Sports

നക്ഷത്രങ്ങളില്ല, ഉള്ളവരെവച്ച് ഗംഭീര ടീമിനെ ഉണ്ടാക്കി; ബോറൂഷ്യ ചാമ്പ്യന്‍സ് ലീഗില്‍ ഫൈനലിന്റെ പടിവാതിലില്‍

വിനീഷ്യസ് ജൂനിയറോ ഹാരി കെയ്‌നോ കൈലിയന്‍ എംബാപ്പേയോ അവര്‍ക്കില്ല. പക്ഷേ ഉള്ള വിഭവങ്ങള്‍ ഫലപ്രദമായി അവര്‍ വിനിയോഗിക്കുന്നെന്ന് മാത്രം. ഈ വര്‍ഷത്തെ മറ്റ് ചാമ്പ്യന്‍സ് ലീഗ് സെമിഫൈനലില്‍ ഫ്രഞ്ച് വമ്പന്മാരായ കിലിയന്‍ എംബാപ്പേയുടെ പിഎസ്ജിയെ ആദ്യപാദത്തില്‍ ഒരുഗോളിന് വീഴ്ത്തി മൂന്‍ തൂക്കം നേടിയിട്ടുള്ള ജര്‍മ്മന്‍ ക്ലബ്ബ് ബോറൂഷ്യയുടെ കാര്യമാണ് പറഞ്ഞുവരുന്നത്. പിഎസ്ജിയുടെ സമ്മര്‍ദ്ദത്തെ അടത്തയാഴ്ച പാരീസില്‍ കൂടി മറികടക്കാനായാല്‍ റയല്‍ മാഡ്രിഡിനെയോ ബയേണ്‍ മ്യൂണിക്കിനെയോ അവര്‍ ഫൈനലില്‍ നേരിടും.

മാറ്റ്‌സ് ഹമ്മല്‍സ് മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട മത്സരത്തില്‍ അസാധാരണ പ്രകടനം നടത്തിയത് ഇംഗ്‌ളണ്ടിന്റെ ജേഡന്‍ സാഞ്ചോ ആയിരുന്നു. എന്നാല്‍ ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ ചാമ്പ്യന്‍സ് ലീഗ് ഓട്ടത്തിന് ശക്തി പകര്‍ന്നത് ടീമിന്റെ കൂട്ടായ്മയെ പുകഴ്ത്താനാണ് പരിശീലകന്‍ എഡിന്‍ ടെര്‍സിക്ക് ഇഷ്ടം. മികച്ച ടീം പ്രകടനം ഉണ്ടായിരുന്നതിനാല്‍ അര്‍ഹതപ്പെട്ട വിജയമായിരുന്നു അതെന്ന് പരിശീലകന്‍ പറയുന്നു. ”ഞങ്ങള്‍ക്ക് ഇപ്പോള്‍ വേണ്ടത് രണ്ടാം പാദത്തില്‍ ഒരു സമനില മാത്രമാണ്, എന്നാല്‍ അടുത്ത ആഴ്ചയും ഞങ്ങള്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നു. ഞങ്ങള്‍ക്ക് ഒരു ചെറിയ ലീഡും നല്ല അവസരവുമുണ്ട്.” പരിശീലകന്‍ പറയുന്നു.

യൂറോപ്പിലെ മറ്റു ക്ലബ്ബുകള്‍ നക്ഷത്രങ്ങളെ വന്‍തുകയ്ക്ക് വാങ്ങിയെടുക്കുമ്പോള്‍ മികച്ച കളിക്കാരെ ഉണ്ടാക്കിയെടുത്ത് അവരെ മറ്റു ക്ലബ്ബുകള്‍ക്ക് കൊടുക്കുന്നതാണ് ബൊറൂസിയ ഡോര്‍ട്ട്മുണ്ടിന്റെ പതിവ്. റയലിന്റെ സൂപ്പര്‍താരമായി മാറിയ ജൂഡ് ബെല്ലിംഗ്ഹാം, സിറ്റിയുടെ അസാധാരണ കളിക്കാരന്‍ എര്‍ലിംഗ് ഹാലന്‍ഡ്, ബയേണിന്റെയും ബാഴ്‌സയുടേയും റോബര്‍ട്ട് ലെവന്‍ഡോവ്സ്‌കി, ചെല്‍സിയുടെ ക്രിസ്റ്റ്യന്‍ പുലിസിക്, സിറ്റിയുടേയും ബാഴ്‌സിലോണയുടേയും ഇല്‍കെ ഗുണ്ടോഗന്‍, മാനുവല്‍ അകാന്‍ജി, പിയറി-എമെറിക് ഔബമേയാങ് തുടങ്ങി ബോറൂഷ്യ മറ്റു ക്ലബ്ബുകള്‍ക്ക് നല്‍കിയ കളിക്കാരുടെ എണ്ണം ഇനിയുമുണ്ട്. 2017-ല്‍ ഡോര്‍ട്ട്മുണ്ടില്‍ നിന്ന് ബാഴ്സലോണയിലേക്ക് 135 മില്യണ്‍ യൂറോയുടെ നീക്കത്തിലൂടെ പോയ ഫ്രഞ്ച്താരം ഒസ്മാന്‍ ഡെംബെലെ ഇപ്പോള്‍ പിഎസ്ജിയിലാണ്.

വേനല്‍ക്കാലത്ത് വെര്‍ഡര്‍ ബ്രെമനില്‍ നിന്ന് 15 മില്യണ്‍ യൂറോയ്ക്ക് പിക്ക് ചെയ്ത 31 കാരനായ സ്ട്രൈക്കര്‍ നിക്ലാസ് ഫുള്‍ക്രുഗാണ് പിഎസ്ജിയ്ക്ക് എതിരേ ഗോള്‍ നേടിയത്. ആദ്യ പകുതിയുടെ മധ്യത്തില്‍ ഫുള്‍ക്രഗ് വിദഗ്ധമായി ഇറക്കി. പിന്നാലെ ഡിഫന്‍ഡര്‍ നിക്കോ ഷ്‌ലോട്ടര്‍ബെക്ക് നല്‍കിയ ഉഗ്രന്‍ പാസ് ഫുള്‍ക്രഗ് വിദഗ്ദ്ധമായി വലയിലാക്കി. 2022 ല്‍ ഫ്രീബര്‍ഗില്‍ നിന്ന് 20 ദശലക്ഷം യൂറോയ്ക്ക് എടുത്ത ലിവര്‍പൂളിലെയും യുവന്റസിലെയും സ്‌പെല്ലുകള്‍ക്ക് ശേഷം ജര്‍മ്മനിയില്‍ തിരിച്ചെത്തിയ എംറെ കാനും തങ്ങള്‍ക്ക് അനുയോജ്യനല്ല എന്ന കാരണത്താല്‍ ബയേണ്‍ മ്യൂണിക്കും മാഞ്ചസ്റ്റര്‍ യുണൈറ്റഡും തള്ളിയ മാര്‍സെല്‍ സാബിറ്റ്സറും മിഡ്ഫീല്‍ഡില്‍ ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തി.

2016-ല്‍ ബയേണിലേക്ക് ആകര്‍ഷിച്ച ശേഷം ഡോര്‍ട്ട്മുണ്ടില്‍ തിരിച്ചെത്തിയ വെറ്ററന്‍ ഡിഫന്‍ഡര്‍ ഹമ്മല്‍സ്, എംബാപ്പെയുടെ കുതിപ്പിനെ തടഞ്ഞു. ചാള്‍ട്ടണ്‍ അത്ലറ്റിക്, കവെന്‍ട്രി സിറ്റി, ബേണ്‍ലി എന്നിവരോടൊപ്പം ഇംഗ്ലണ്ടിന്റെ ലോവര്‍ ലീഗുകളില്‍ കളിച്ച ജനുവരിയില്‍ ചെല്‍സിയില്‍ നിന്ന് ലോണില്‍ വന്ന ഇയാന്‍ മാറ്റ്സെന്‍ ലെഫ്റ്റ് ബാക്കില്‍ ഉറച്ചുനിന്നു. മാനേജര്‍ എറിക് ടെന്‍ ഹാഗുമായുള്ള പൊതു തര്‍ക്കത്തെത്തുടര്‍ന്ന് മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് പുറത്താക്കപ്പെട്ട സാഞ്ചോ ജനുവരിയിലും തിരിച്ചെത്തി.

അതേസമയം അവസാന റൗണ്ടില്‍ ബാഴ്സലോണയ്ക്കെതിരായ ആദ്യ പാദ പരാജയത്തിന് ശേഷം ശക്തമായി തിരിച്ചുവന്നവരാണ് പിഎസ്ജി. സെപ്റ്റംബറില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അവര്‍ ഡോര്‍ട്ട്മുണ്ടിനെ 2-0 ന് തോല്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫൈനലിന് ഇനിയും അവസരമുണ്ടെന്നും എംബാപ്പെയ്ക്കൊപ്പം എന്തും സാധ്യമാകുമെന്നും പരിശീലകന്‍ എന്റിക്വേയ്ക്ക് പ്രതീക്ഷ നല്‍കാന്‍ ഇത് മതി. എന്നാല്‍ ശ്രദ്ധിക്കപ്പെടാത്തതും മറ്റു ടീമുകള്‍ വിലകുറച്ച് കണ്ടതുമായ കളിക്കാര്‍ ഡോര്‍ട്ട്മുണ്ടിനെ പോള്‍ പൊസിഷനില്‍ എത്തിച്ചിരിക്കുകയാണ്.