Hollywood

അടിവസ്ത്രം ധരിക്കാതെ ബിയാന്‍കയുടെ പുതിയ ഫാഷന്‍; നാണത്തില്‍ ചൂളി മോഡലിന്റെ കുടുംബം

ഫാഷന്‍ കാര്യത്തില്‍ അതിര്‍വരമ്പുകളുടെ അങ്ങേയറ്റവും പിന്നിട്ടിരിക്കുന്ന ബിയാന്‍കാ സെന്‍സോറിയെക്കൊണ്ടു വീട്ടുകാര്‍ തോറ്റു. താരത്തിന്റെ ഏറ്റവും പുതിയ ലുക്കില്‍ വിഷണ്ണരാകുകയാണ് മോഡലിന്റെ കുടുംബം. അടുത്തിടെ താരം പാരീസില്‍ പ്രത്യക്ഷപ്പെട്ടത് വീട്ടുകാരെ മാത്രമല്ല ആരാധകരെ കൂടി ഞെട്ടിച്ചിരിക്കുകയാണ്. മേല്‍വസ്ത്രം ഇട്ടെങ്കിലും അടിവസ്ത്രം അനാവൃതമാക്കി അര്‍ദ്ധനഗ്നയായാണ് മോഡല്‍ പ്രത്യപ്പെട്ടത്.

ബിയാന്‍കയുടെ ഈ പ്രത്യക്ഷപ്പെടലില്‍ കുടുംബം രോഷം കൊള്ളുകയാണ്. ഭര്‍ത്താവും റാപ്പറുമായ കാനി വെസ്റ്റ് മകളെ ‘ചവറ് ചരക്ക്’ പോലെ കൊണ്ടു നടക്കുകയാണെന്ന് ബിയാന്‍കയുടെ പിതാവ് ആരോപിച്ചു. ഒരു അവസരം കിട്ടിയാല്‍ കാനി വെസ്റ്റുമായി ഒരു മേശയ്ക്ക് അപ്പുറത്തും ഇപ്പുറത്തുമിരുന്ന് ഇക്കാര്യം ചര്‍ച്ച ചെയ്യാനും നാണത്തെക്കുറിച്ച് ഓര്‍മ്മിപ്പിക്കാനും ആഗ്രഹിക്കുന്നതായി പിതാവ് പറയുന്നു.

ചൊവ്വാഴ്ച ഫ്രാന്‍സിലെ പാരീസിലാണ് കാനി വെസ്റ്റുമായി വിവാദവേഷത്തില്‍ ബിയാന്‍ക അത്താഴത്തിന് പുറപ്പെട്ടത്. 29-കാരിയായ യെസി ഡിസൈനര്‍, ഒരു ജോടി ഷയര്‍ സ്റ്റോക്കിംഗിന്റെ അടിയില്‍ അടിവസ്ത്രം ധരിക്കാതെ പ്രത്യക്ഷപ്പെട്ടതോടെയാണ് കുടുംബത്തിന്റെ സര്‍വ നിയന്ത്രണങ്ങളും പോയത്. വേഷത്തില്‍ ഫ്രാന്‍സിന്റെ കര്‍ശനനിയമത്തില്‍ കുടുങ്ങി കനത്ത പിഴ അടയ്ക്കാനും നിര്‍ബന്ധിതനായി.

വിവാഹം കഴിച്ച ശേഷം ബിയാന്‍കയെ കാനി കുടുംബത്തില്‍ നിന്നും അകറ്റിയെന്നും മോഡലിന്റെ കുടുംബത്തിന് പരാതിയുണ്ട്. തങ്ങളുടെ പ്രിയപ്പെട്ടവളെ കാനിവെസ്റ്റ് ഒരു ‘ട്രോഫി’ പോലെ കൊണ്ടുനടന്ന് നാട്ടുകാര്‍ക്ക് മുന്നില്‍ പ്രദര്‍ശനവസ്തുവാക്കുന്നത് ബിയങ്കയുടെ കുടുംബത്തെ വേദനിപ്പിക്കുന്നുണ്ട്. തന്റെ പെണ്‍മക്കളായ നോര്‍ത്ത്, ചിക്കാഗോ എന്നിവരെ കാനി ഇതുപോലെ ഭാവിയില്‍ കൊണ്ടുനടക്കുമോ എന്നും ചോദിക്കുന്നു. കുപ്രസിദ്ധ കുറ്റവാളിയും ജയിലില്‍ കിടന്നിട്ടുള്ളയാളുമാണ് ബിയാന്‍കയുടെ പിതാവ് ലിയോ.

ഒരിക്കല്‍ ‘മെല്‍ബണിലെ അല്‍ കാപോണ്‍’ എന്ന് വിളിക്കപ്പെട്ടിരുന്ന കുപ്രസിദ്ധ ഗ്യാംഗ്ലാന്‍ഡ് കൊലയാളി – കൊലപാതക കുറ്റത്തിന് വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട എറിസ് സെന്‍സോറിയുടെ സഹോദരന്‍ കൂടിയാണ് ലിയോ. അതേസമയം ബിയാന്‍ക രഹസ്യാവയവങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള ഫാഷന്‍ അണിയുന്നത് ഇപ്പോള്‍ ശീലമാക്കി മാറ്റിയിരിക്കുകകയാണ്. ജനനേന്ദ്രിയം തുറന്നുകാട്ടുന്ന ഏറ്റവും പുതിയ വസ്ത്രം ഓസ്ട്രേലിയന്‍ സുന്ദരിക്ക് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. പുതിയ ശിക്ഷാ നിയമം അനുസരിച്ച് പൊതുജനങ്ങളുടെ കണ്ണില്‍പ്പെടാവുന്ന സ്ഥലത്ത് ബോധപൂര്‍വം ലൈംഗികത കാണിക്കുന്നത് ഒരു വര്‍ഷം തടവും ഒരു ലക്ഷം ഫ്രാങ്ക് പിഴയും ശിക്ഷാര്‍ഹമാണ്.

കഴിഞ്ഞ വര്‍ഷം നഗ്നയായി ഇറ്റലിയില്‍ ചുറ്റി നടന്ന് ബിയാങ്കയ്ക്ക് 10,000 യൂറോ പിഴയും തടവും അനുഭവിക്കേണ്ടിവന്നിരുന്നു. ഇറ്റാലിയന്‍ ഭരണഘടനാ കോടതി പ്രകാരം, 5,000 മുതല്‍ 10,000 യൂറോ വരെ പിഴ ചുമത്താം, അല്ലെങ്കില്‍ പ്രായപൂര്‍ത്തിയാകാത്തവര്‍ പങ്കെടുക്കുന്ന സ്ഥലത്തോ സമീപത്തോ ആരെങ്കിലും തുറന്നുകാട്ടുകയാണെങ്കില്‍, നാല് മാസം മുതല്‍ നാല് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാം. കിം കര്‍ദാഷിയാനുമായുള്ള വിവാഹബന്ധം വേര്‍പെടുത്തിയാണ് കാനിവെസ്റ്റ് ബിയാന്‍കയെ വിവാഹം കഴിച്ചത്.