ആയുഷി കുമാരി എന്ന യുവതി ഭർത്താവിനെയും മകളെയും ഉപേക്ഷിച്ച് അനന്തരവനെ വിവാഹം കഴിച്ചു എന്ന വാർത്തയാണ് ഇപ്പോൾ ബീഹാറിലെ ജാമുയി ജില്ലയിൽ നിന്നും പുറത്ത് വരുന്നത്. അത്ഭുതപ്പെടുത്തുന്ന മറ്റൊരു കാര്യം തന്റെ ഭർത്താവിന്റെയും ഇളയ മകളുടെയും മുന്നിൽ വച്ചായിരുന്നു തന്റെ അനന്തരവനായ സച്ചിൻ ദുബെയെ ആയുഷ കുമാരി വിവാഹം കഴിച്ചത്.
അസാധാരണമായ വിവാഹത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ നെറ്റിസൺമാരുടെ ശ്രദ്ധ പിടിച്ചുപറ്റി. 2021ലാണ് ആയുഷി നിലവിലെ ഭർത്താവായ വിശാൽ ദുബെയെ വിവാഹം ചെയ്തത്. ഒരേ ഗ്രാമത്തിൽ താമസിച്ചിരുന്ന ഈ ദമ്പതികൾക്ക് മൂന്ന് വയസ്സുള്ള ഒരു മകളുണ്ട്.
വിവാഹശേഷം ആയുഷി അനന്തരവനായ സച്ചിനുമായി സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെടുകയും പ്രണയ ബന്ധത്തിലാവുകയുമായിരുന്നു. പിന്നീട് ജൂൺ 15 ന്, ആയുഷി സച്ചിനുമായി ഒളിച്ചോടി. ആയുഷിയെ കാണാതായതിനാൽ ഭർത്താവ് വിശാൽ പ്രാദേശിക പോലീസ് സ്റ്റേഷനിൽ പരാതി നൽകി. താമസിയാതെ, ആയുഷി വിവാഹമോചനത്തിന് അപേക്ഷിക്കുകയും മകളെ വിട്ടുകിട്ടാന്‍ പരാതി നല്കി.
ഒടുവില്‍ ഇരു കുടുംബങ്ങളുടെയും അനുമതിയോടെ, ആയുഷിയും സച്ചിനും ക്ഷേത്രത്തിൽ വച്ച് വിവാഹിതരായി. ജൂൺ 20 ന് സിഖേരിയ ഗ്രാമത്തിലെ ഒരു പ്രാദേശിക ക്ഷേത്രത്തിൽ വച്ചായിരുന്നു ആയുഷി കുമാരി ബന്ധുവായ സച്ചിൻ ദുബെയെ വിവാഹം കഴിച്ചത്.
വിവാഹത്തിന്റെ പരമ്പരാഗത അടയാളമായ സിന്ദൂരം സച്ചിൻ ആയുഷിയുടെ നെറ്റിയിൽ പുരട്ടുന്നതാണ് വീഡിയോയിൽ. ഉടൻ തന്നെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.
ആരുഷിയെ എന്നും സന്തോഷവതിയാക്കുമെന്ന് വിവാഹ ശേഷം സച്ചിന് പറഞ്ഞു. ‘അവളുടെ സന്തോഷം അതാണെങ്കില്‍ ഞാനതിന് തടയിടുന്നില്ല. പക്ഷേ, അവൾ എനിക്കെതിരെ പറഞ്ഞതെല്ലാം തെറ്റാണ്. മാത്രമല്ല, അവൾ എന്റെ അമ്മയോടും മകളോടും വളരെ മോശമായാണ് പെരുമാറിയിരുന്നത്. ഇനി അവൾ സച്ചിന്റെ ഉത്തരവാദിത്വത്തിലായിരിക്കും.’ വിശാല്‍ പറഞ്ഞു.
രസകരമെന്നു പറയട്ടെ, കഴിഞ്ഞ വർഷം ബീഹാറിൽ സമാനമായ ഒരു സംഭവം നടന്നിരുന്നു. ഒരു ഭർത്താവ് ഭാര്യയുടെ കാമുകനുമായുള്ള അവിഹിത ബന്ധം കണ്ടെത്തിയതിനെത്തുടർന്ന് അവരെ വിവാഹം കഴിക്കാൻ അനുവദിച്ചിരുന്നു.




