മുമ്പ് ജാന്‍വികപൂറും സാറാ അലി ഖാനും ഉള്‍പ്പെടെയുള്ള സെലിബ്രിട്ടികളുമായി ഗോസിപ്പില്‍ പ്രത്യക്ഷപ്പെട്ട ഓര്‍ഹാന്‍ അവത്രമണി എന്ന ഓറിയുടെ ഹോളിവുഡ്താരം കെന്‍ഡല്‍ ജെന്നറുമായി ഒരുമിച്ചിരിക്കുന്ന ഫോട്ടോ ഇന്റര്‍നെറ്റില്‍ കെന്‍ഡലിന്റെ ആരാധകരെ അത്ഭുതപ്പെടുത്തുന്നു. ചിത്രം വൈറലായി മാറിയതോടെ ഓറി ആരാണെന്ന് അറിയാന്‍ ഇന്റര്‍നെറ്റില്‍ തെരച്ചില്‍ ശക്തമായി.
ഓറി ഇന്ത്യാക്കാരനാണെന്ന് കൂടി അറിഞ്ഞതോടെ അമ്പരപ്പ് കൂടി. ഫോട്ടോയില്‍, അവര്‍ ക്യാമറയ്ക്ക് പോസ് ചെയ്യുന്നത് കാണാം. ചിത്രം വൈറലായി മാറിയെങ്കിലും, ‘യഥാര്‍ത്ഥത്തില്‍ അവന്‍ ആരാണ്?’ എന്ന് ചിലര്‍ ആശ്ചര്യപ്പെട്ടു. ഏകദേശം ഒരു പതിറ്റാണ്ട് മുമ്പുള്ള ചിത്രം പങ്കിടുമ്പോള്‍, ഓറി എഴുതി, ‘ഞാന്‍ എങ്ങനെ കൈലി ചിത്രത്തെ മറികടക്കുമെന്ന് അവര്‍ എന്നോട് ചോദിച്ചു. അതിനാല്‍ ഞാന്‍ അവര്‍ക്ക് ഒരു കെന്‍ഡല്‍ ചിത്രം നല്‍കി’. ഏത് ചിത്രമാണ് ഓറി തന്റെ പോസ്റ്റില്‍ പ്രത്യേകമായി പരാമര്‍ശിച്ചതെന്ന് വ്യക്തമല്ല.
ഒരു ദിവസം മുമ്പ് ഷെയര്‍ ചെയ്ത പോസ്റ്റിന് ഇതുവരെ 1.2 ലക്ഷത്തിലധികം വ്യൂസ് ഉണ്ടായി. ഇതിന് ഏകദേശം 1,900 ലൈക്കുകളും ലഭിച്ചു. ഷെയറിനോട് പ്രതികരിക്കുന്നതിനിടയില്‍ ആളുകള്‍ വ്യത്യസ്ത അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്തു. കെന്‍ഡല്‍ ജെന്നറുമൊത്തുള്ള ഓറിയുടെ ഈ പഴയ ചിത്രത്തെക്കുറിച്ച് ഒരു ഉപയോക്താവിന്റെ പ്രതികരണം യഥാര്‍ത്ഥത്തില്‍ അയാള്‍ ആരാണെന്നായിരുന്നു. അയാള്‍ എത്ര സമ്പന്നനാണെന്നായിരുന്നു മറ്റൊരാള്‍ക്ക് അറിയേണ്ടത്. പക്ഷേ ഓര്‍ഹാന്‍ ഇന്ത്യാക്കാരനാണെന്ന് അറിഞ്ഞപ്പോള്‍ പലര്‍ക്കും കൗതുകമായിരുന്നു.
ഇന്ത്യയില്‍ ജനിച്ച് തമിഴ്‌നാട്ടില്‍ വളര്‍ന്ന് വിദേശത്ത് വിദ്യാഭ്യാസം ചെയ്യുകയും കരിയര്‍ നേടുകയും ചെയ്ത ഓറി 2022 ല്‍ ജാന്‍വികപൂറുമായി പ്രണയത്തിലാണെന്ന് ഗോസിപ്പുകള്‍ പരന്നിരുന്നു. ഇരുവരും കൈകോര്‍ത്ത് റെസ്‌റ്റോറന്റുകളില്‍ നിന്നും മറ്റും ഇറങ്ങുന്നതിന്റെ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. എന്നാല്‍ രണ്ടുപേരും ഇത് പിന്നീട് നിഷേധിച്ചു. ജാക്വിലിന്‍ ഫെര്‍ണാണ്ടസ്, ഇഷാ അംബാനി, കരീനാകപൂര്‍, കാജല്‍ തുടങ്ങി അനേകം സെലിബ്രിട്ടികളാണ് ഓറിയുടെ സുഹൃത്തുക്കള്‍. ജോയി ജോനാസ്, കൈല്‍ ജന്നര്‍, കെന്‍ഡല്‍ ജെന്നര്‍ തുടങ്ങിയ ഹോളിവുഡിലെ വമ്പന്മാരുമായി പാര്‍ട്ടിയില്‍ പങ്കെടുക്കുകയും ഫോട്ടോയ്ക്ക് പോസ് ചെയ്യുകയും ചെയ്തിട്ടുണ്ട്.