Celebrity

ബില്‍ഗേറ്റ്‌സിന്റെ മകള്‍ പ്രണയത്തില്‍ ; കാമുകന്‍ ബീറ്റില്‍സ് ഇതിഹാസം മക്കാര്‍ട്‌നിയുടെ ചെറുമകന്‍

കോടീശ്വരന്‍ ബില്‍ഗേറ്റ്‌സിന്റെ സുന്ദരിയായ മകള്‍ 21 കാരി ഫോബ് ഗേറ്റ്‌സ് ഡേറ്റിംഗില്‍. സംഗീത ഇതിഹാസം ബീറ്റില്‍സ് ഇതിഹാസം സര്‍ പോള്‍ മക്കാര്‍ട്ട്‌നിയുടെ 25 കാരനായ ചെറുമകനുമായ ആര്‍തര്‍ ഡൊണാള്‍ഡുമായി പ്രണയത്തിലാണെന്നതാണ് ഏറ്റവും പുതിയ വിവരം. അവരുടെ ബന്ധത്തെക്കുറിച്ചുള്ള കിംവദന്തികള്‍ കുറച്ചുകാലമായി അന്തരീക്ഷത്തിലുണ്ടായിരുന്നുവെങ്കിലും സ്റ്റാന്‍ഫോര്‍ഡില്‍ ബിരുദദാനച്ചടങ്ങിന് ശേഷമാണ് ഇവരുടെ പ്രണയം സ്ഥിരീകരിച്ചത്.

ഒരു ഇന്‍സ്റ്റാഗ്രാം പോസ്റ്റില്‍ സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റി ബിരുദദാനച്ചടങ്ങില്‍ തന്റെ ജീവിതം, യാത്ര, സൗഹൃദങ്ങള്‍ എന്നിവ രേഖപ്പെടുത്തുന്നതിനിടെയാണ് ഫെബി തന്റെ ബന്ധം പ്രഖ്യാപിച്ചത്. “എന്റെ കാമുകൻ, ആർതർ, ചടങ്ങിന് ശേഷം എനിക്ക് ഒരു ലിഫ്റ്റ് നൽകുന്നു” . തന്നെ പുറത്തേറ്റി നടക്കുന്ന ആര്‍തറിന്റെയും തന്റേയും മനോഹരമായ ചിത്രത്തിനൊപ്പം ഫോബി ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു.

ബില്ലിന്റെയും മെലിന്‍ഡയുടെയും മൂന്ന് മക്കളില്‍ ഇളയവള്‍ ഹ്യൂമന്‍ ബയോളജിയില്‍ സയന്‍സ് ബിരുദം നേടിയിരിക്കുകയാണ്. എട്ട് മാസമായി ഫോബിയും ആര്‍തറും ഡേറ്റിംഗിലാണെന്ന് കിംവദന്തികള്‍ പ്രചരിക്കുന്നുണ്ട്. എന്നാല്‍ ഇരുവരും ഇത് അടുത്തിടെ വരെ സ്ഥിരീകരിച്ചിരുന്നില്ല. ഫാബ്‌സിന് രണ്ടു സഹോദരങ്ങളുണ്ട്. ചേച്ചി 28 കാരിയായ ജെന്നിഫറും 25 കാരനായ ജേഷ്ഠന്‍ റോറിയും. സംഗീത ഇതിഹാസം സര്‍ പോള്‍ മക്കാര്‍ട്ട്നിയുടെ മൂത്ത പേരക്കുട്ടിയാണ് 25 വയസ്സുള്ള ആര്‍തര്‍. പോളിന്റെ മകളായ മേരി മക്കാര്‍ട്ട്നിയുടെയും അവളുടെ മുന്‍ ഭര്‍ത്താവ് അലിസ്റ്റര്‍ ഡൊണാള്‍ഡിന്റെയും ആദ്യജാതനായ മകനാണ് അദ്ദേഹം. മക്കാര്‍ട്ട്നിയുടെ എട്ട് പേരക്കുട്ടികളില്‍ ഏറ്റവും മൂത്തയാള്‍.