Sports

ഉസ്മാന്‍ ഖ്വാജയ്ക്ക് ബുംറെ പേടിസ്വപ്നം; നാലു കളിയിലും ആദ്യ ഇന്നിംഗ്‌സില്‍ വീഴ്ത്തി

ആദ്യ രണ്ടു മത്സരങ്ങളും ഇരു ടീമുകളും ഓരോന്ന് വീതം ജയിക്കുകയും മൂന്നാം മത്സരം സമനിലയില്‍ ആകുകയും ചെയ്തതിനാല്‍ എംസിജിയിലെ ബോക്സിംഗ് ഡേ ടെസ്റ്റ് ഏറെ നിര്‍ണ്ണായകമാണ്. നാലാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറയെ കാത്തിരുന്നത് അപൂര്‍വനേട്ടത്തിന്റെ പ്രഭാതമായിരുന്നു..

ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയുടെ ഈ പരമ്പരയിലെ അഞ്ചാം തവണയും ഓസീസ് ഓപ്പണര്‍ ഉസ്മാന്‍ ഖ്വാജയെ പുറത്താക്കിയത് ബുംറെയുടെ തീ തുപ്പും പന്തായിരുന്നു.

മിഡില്‍ സെഷനില്‍ ബുംറയുടെ ഏറ്റവും പുതിയ സ്‌പെല്ലിന്റെ ആദ്യ ഡെലിവറി ഒരു പുള്‍ ഷോട്ട് വലിച്ചിഴച്ച്, ഷോര്‍ട്ട് മിഡ് വിക്കറ്റില്‍ കെ എല്‍ രാഹുലിന് കൈകളില്‍ കുടുങ്ങുകയായിരുന്നു. ഖവാജയുടെ പുറത്താക്കലും വിചിത്രമായിരുന്നു.

പരമ്പരയില്‍ നാലാം തവണയാണ് ഖ്വാജ ആദ്യ ഇ്ന്നിംഗ്‌സില്‍ ജസ്പ്രീത് ബുംറെയുടെ പന്തില്‍ പുറത്താകുന്നത്. തന്റെ ആദ്യ അര്‍ധസെഞ്ചുറി രേഖപ്പെടുത്തി 57 റണ്‍സെടുത്ത ഖവാജ, പിച്ചിലെ ക്ഷമാശീലമുള്ള ബാറ്റിംഗിനിടയില്‍ പതിവ് തെറ്റിച്ച് സ്‌ട്രോക്കിനൊരുങ്ങി പുറത്തായത്.

ഖ്വാജ രാഹുലിന്റെ കയ്യില്‍ എത്തിയപ്പോള്‍ പൊട്ടിച്ചിരിച്ചുകൊണ്ടായിരുന്നു ബംറെ ആഘോഷിച്ചത്് ന്യൂബോളിന്റെ ആദ്യ സെഷനില്‍ ഇന്ത്യയുടെ ലീഡ് സീമറിനെതിരെ മൂന്ന് പന്തുകള്‍ മാത്രം കളിക്കേണ്ടി വന്ന ഖ്വാജ ബുംറയെ അഭിമുഖീകരിക്കുന്നതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ പരമാവധി ശ്രദ്ധിച്ചിരുന്നു. എന്നിട്ടും ആദ്യ ഇന്നിംഗ്‌സില്‍ നാലാം തവണയും ഖ്വാജ ബുംറെയ്ക്ക് മുന്നില്‍ വീണു.