സോഷ്യൽ മീഡിയയെ ഞെട്ടിച്ചൊരു ബൗളിങ് ആക്ഷൻ വീഡിയോയാണ് ഇപ്പോഴത്തെ പുതിയ ചർച്ചാ വിഷയം. ലോക ക്രിക്കറ്റിൽ ബൗളിങ് ആക്ഷന്റെ പേരിൽ ശ്രദ്ധേയരായ ഒട്ടനവധി താരങ്ങളുണ്ട്. ചിലരുടെ ആക്ഷൻ കൗതുക കാഴ്ച കൂടിയാണ്. എന്നാൽ ഇതുവരെ ആരും ലോക ക്രിക്കറ്റിൽ കണ്ടിട്ടില്ലാത്തൊരു ബൗളിങ് ആക്ഷനാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്.
ഒരു നർത്തകനെ പോലെ ആംഗ്യമൊക്കെ കാണിച്ചാണ് ബാറ്റർക്ക് മുന്നിൽ ആശയക്കുഴപ്പം സൃഷ്ടിക്കാൻ ബൗളർ ശ്രമിക്കുന്നത്. ഒരു ഇടംകൈയ്യൻ സ്പിന്നറെ പോലെ റണ്ണപ്പ് ആരംഭിച്ച്, പൊടുന്നനെ വലത്തേ കൈ കൊണ്ട് പന്തെറിയുകയായിരുന്നു. ആശയക്കുഴപ്പത്തിനിടയിൽ ക്രീസ് വിട്ടിറങ്ങിയ ബാറ്ററെ വിക്കറ്റ് കീപ്പർ സ്റ്റംപ് ചെയ്തു പുറത്താക്കുന്നുണ്ട്.
ഈ വീഡിയോ സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്ന് വൈറലായി. “എക്കാലത്തെയും മികച്ച ബൗളിംഗ് ആക്ഷൻ” എന്നാണ് ഒരാളുടെ രസികൻ കമൻ്റ്. അച്ഛൻ അവനെ ഒരു ക്രിക്കറ്റ് താരമായി വളർത്തണമെന്നാണ് ആഗ്രഹിച്ചത്. എന്നാൽ അമ്മയ്ക്ക് അവൻ നർത്തകനാകണം എന്നായിരുന്നു. അങ്ങനെയാണ് അദ്ദേഹം ഇത്തരത്തിൽ പന്തെറിയാൻ ആരംഭിച്ചത് എന്നായിരുന്നു മറ്റൊരു രസികന്റെ കമന്റ് വന്നത്. എവിടെ നടക്കുന്ന പോരാട്ടത്തിലാണ് ഈ ബൗളിങെന്നും ആരാണ് താരമെന്നും എന്നതു സംബന്ധിച്ചു നിലവിൽ വിവരങ്ങളൊന്നും വന്നിട്ടില്ല.
എക്സിൽ പങ്കുവെക്കപ്പെട്ട ഈ വീഡിയോ കണ്ട് ഉപയോക്താക്കൾ അക്ഷരാർത്ഥത്തിൽ ഞെട്ടിയിരിക്കുകയാണ്. ഒരു ഇടംകൈയ്യൻ സ്പിന്നറെപ്പോലെ റൺഅപ്പ് തുടങ്ങിയ ബൗളർ, പെട്ടെന്ന് ആക്ഷൻ മാറുകയും വലതുകൈ ഉപയോഗിച്ച് പന്ത് എറിയുകയുമായിരുന്നു. ബൗളറുടെ ഈ മാറ്റത്തിൽ ആശയക്കുഴപ്പത്തിലായ ബാറ്റർക്ക് പന്ത് തൊടാൻ പോലും സാധിച്ചില്ല. നിമിഷങ്ങൾക്കകം വിക്കറ്റ് കീപ്പർ ബാറ്ററെ സ്റ്റംപ് ചെയ്യുകയും ചെയ്തു. “ഇതുവരെയുള്ളതിൽ വെച്ച് ഏറ്റവും മികച്ച ബൗളിംഗ് ആക്ഷൻ” എന്നാണ് ചിലർ ഈ വീഡിയോയെ വിശേഷിപ്പിച്ചത്.




