ അതിഥികള്‍ക്ക് വിതരണം ചെയ്തിരുന്നത്. വസീം ഭാര്യ ഫര്‍ഹയ്‌ക്കൊംപ്പം നൃത്തം ചെയ്യുന്നതിന്റെയും പെട്ടെന്ന് കുഴഞ്ഞുവീഴുന്നതിന്റെ ഞെട്ടിക്കുന്ന ദൃശ്യം സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.