Crime

സ്വകാര്യവേളകളുടെ ചിത്രങ്ങള്‍ ഉപയോഗിച്ച് അമ്മാവന്റെ ബ്‌ളാക്ക്‌മെയില്‍ ; 25 കാരി ടെക്കി പെട്രോളൊഴിച്ചു സ്വയം തീകൊളുത്തി

ബംഗലുരു: അമ്മാവന്‍ തങ്ങളുടെ സ്വകാര്യവേളകള്‍ ഉപയോഗിച്ച് ബ്‌ളാക്ക്‌മെയില്‍ ചെയ്യാന്‍ തുടങ്ങിയപ്പോള്‍ 25 കാരി ആത്മഹത്യ ചെയ്തു. ബംഗലുരുവില്‍ ജനുവരി 12 ന് നടന്ന സംഭവത്തില്‍ സോഫ്റ്റ്വെയര്‍ എഞ്ചിനീയര്‍ സുഹാസി സിംഗ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. അമ്മാവന്‍ പ്രവീണ്‍ സിംഗിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യാപ്രേരണാകുറ്റം ചുമത്തുകയും ചെയ്തിട്ടുണ്ട്.

കുന്ദലഹള്ളി മെട്രോ സ്റ്റേഷനു സമീപമുള്ള രാധ ഹോംടെലിലാണ് സംഭവം. യുവതിയുടെ സ്വകാര്യഫോട്ടോകളും വീഡിയോകളും ഉപയോഗിച്ച് സ്വന്തം അമ്മാവന്‍ തന്നെ ഭീഷണിപ്പെടുത്താന്‍ തുടങ്ങിയതോടെ ശല്യം സഹിക്കവയ്യാതെ സുഹാസി, പ്രവീണ്‍ ബുക്ക് ചെയ്തിരുന്ന ഒരു ഹോട്ടല്‍ മുറിയില്‍ പെട്രോളും കൊണ്ടുപോയി സ്വയം തീകൊളുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ വിക്ടോറിയ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രാത്രിയോടെ മരണത്തിന് കീഴടങ്ങി.

ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായ പ്രവീണ്‍ സിംഗ്, സുഹാസിയുമായുള്ള അടുപ്പമുള്ള നിമിഷങ്ങള്‍ രഹസ്യമായി റെക്കോര്‍ഡ് ചെയ്യുകയും അവരെ ഭീഷണിപ്പെടുത്താന്‍ ഉപയോഗിക്കുകയും ചെയ്തുവെന്നാണ് ആരോപണം. ആറുവര്‍ഷമായി കെആര്‍ പുരത്ത് അമ്മാവന്‍ യുവതിയുടെ കുടുംബത്തിനൊപ്പം താമസിച്ചുവരികയായിരുന്നു. കാലക്രമേണ അമ്മാവന്‍ പ്രവീണുമായി സുഹാസി ശാരീരികബന്ധത്തിലൂം ഏര്‍പ്പെടാന്‍ തുടങ്ങി. എന്നാല്‍ പിന്നീട് സുഹാസി മറ്റൊരാളുമായി പ്രണയത്തലാകുകയും പ്രവീണില്‍ നിന്നും അകലാന്‍ ശ്രമിക്കുയും ചെയ്തതോടെയാണ് ഇയാള്‍ തങ്ങളുടെ സ്വകാര്യനിമിഷങ്ങളുടെ ഫോട്ടോകളും വീഡിയോയും ആയുധമാക്കിയത്.

സുഹാസി കാണാന്‍ വിസമ്മതിച്ചാല്‍ റെക്കോര്‍ഡിംഗുകള്‍ മാതാപിതാക്കള്‍ക്ക് ചോര്‍ത്തി നല്‍കുമെന്ന് പ്രവീണ്‍ നിരന്തരം ഭീഷണിപ്പെടുത്തിയെന്ന് വൈറ്റ്ഫീല്‍ഡ് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ശിവകുമാര്‍ ഗുനാര്‍ വെളിപ്പെടുത്തി. തുടര്‍ന്ന് ജനുവരി 12 ന്, അവളെ ഹോട്ടലിലേക്ക് വരാന്‍ നിര്‍ബന്ധിച്ചു. അവിടേയ്ക്ക് പെട്രോളും തീപ്പെട്ടിയുമായിട്ടാണ് സുഹാസി ചെന്നത്. തുടര്‍ന്ന് ദാരുണമായ സംഭവം അരങ്ങേറി.

അടുത്തുള്ള പെട്രോള്‍പമ്പില്‍ നിന്ന് പെട്രോള്‍ വാങ്ങി എത്തിയ സുഹാസി ഹോട്ടല്‍ മുറിക്കുള്ളില്‍, വീണ്ടും ഭീഷണികള്‍ സഹിച്ചതോടെ സ്വയം പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. പ്രവീണ്‍ ഷവര്‍ ഉപയോഗിച്ച് തീ അണയ്ക്കാന്‍ ശ്രമിച്ചെങ്കിലും രക്ഷിക്കാനായില്ല. ആത്മഹത്യാ പ്രേരണ കുറ്റത്തിന കേസെടുത്ത പ്രവീണിന്റെ പക്കല്‍ നിന്ന് ദൃശ്യങ്ങളടങ്ങിയ പെന്‍ഡ്രൈവ് പിടിച്ചെടുത്തു.

സുഹാസിയുടെ സ്വകാര്യ നിമിഷങ്ങള്‍ പരസ്യമാക്കുമെന്ന പ്രവീണിന്റെ ആവര്‍ത്തിച്ചുള്ള ഭീഷണിയാണ് സുഹാസിയെ കടുത്ത നടപടിയിലേക്ക് പ്രേരിപ്പിച്ചതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു. ‘ബന്ധം അവസാനിപ്പിക്കാന്‍ ശ്രമിച്ചിട്ടും പ്രതി സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് അവളെ ബ്ലാക്ക് മെയില്‍ ചെയ്തു. മകള്‍ക്ക് അമ്മാവനോടും അമ്മായിയോടും വലിയ അടുപ്പമുണ്ടായിരുന്നു. പലപ്പോഴും അവരുടെ യാത്രകളില്‍ സുഹാസിയും പോകാറുണ്ടായിരുന്നു എന്നാല്‍, ഈ വിശ്വാസംപ്രവീണ്‍ ദുരുപയോഗം ചെയ്‌തെന്ന് മാതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *