Lifestyle

ബംഗലുരുവിലെ ക്യാബ് ഡ്രൈവര്‍ സമ്പാദിക്കുന്നത് പ്രതിദിനം 3000 രൂപ..! നെറ്റിസൺമാര്‍ ഞെട്ടലില്‍

ടാക്‌സി ഓടിക്കുന്ന എത്രപേര്‍ നമുക്കിടയിലുണ്ട്. പെട്രോളും അനുബന്ധ ചെലവുകളും കഴിഞ്ഞാല്‍ കാര്യമായി ഒന്നും കിട്ടാനില്ലെന്ന് പറയുന്നവരാണ് ഏറെ. എന്നാല്‍ ബംഗലുരുവിലെ ഒരു യാത്രക്കാരനും കാബ് ഡ്രൈവറും തമ്മിലുള്ള സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്ത സംഭാഷണം വൈറലായി മാറിയിരിക്കുകയാണ്. ഡ്രൈവറുടെ പ്രതിദിന വരുമാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ കിട്ടിയ മറുപടി കേട്ട് യാത്രക്കാരന്‍ ഞെട്ടി.

തനിക്ക് പ്രതിദിനം 3,000 മുതല്‍ 4,000 രൂപ വരെ സമ്പാദിക്കാന്‍ കഴിയുമെന്ന് ബംഗലുരുവിലെ ആ ഡ്രൈവര്‍ നല്‍കിയ മറുപടി. ഒല ക്യാബുകള്‍ ഓടിച്ച് ഡ്രൈവര്‍ എങ്ങിനെയാണ് അധിക വരുമാനം നേടുന്നുവെന്ന് അദ്ദേഹം പങ്കുവെച്ചു. യാത്രക്കാരന്റെ കുറിപ്പ് ഇങ്ങിനെയാണ്.

” ഞാന്‍ ഇന്ന് ഒരു ചടങ്ങില്‍ നിന്ന് മടങ്ങുകയായിരുന്നു, ഒരു ക്യാബ് ബുക്ക് ചെയ്തിരുന്നു. ക്യാബ് ഡ്രൈവറുമായി ചാറ്റ് ചെയ്യുന്നതിനിടയില്‍ ഞാന്‍ അയാളുടെ വരുമാനത്തെക്കുറിച്ച് ചോദിച്ചു. പ്രതിദിനം 3000 മുതല്‍ 4000 വരെ സമ്പാദിക്കുന്നുണ്ടെന്ന് കേട്ടപ്പോള്‍ ഞാന്‍ ഞെട്ടി! പ്രതിദിനം 3000 രൂപ സമ്പാദിക്കുന്ന അയാള്‍ ഒരു മാസം 25 ദിവസം ജോലി ചെയ്യുന്നു, അപ്പോള്‍ മാസം 75,000 സമ്പാദിക്കുന്നു. പെട്രോള്‍ ചെലവ് കുറച്ചതിന് ശേഷവും തന്റെ പക്കല്‍ ആവശ്യത്തിന് പണം ഉണ്ടെന്നായിരുന്നു മറുപടി.”

തന്റെ കുട്ടികള്‍ ഒരു നല്ല സ്‌കൂളില്‍ പോകുന്ന കാര്യം അദ്ദേഹം അഭിമാനത്തോടെ പരാമര്‍ശിച്ചു, അദ്ദേഹം എത്ര നാളായി ഡ്രൈവ് ചെയ്യുന്നു എന്ന് ഞാന്‍ ചോദിച്ചപ്പോള്‍, തന്റെ മുന്‍ ജോലി നഷ്ടപ്പെട്ടതിന് ശേഷം താന്‍ 2019 മുതല്‍ വാഹനമോടിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.” രണ്ട് ദിവസം മുമ്പാണ് ഈ പോസ്റ്റ് ഷെയര്‍ ചെയ്തത്. പോസ്റ്റ് ചെയ്തതിന് ശേഷം 300-ലൈക്കുകള്‍ ലഭിച്ചു. നിരവധി കമന്റുകളും പോസ്റ്റിനുണ്ട്.

ഒരു വ്യക്തി എഴുതി. ”ഇത് വളരെ യുക്തിസഹവും വിശ്വസനീയവുമാണ്. എനിക്ക് ഒല ഡ്രൈവറായി ജോലി ചെയ്യുന്ന ഒരു അടുത്ത സുഹൃത്തിന്റെ സഹോദരനെ അറിയാം. അവന്‍ സാധാരണയായി എയര്‍പോര്‍ട്ടിലോ റെയില്‍വേ സ്റ്റേഷനിലോ പിക്കപ്പുകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. കുറച്ച് മണിക്കൂറുകള്‍ ജോലിയില്‍ നിന്നും 80,000 രൂപയോളം സുഖമായി സമ്പാദിക്കുന്നുണ്ട്. ചെലവുകള്‍ (ഇന്ധനം, ഇഎംഐ, അറ്റകുറ്റപ്പണികള്‍, ഇന്‍ഷുറന്‍സ്) അയാള്‍ക്ക് യെലഹങ്കയില്‍ വീടും ബിസിനസില്‍ നിന്നും ധാരാളം പണം സമ്പാദിക്കാനുമാകുന്നുണ്ട്.”