Good News

ഹൃദയാഘാതം; മരണപ്പെടുന്നതിന് തൊട്ടുമുമ്പ് 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരത

ഹൃദയാഘാതം വന്ന് താന്‍ മരണപ്പെടുന്നതിന് മുമ്പ് ബസിലുണ്ടായിരുന്ന 48 യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് ബസ് ഡ്രൈവറുടെ ധീരോദാത്തമായ പ്രവര്‍ത്തി. ഒഡീഷയിലെ ഭൂവനേശ്വറിലേക്കുള്ള ബസിലെ വൈഡവര്‍ സനപ്രധാനാണ് തന്റെ ബസിലുള്ള യാത്രക്കാരുടെ ജീവന്‍ രക്ഷിച്ച് മരണത്തിലേക്ക് കടന്നുപോയ ഡ്രൈവര്‍.

ഒഡീഷയിലെ കന്ധമാല്‍ ജില്ലയിലെ പബുരിയ ഗ്രാമത്തിന് സമീപം ഒക്ടോബര്‍ 27നാണ് സംഭവം. വാഹനമോടിക്കുന്നതിനിടെ നെഞ്ചുവേദന അനുഭവപ്പെടുകയും സ്റ്റിയറിംഗ് നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്ത സന പ്രധാന്‍ തനിക്ക് കൂടുതല്‍ ഡ്രൈവ് ചെയ്യാന്‍ കഴിയില്ലെന്ന് അദ്ദേഹം മനസ്സിലാക്കി വാഹനം റോഡരികിലെ മതിലില്‍ ഇടിച്ചുനിര്‍ത്തുകയായിരുന്നു. 48 യാത്രക്കാരുമായി ഭുവനേശ്വറിലേക്ക് പോകുമ്പോഴായിരുന്നു അപകടമുണ്ടായത്. ഡ്രൈവറുടെ മനഃസാന്നിധ്യം വലിയ റോഡപകടം ഒഴിവാക്കി.

തുടര്‍ന്ന് അടുത്തുള്ള ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടര്മാര് അറിയിച്ചു. കന്ധമാലിലെ സരണ്‍ഗഡില്‍ നിന്ന് ജി ഉദയഗിരി വഴി ഭുവനേശ്വറിലേക്ക് പോകുന്ന ‘മാ ലക്ഷ്മി’ എന്ന സ്വകാര്യ ബസിലെ ഡ്രൈവറായിരുന്നു സനപ്രധാന്‍. പ്രധാന്റെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു. സംഭവത്തില്‍ മറ്റൊരു ഡ്രൈവറുമായി ബസ് യാത്രക്കാരുമായി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെട്ടതായി പോലീസ് പറഞ്ഞു.