Hollywood

ഡിമന്‍ഷ്യ ബാധിച്ച ഹോളിവുഡ് മുന്‍ സൂപ്പര്‍താരം ബ്രൂസ് വില്ലിസിനായി സമയം ചെലവഴിച്ച് കുടുംബം

ഡിമന്‍ഷ്യ ബാധിച്ചവരെ എങ്ങിനെയാണ് സംരക്ഷിക്കുന്നത് എന്നറിയാന്‍ ഹോളിവുഡിലെ മൂന്‍ സൂപ്പര്‍താരം ബ്രൂസ് വില്ലിസിനെ കുടുംബം നോക്കുന്നത് എങ്ങിനെയെന്ന് നോക്കിയാല്‍ മതിയാകും. ഡിമെന്‍ഷ്യയുടെ പിടിയിലായിരിക്കുന്ന നടന് വേണ്ടി അദ്ദേഹത്തിന്റെ പ്രിയപ്പെട്ടവരെല്ലാം എപ്പോഴും കൂടെ നില്‍ക്കുകയാണ്. പേരുകള്‍ ഓര്‍ക്കാന്‍ കഴിയാത്തപ്പോഴും സ്നേഹിക്കപ്പെടുന്നുവെന്ന് അദ്ദേഹത്തിന് തിരിച്ചറിവ് നല്‍കാന്‍ കുടുംബം യത്‌നിക്കുന്നു.നടനൊപ്പം അദ്ദേഹത്തിന്റെ ഭാര്യ എമ്മ ഹെമിംഗ്, മുന്‍ ഭാര്യ ഡെമി മൂര്‍, അവരുടെ കുട്ടികള്‍ എന്നിവര്‍ താരത്തോടൊപ്പം എന്നത്തേക്കാളും അടുത്തതായി പെരുമാറുന്നതായിട്ടാണ് റിപ്പോര്‍ട്ട്.

ബ്രൂസിന്റെ രോഗനിര്‍ണ്ണയം നടന്നതു മുതല്‍ കുടുംബത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ ഓര്‍മ്മ നിലനിര്‍ത്താന്‍ എല്ലാവരും ഒത്തുചേര്‍ന്നു. അവരെല്ലാം എല്ലായ്‌പ്പോഴും അവിടെയുണ്ട്. ബ്രൂസിന് എത്ര സമയം ബാക്കിയുണ്ടെന്ന് ആര്‍ക്കും അറിയില്ല, അതിനാല്‍ അവര്‍ അവനോടൊപ്പം ലഭിക്കുന്ന ഓരോ നിമിഷവും അവര്‍ ഉപയോഗിച്ചു കൊണ്ടിരിക്കുകയാണ്. ഈ അനുഭവം മുഴുവന്‍ കുടുംബത്തെയും കൂടുതല്‍ അടുപ്പിച്ചു. ‘ഡൈ ഹാര്‍ഡ്’ നടന് രാത്രി മുഴുവനും പരിചരണമുണ്ടെങ്കിലും കുറഞ്ഞത് ഒരു കുടുംബാംഗമെങ്കിലും എപ്പോഴും അദ്ദേഹത്തിനൊപ്പം ഉണ്ടെന്ന് കുടുംബം ഉറപ്പാക്കുന്നുണ്ട്.

68 കാരനായ ഹോളിവുഡ് സെന്‍സേഷന്‍ കൊച്ചുമകള്‍ റൂമറിന്റെ മകള്‍ക്കൊപ്പം സമയം ചെലവഴിക്കുന്നു. റൂമറിന്റെ മകള്‍ ലൗട്ടയെ ബ്രൂസിന് അറിയാമെന്ന് ഉറപ്പ് വരുത്താന്‍ റൂമര്‍ ആഗ്രഹിക്കുന്നു, അദ്ദേഹം ലൗട്ടയുമായി സജീവമായി ഇടപെടണമെന്ന് അവള്‍ ആഗ്രഹിക്കുന്നു. 35 കാരിയായ റൂമറിനെ കൂടാതെ ബ്രൂസ് വില്ലിസിന് 32 കാരി സ്‌കൗട്ട്, 29 കാരന്‍ തല്ലുല എന്നീ ആദ്യഭാര്യ ഡെമി മൂറിലെ മക്കളുമുണ്ട്. 2009 ലാണ് ബ്രൂസ് എമ്മ ഹെമിങ്ങിനെ വിവാഹം ചെയ്തത്. അവര്‍ക്ക് രണ്ട് ചെറിയ പെണ്‍മക്കളുണ്ട്. വില്ലിസ് കുടുംബത്തിന്റെ പ്രാഥമിക ലക്ഷ്യം എഫ്ടിഡിയെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുകയാണെന്ന് തല്ലുല ഒരു അഭിമുഖത്തില്‍ പങ്കുവെച്ചു.