Crime

അധ്യാപകനെ തട്ടിക്കൊണ്ടുപോയി തോക്കിന്‍ മുനയില്‍ നിര്‍ത്തി വിവാഹം കഴിപ്പിച്ചു ; വീഡിയോ വൈറല്‍

ബീഹാറിലെ ബെഗുസാരായിയില്‍ സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകനെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം കഴിപ്പിച്ചു. ബീഹാറിലെ ‘പകഡ് ദ്വാ വിവാഹ്’ എന്ന ആചാരപ്രകാരം നടന്ന സംഭവത്തില്‍ തന്നെ ഒരു സംഘം ആളുകള്‍ തട്ടിക്കൊണ്ടുപോയി തോക്കിന്‍മുനയില്‍ നിര്‍ത്തി വിവാഹം ചെയ്യിച്ചതായി ആരോപിച്ചിരിക്കുന്നത് അവ്നിഷ് കുമാര്‍ എന്നയാളാണ്.

സംഭവത്തിന്റെ വീഡിയോ വൈറലാണ്. അതേസമയം ഇരുവരും നാല് വര്‍ഷമായി പ്രണയത്തിലായിരുന്നുവെന്നും എന്നാല്‍ വിവാഹം കഴിക്കാന്‍ അവ്നിഷ് വിസമ്മതിച്ചതാണ് വീട്ടുകാരെ ഇടപെടാന്‍ പ്രേരിപ്പിച്ചതെന്നും വധു ഗുഞ്ജന്‍ പറഞ്ഞു. അവ്‌നിഷ്, ജോലിക്ക് പോകുമ്പോള്‍ രണ്ട് എസ്യുവികളിലെത്തിയ ഒരു സംഘം തടഞ്ഞ് തട്ടിക്കൊണ്ടുപോകുകയും അടുത്ത ഒരു ക്ഷേത്രത്തില്‍ കൊണ്ടുപോയി സ്ത്രീയുടെ നെറ്റിയില്‍ സിന്ദൂരം തൊടുവിക്കുന്നത് ഉള്‍പ്പെടെയുള്ള വിവാഹ ചടങ്ങുകള്‍ തോക്കിന്‍ മുനയില്‍ നിര്‍ത്തി നടത്തുകയുമായിരുന്നു. നിര്‍ബന്ധിത വിവാഹത്തിന്റെ വീഡിയോ വൈറലായതോടെ സംഭവം വ്യാപകമായ ശ്രദ്ധ നേടി.

തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും വിവാഹത്തിന് സമ്മതിപ്പിക്കുകയും ചെയ്തതായി അവ്‌നിഷ് ആരോപിച്ചു. എന്നാല്‍ ഗുഞ്ചന്‍ മറ്റൊരു കഥയാണ് അവതരിപ്പിച്ചത്. താനും അവ്നിഷും നാല് വര്‍ഷമായി പ്രണയത്തിലാണെന്നും പഠിക്കാനായി രജൗരയില്‍ താമസിക്കുമ്പോള്‍ മുതല്‍ തുടങ്ങിയ പ്രണയമാണെന്നുമായിരുന്നു. ജോലി കിട്ടിയപ്പോള്‍ ആദ്യം അധ്യാപകനായി നിയമിക്കപ്പെട്ട കതിഹാറിലേക്ക് അവ്‌നിഷ് തന്നെ ക്ഷണിച്ചിരുന്നുവെന്നും അവര്‍ അവിടെ പതിവായി കണ്ടുമുട്ടാറുണ്ടെന്നും ആരോപിച്ചു.

ഇതിനിടയില്‍ തന്നെ വിവാഹം കഴിക്കാന്‍ അവ്‌നിഷ് വിസമ്മതിച്ചതാണ് തന്റെ വീട്ടുകാരെ ഇടപെട്ട് വിവാഹം നടത്താന്‍ പ്രേരിപ്പിച്ചതെന്ന് ഗുഞ്ജന്‍ പറഞ്ഞു. നിര്‍ബന്ധിത വിവാഹത്തിന് ശേഷം, ഗുഞ്ജന്‍ അവ്‌നിഷിന്റെ വീട്ടിലേക്ക് പോയിരുന്നു, എന്നാല്‍ അവന്റെ കുടുംബം അവളോട് മോശമായി പെരുമാറുകയും അവളെ സ്വീകരിക്കാന്‍ വിസമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് അവള്‍ പോലീസില്‍ പരാതി നല്‍കി. ഗുഞ്ചനുമായി പ്രണയബന്ധമൊന്നുമില്ലെന്ന് അവ്‌നിഷ് പറഞ്ഞു.

ഗുഞ്ചന്റെ സഹോദരിയുടെ വീട്ടില്‍ ഒരു സ്വകാര്യ അദ്ധ്യാപകനായിരുന്ന സമയത്തേക്ക് ഗുഞ്ചന്‍ ശല്യം ചെയ്തിരുന്നതായും ബ്ലോക്ക് ചെയ്തതിന് ശേഷവും ഗുഞ്ചന്‍ തന്നെ ഫോണ്‍ കോളുകള്‍ ഉപയോഗിച്ച് നിരന്തരം ശല്യപ്പെടുത്തുന്നുണ്ടെന്ന് അദ്ദേഹം ആരോപിച്ചു. തന്നെ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധിച്ച് വിവാഹം ചെയ്തതിനെ കുറിച്ച് പോലീസിനെ അറിയിച്ചിരുന്നതായും അവ്‌നിഷ് അവകാശപ്പെട്ടു.