ബോളിവുഡ് താരം ജാന്‍വികപൂറിന്റെ തെന്നിന്ത്യന്‍ സിനിമാപ്രവേശനം ഏറെനാളായി കേട്ടുകൊണ്ടിരിക്കുന്നതാണ്. ഇപ്പോള്‍ താരം തെലുങ്കിലെ രണ്ടാമത്തെ സൂപ്പര്‍താര സിനിമയിലും നായികയാകുകയാണ്. തെന്നിന്ത്യന്‍താരം രാംചരണ്‍ തേജ സിനിമയില്‍ ജാന്‍വികപൂര്‍ നായികയാകുമെന്ന കാര്യം ഉറപ്പായി. നടി നായികയായി എത്തുമെന്ന് വെളിപ്പെടുത്തിയിരിക്കുന്നത് പിതാവും ബോളിവുഡ് നിര്‍മ്മാതാവുമായ ബോണികപൂറാണ്.
ജാന്‍വി കപൂറിന്റെ നിര്‍മ്മാതാവ് പിതാവ് ബോണി കപൂര്‍ ഒരു അഭിമുഖത്തില്‍ തന്റെ മകള്‍ രാം ചരണിന്റെ അടുത്ത, താല്‍ക്കാലികമായി ‘ആര്‍സി 16’ എന്ന പേരില്‍ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് സ്ഥിരീകരിച്ചു. രാം ചരണിന്റെ അടുത്ത ചിത്രത്തില്‍ നായികയായി ജാന്‍വി കപൂറോ സാമന്ത റൂത്ത് പ്രഭുവോ തിരഞ്ഞെടുക്കപ്പെടുമെന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് അഭ്യൂഹങ്ങള്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു.
എന്നാല്‍ മകള്‍ ജാന്‍വി നായികയാകുമെന്ന് ബോണി കപൂര്‍ സ്ഥിരീകരിച്ചു. ദേശീയ അവാര്‍ഡ് ജേതാവായ സംവിധായകന് ബുച്ചി ബാബു സനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞു. ഓസ്കാര്‍ ജേതാവായ സംഗീതസംവിധായകന് എആര്‍ റഹ്മാനെയാണ് സംഗീതമൊരുക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. നേരത്തേ നടി ജൂനിയര്‍ എന്‍ടിആറിന്റെ നായികയായി തെന്നിന്ത്യന്‍ സിനിമാപ്രവേശനം നടത്തുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.