പുകവലി ആരോഗ്യത്തിന് ഹാനികരമാണെങ്കിലും സിഗററ്റോ ബീഡിയോ വലിക്കുന്നതവരുടെ എണ്ണം ഒട്ടും കുറവല്ല. എന്നാല്‍ ബീഡിക്ക് തീ കൊളുത്തിയശേഷം തീപ്പെട്ടിക്കൊള്ളി അലക്ഷ്യമായി വലിച്ചെറിയുന്നവര്‍ സൃഷ്ടിക്കുന്ന അപകടങ്ങളും കുറവല്ല. ഇങ്ങനെ വരിച്ചെറിഞ്ഞ തീപ്പെട്ടിക്കൊള്ളിയില് നിന്നും കടകള്‍ കത്തിയെരിഞ്ഞ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്.
ആന്ധ്രപ്രദേശിലെ അനന്ദ് പൂര് ജില്ലയിലെ കല്യാണ്‍ ദുര്‍ഗം ടൗണിലാണ് സംഭവം നടന്നത്. ഒരാള്‍ അടുത്തുള്ള പെട്രോള്‍ പമ്പില്‍ നിന്നും പെട്രോള്‍ വാങ്ങിയിരുന്നു. എന്നാല്‍ അത് ചോര്‍ന്ന് റോഡിലേക്കൊഴുകി. പല കടകള്‍ ഉണ്ടായിരുന്ന സ്ഥലത്താണ് പെട്രോള്‍ തളം കെട്ടികെടന്നിരുന്നത്. രണ്ട് പേര് അതിന് സമീപത്തായി സംസാരിക്കുന്നതായി ദൃശ്യങ്ങളില്‍ കാണാന്‍ സാധിക്കും. ഒരാള്‍ ബീഡി കത്തിച്ചതിന് ശേഷം കത്തുന്ന തീപ്പെട്ടി കൊള്ളി താഴെയിടുന്നതും പെട്ടെന്ന് തന്നെ തീ ആളിപടരുന്നതും വീഡിയോയില്‍ വ്യക്തമാണ്.
തീജ്വാലകള്‍ക്കിടയിലൂടെ ആളുകള്‍ രക്ഷപ്പെടാനായി ഓടുന്നതായും കാണാന്‍ സാധിക്കും. സ്ഥലത്ത് പാര്‍ക്ക് ചെയ്തിരുന്ന വാഹനങ്ങള്‍ മാറ്റാനായി ശ്രമിക്കുന്നുണ്ട്. ഈ സംഭവത്തിനെ തുടര്‍ന്ന് പല കടകള്‍ക്കും വാഹനങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. എന്നാല്‍ പെട്ടെന്ന് തീയണച്ചതിനാല്‍ വന്‍ അപകടമാണ് ഒഴിവായത്. ഇതിന് മുമ്പും ഇത്തരത്തിലുള്ള അപകടം പല ഇടത്തും നടന്നട്ടുണ്ട്.




