Hollywood

സൂപ്പര്‍ഗ്‌ളാമറസായി കരീബിയന്‍ ഫെസ്റ്റില്‍ റിഹാന ; സംഗീതത്തില്‍ നിന്നും ഉടന്‍ വിരമിക്കുന്നില്ലെന്നും താരം

സംഗീതവും നൃത്തവും പരമ്പരാഗതവേഷങ്ങളും കൊണ്ട് വര്‍ണ്ണശബളമായ കരീബിയയിലെ ബാര്‍ബഡോസിന്റെ വാര്‍ഷിക ക്രോപ്പ് ഓവര്‍ ഫെസ്റ്റിവലില്‍ ഇത്തവണ ഗ്‌ളാമര്‍ അതിഥിയെത്തി. ദ്വീപില്‍ നിന്നുള്ള ആഗോള പ്രശസ്ത റിഹാനയുടെ സാന്നിദ്ധ്യമാണ് ഇത്തവണ മേളയ്ക്ക് കൊഴുപ്പേകിയത്. ഗ്രാന്‍ഡ് കഡൂമെന്റ് പരേഡ് എന്നും അറിയപ്പെടുന്ന സെന്റ് മൈക്കിളില്‍ നടന്ന പരിപാടിയില്‍ അസാധരണമായ വേഷത്തിലാണ് 36 കാരിയുടെ ഗംഭീര പ്രവേശനം. പരിപാടിയില്‍ പങ്കെടുക്കാനെത്തിയവരെ ആകര്‍ഷിക്കുന്നതായിരുന്നു നടിയുടെ വേഷം.

തിളങ്ങുന്ന സ്വര്‍ണ്ണവും വെങ്കലവും കൊണ്ട് അലങ്കരിച്ച ഒരു ബെഡ്ഡാസില്‍ഡ് വേഷത്തിലാണ് റിഹാന പ്രത്യക്ഷപ്പെട്ടത്. അവരുടെ ചെസ്റ്റ്‌നട്ട് വസ്ത്രങ്ങള്‍ ഹൈലൈറ്റായി. തോളില്‍ നിന്ന് തുടങ്ങി കാലുകള്‍ വരെ നീണ്ടുകിടക്കുന്ന വേഷവിധാനത്തില്‍ വര്‍ണ്ണാഭമായ തൂവലുകള്‍ തലയ്ക്ക് മുകളില്‍ ഉയര്‍ന്നു. ശരീരത്തിന്റെ ഓരോ ഇഞ്ചും തിളങ്ങുന്ന ആഭരണങ്ങള്‍ കൊണ്ട് അലങ്കരിച്ച റിഹാനയുടെ കാര്‍ണിവല്‍ ലുക്ക് ആഡംബരത്തിന്റെ പ്രതീകമായിരുന്നു. കുറച്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് റിഹാന ഫെസ്റ്റിവെലിലേക്ക് വീണ്ടും വന്നത്.

ക്രോപ്പ് ഓവറിലേക്കുള്ള റിഹാനയുടെ തിരിച്ചുവരവ് ആരാധകര്‍ക്കും ഫെസ്റ്റിവല്‍ പ്രേക്ഷകര്‍ക്കും ആവേശമായി. രണ്ട് കുട്ടികളുടെ അമ്മയായ ആരാധകരുടെ പ്രിയപ്പെട്ട ഗായിക ഉടന്‍ വിരമിക്കില്ലെന്ന സൂചന കൂടി ആരാധകര്‍ക്ക് നല്‍കി. തന്റെ ഏറ്റവും പുതിയ അഭിമുഖത്തില്‍ പുതിയ സംഗീതത്തിനായി പ്രവര്‍ത്തിക്കുകയാണെന്നും ഉടന്‍ ‘ആര്‍ 9’ റിലീസ് ചെയ്യുമൈന്നും അവര്‍ വെളിപ്പെടുത്തി. ഒമ്പതാമത്തെ ആല്‍ബവുമായുള്ള തന്റെ യാത്ര മാറിയെന്നും പുതിയ കാഴ്ചപ്പാടില്‍ നിന്നും ശബ്ദത്തില്‍ നിന്നുമാണ് താന്‍ ആരംഭിക്കുന്നതെന്നും റിഹാന വിശദീകരിച്ചു.