Health

ലക്ഷണങ്ങള്‍ കാട്ടാതെ നിങ്ങളുടെ ജീവന്‍ അപകടത്തിലാക്കുന്ന മൂന്ന് രോഗങ്ങള്‍

മരണകാരണമാകുന്ന പല രോഗങ്ങളും ഉണ്ട്. ചിലത് അവസാന ഘട്ടത്തില്‍ മാത്രമായിരിക്കും രോഗി തിരിച്ചറിയുക. കാര്യമായ ഒരു ലക്ഷണവും പ്രകടിപ്പിക്കാതെ അവസാന നിമിഷം വരെ നിശബ്ദമായി ഇരുന്ന് അവ നമ്മുടെ ജീവന്‍ തന്നെ അപകടത്തിലാക്കും. അങ്ങനെയുള്ള ചില രോഗങ്ങളെക്കുറിച്ച് അറിയാം

പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോം

സ്ത്രീകളില്‍ ഹോര്‍മോണ്‍ ഉത്പാദനത്തിലെ അസന്തുലിതാവസ്ഥ സൃഷ്ടിക്കുന്ന അവസ്ഥയാണ് പോളിസിസ്റ്റിക് ഓവറി സിന്‍ഡ്രോമിന് കാരണമാകുന്നത്. പുരുഷ ഹോര്‍മോണായ ആന്‍ഡ്രജനും ഇവരില്‍ കൂടുതലായിരിക്കും. ആര്‍ത്തവപ്രശ്നങ്ങളിലേക്ക് നയിക്കുന്ന രോഗം അണ്ഡോത്പാദനം ശരിയായി നടക്കുന്നതും തടയുന്നു. അണ്ഡാശയത്തില്‍ ചെറിയ മുഴകള്‍ ഉണ്ടാകാനും ഇത് കാരണമാകും.ആര്‍ത്തവം ക്രമം തെറ്റുന്നതാണ് പ്രധാന ലക്ഷണം.

ഹൈപ്പര്‍ടെന്‍ഷന്‍

ഉയര്‍ന്ന രക്ത സമ്മര്‍ദമുള്ളവരില്‍ പലപ്പോഴും രോഗലക്ഷണങ്ങള്‍ കാണിക്കാറില്ല. ഹൃദയത്തിനും രക്തധമനികള്‍ക്കും മറ്റ് അവയവങ്ങള്‍ക്കും ക്ഷതമേല്‍ക്കും വരെ ഹൈപ്പര്‍ ടെന്‍ഷന്‍ തിരിച്ചറിയാതെ പോയേക്കാം. അനിയന്ത്രിതമായി ദീര്‍ഘനാള്‍ തുടരുന്ന രക്താതി സമ്മര്‍ദം ഒരു സുപ്രഭാതത്തില്‍ ഹൃദയാഘാതമോ, പക്ഷാഘാതമോ കിഡ്നി തകരാറോ, കാഴ്ച നഷ്ടമോ ഒക്കെയായി പ്രത്യക്ഷപ്പെടാം.

ശ്വാസകോശാര്‍ബുദം

ആദ്യ ഘട്ടത്തില്‍ കാര്യമായ ലക്ഷണങ്ങള്‍ വെളിപ്പെടാത്ത രോഗങ്ങളില്‍ ഒന്നാണ് ശ്വാസകോശാര്‍ബുദം. രോഗം തീവ്രമാകുമ്പോള്‍ മാത്രമാണ് ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങുക. ഇത് മരണനിരക്ക് ഉയരാന്‍ ഇടയാക്കുന്നു. ശ്വാസകോശത്തിന്റെ സിടി സ്‌കാന്‍ വഴി രോഗം നേരത്തെ നിര്‍ണയിക്കുന്നത് മരണനിരക്ക് 20 ശതമാനം വരെ കുറയ്ക്കുമെന്ന് ഗവേഷകര്‍ പറയുന്നു. 55 വയസ്സിന് മുകളില്‍ പ്രായമുള്ള പുകവലിക്കാരും മുന്‍പ് പുകവലിക്കാര്‍ ആയിരുന്നവരും വര്‍ഷത്തിലൊരിക്കലെങ്കിലും സിടി സ്‌കാനെടുക്കണമെന്ന് ശ്വാസകോശാര്‍ബുദമെന്ന വില്ലനെ തുടക്കത്തില്‍ കണ്ടെത്താന്‍ സഹായിക്കും.