Celebrity

സ്വകാര്യ വീഡിയോകൾ ചോർന്നെന്നോ? ആസ്വദിച്ചോളൂ എന്ന് നടി ഓവിയയുടെ മറുപടി

സെലിബ്രിറ്റികളുടെ സ്വകാര്യ വീഡിയോകൾ ചോർന്നതിന്റ ഒന്നിലധികം സംഭവങ്ങൾ സോഷ്യൽ മീഡിയയിൽ റിപ്പോര്‍ട്ട് ചെയ്യപ്പെുകയും അതൊക്കെ വൈറലാകുകയും ചെയ്യാറുണ്ട്. അത്തരത്തിലുള്ള ഒരു സംഭവത്തിൽ, തമിഴ് നടിയും ബിഗ് ബോസ് ഫെയിം ഓവിയയാണ് ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.

താരത്തിന്റെ സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നുവെന്ന് അവകാശപ്പെട്ട ഒരു സോഷ്യൽ മീഡിയ ഉപയോക്താവിന് ഓവിയ നൽകിയ ധീരമായ മറുപടിയാണ് വെറലായത്. നിരവധി സോഷ്യൽ മീഡിയ ഉപയോക്താക്കൾ ഇതൊരു ഡീപ് ഫേക്ക് വീഡിയോ ആണെന്ന് പറയുന്നു. ഓവിയയോ അവരുടെ ടീമോ വിവാദ വിഷയത്തെ നേരിട്ട് അഭിസംബോധന ചെയ്തിട്ടില്ലെങ്കിലും, ഒക്ടോബർ 12 ശനിയാഴ്ച അവർ തന്റെ ഇൻസ്റ്റാഗ്രാമിൽ ഒരു ചിത്രം പങ്കിട്ടു.

‘നിങ്ങളുടെ 17 സെക്കൻഡ് വീഡിയോ ചോർന്നു മാഡം’ എന്ന് കമന്റ് ചെയ്ത ഈ സോഷ്യൽ മീഡിയ ഉപയോക്താവിനോട് ‘ആസ്വദിക്കുക’ എന്നാണ് ഓവിയ മറുപടി നൽകിയത്. മറ്റൊരാള്‍ ഇത് ചെറുതാണെന്നും സ്വകാര്യ വീഡിയോയുടെ ദൈർഘ്യമേറിയ പതിപ്പ് പങ്കിടണമെന്ന് ആവശ്യപ്പെടുകയും ചെയ്തപ്പോൾ, നടി അദ്ദേഹത്തിനും മറുപടി നൽകി, “അടുത്ത തവണ ബ്രോ”. ഇൻസ്റ്റാഗ്രാമിൽ ഈ പോസ്റ്റിലെ കമന്റ് വിഭാഗം പ്രവർത്തനരഹിതമാക്കിയെങ്കിലും, സ്‌ക്രീൻഷോട്ടുകൾ ഇതിനകം തന്നെ എക്‌സിൽ പ്രചരിക്കുന്നുണ്ട്.

തന്റെ സ്വകാര്യ വീഡിയോ ഓൺലൈനിൽ ചോർന്നുവെന്ന് അവകാശപ്പെടുന്ന മറ്റ് രണ്ട് പോസ്റ്റുകളോടും അവർ പ്രതികരിച്ചു. ഈ സംഭവങ്ങളെ താരം പരിഹാസത്തോടെ തള്ളി. സോഷ്യൽ മീഡിയയിൽ പരസ്യമായി പ്രചരിക്കുന്ന ഒരു വീഡിയോയും ചോർന്നിട്ടില്ലെങ്കിലും, ഈ വാര്‍ത്ത എല്ലായിടത്തും ശ്രദ്ധയാകർഷിക്കുകയും #OviyaLeaked’ എന്ന ടാഗ് ട്വിറ്ററിൽ ഇന്ത്യയിലുടനീളം ട്രെൻഡുചെയ്യുകയു ചെയ്യുന്നു.

സ്വകാര്യ വീഡിയോ ലീക്കായത് ഒവിയയെ ഞെട്ടിക്കുമെന്നാണ് പലരും കരുതിയത്. എന്നാൽ അതിനെ താരതമ്യേന സ്‌പോർടിവായാണ് ഒവിയ എടുത്തിരിക്കുന്നത്. മാത്രമല്ല അതേ കുറിച്ചുള്ള കമന്റുകളെ പരിഹസിച്ച് മറുപടിയു കൊടുക്കുന്നുണ്ട്. ഇത് തീർച്ചയായും സ്വകാര്യതയുടെ ലംഘനത്തോടുള്ള പ്രതികരണംകൂടിയാണ്.