Good News

കോടീശ്വരി! പച്ചക്കറി അരിഞ്ഞുകൊണ്ട് തുടക്കം; സ്വന്തം സ്ഥാപനത്തിൽ ജോലി നേടിയത് ക്യൂ നിന്ന്

കോടികള്‍ ഉണ്ടായിട്ടും സ്വന്തം സ്ഥാപനത്തില്‍ മണിക്കൂറുകളോളം വരി നിന്ന് ജോലി നേടിയെടുത്തിട്ടുണ്ടെന്ന് വെളിപ്പെടുത്തി യുവതി. യു എസിലെ പ്രമുഖ റസ്റ്ററന്റ് ശൃംഖലയുടെ ഉടമയായ ലിന്‍സി സ്‌നൈഡര്‍ എന്ന യുവതിയാണ് ഇത്തരത്തിലുള്ള വെളിപ്പെടുത്തല്‍ നടത്തിയത്.

മറ്റുള്ള സി ഇ ഒ മാരെപോലെ കുടുംബത്തിന്റെ മേൽവിലാസത്തില്‍ അറിയപ്പെടാനായി താത്പര്യമില്ലെന്നും യോഗ്യതയുടെ അടിസ്ഥാനത്തിലാണ് ജോലി ചെയ്യാനായി ആഗ്രഹിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി. കലിഫോര്‍ണിയയില്‍ ലിന്‍സിയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള റസ്റ്ററന്റില്‍ എന്‍ട്രി ലെവല്‍ സമ്മര്‍ ജോലിക്ക് മറ്റുള്ളവര്‍ക്കൊപ്പം താന്‍ മണിക്കൂറുകളോളം കാത്തിരുന്നുവെന്നും ലിന്‍സി പറഞ്ഞു.

മുത്തച്ഛന്റെയും മുത്തശ്ശിയുടെയും ബിസിനസ്സ് 2010ല്‍ ലിന്‍സി ഏറ്റെടുക്കുകയായിരുന്നു. 1948 ല്‍ സ്ഥാപിതമായ കമ്പനി ആണിത്. അദ്ദേഹത്തിന്റെ മക്കള്‍ 1976ല്‍ കമ്പനിയുടെ ഉത്തരവാദിത്തം ഏറ്റെടുത്തു. 17 വയസ്സായപ്പോള്‍ ലിന്‍സി കമ്പനിയുടെ അവസാനത്തെ അവകാശിയായി തീര്‍ന്നു.

യോഗ്യതയുടെ അടിസ്ഥാനത്തില്‍ മാത്രം ജോലി ചെയ്യാനാണ് അവള്‍ ആഗ്രഹിച്ചത്. ആദ്യ കാലത്ത് പച്ചക്കറി അരിയുന്നതടക്കം ഔട്ട്‌ലെറ്റിലെ പല ജോലികളും ചെയ്തുവെന്നും ലിന്‍സി പറയുന്നു. അക്കാലത്ത് ലിന്‍സി സ്ഥാപനത്തിന്റെ ഉടമയാണെന്ന് ആർക്കും അറിയില്ലായിരുന്നു. തന്റെ ജോലി എന്താണെന്ന് പഠിച്ചാണ് കമ്പനിയുടെ ഉടമസ്ഥാവകാശം ഏറ്റെടുത്തതെന്നും ലിന്‍സി പറയുന്നു.