മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും മിഷേല്‍ ഒബാമയും തമ്മിലുള്ള വിവാഹമോചന കിംവദന്തികള്‍ക്ക് മൂര്‍ച്ച കൂട്ടി വാഷിംഗ്ടണ്‍ ഡിസിയില്‍ ശനിയാഴ്ച രാത്രി ട്രംപിന്റെ ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ തനിച്ചെത്തി ഒബാമ. 2025 ജനുവരി 20-ന് ട്രംപിന്റെ സ്ഥാനാരോഹണത്തിന് മുന്നോടിയായി വാഷിംഗ്ടണ്‍ ഡി.സി.യിലെ ജോര്‍ജ്ജ്ടൗണിലെ എ ലിസ്റ്റ് റസ്‌റ്റോറന്റായ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയില്‍ നടന്ന വിരുന്നില്‍ ബരാക് ഒബാമയെ തനിച്ചായിരുന്നു കണ്ടത്.
ജോര്‍ജ്ടൗണിലെ എ-ലിസ്റ്റ് റെസ്റ്റോറേറ്റര്‍ സ്റ്റീഫന്‍ സ്റ്റാറിന്റെ ഓസ്റ്റീരിയ മോസയിലായിരുന്നു ഡിന്നര്‍ പാര്‍ട്ടി. തിങ്കളാഴ്ച ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ ടേമിന്റെ ഉദ്ഘാടന വേളയില്‍ മുന്‍ പ്രഥമ വനിതയെ ഒഴിവാക്കിയാണ് ഒബാമയെത്തിയത്. ഒബാമ റെസ്റ്റോറന്റിലെത്തിയത് മറ്റുള്ളവരെ തീര്‍ത്തും അവിശ്വാസത്തിലേക്ക് നയിച്ചതായി സ്രോതസ്സുകള്‍ അവകാശപ്പെട്ടു. അത്താഴ വിരുന്നിനായി എത്തിയ അദ്ദേഹത്തെ ആഹ്‌ളാദഭരിതനായിട്ടാണ് കാണപ്പെട്ടത്. എല്ലാവരേയും വിഷ് ചെയ്യുകയും ആളുകളുമായി ഫോട്ടോയെടുക്കാന്‍ പോസ് ചെയ്യുകയും ചെയ്തു.
വാഷിംഗ്ടണ്‍ പോസ്റ്റിന്റെ ഫുഡ് എഡിറ്ററായ ജെസീക്ക സിഡ്മാനും സോഷ്യല്‍ മീഡിയയില്‍ ദൃശ്യ തെളിവുകള്‍ പങ്കുവെച്ച് റിപ്പോര്‍ട്ട് സ്ഥിരീകരിച്ചിട്ടുണ്ട. വിവാഹമോചിതരാകുന്നു എന്ന ആഴ്ചകള്‍ നീണ്ട ഊഹാപോഹങ്ങളില്‍ ഒബാമമാര്‍ കുടുങ്ങിയിട്ടുണ്ടെങ്കിലും, വെള്ളിയാഴ്ച മിഷേലയുടെ 61-ാം ജന്മദിനത്തില്‍ ”എന്റെ ജീവിതത്തിന്റെ പ്രണയത്തിന്” എന്ന കുറിപ്പ് ഒബാമ പോസ്റ്റ് ചെയ്തിരുന്നു.
തിങ്കളാഴ്ച, ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ബരാക് ഒബാമ വീണ്ടും ഒറ്റയ്‌ക്കെത്തും. ജോ ആന്‍ഡ് ജില്‍ ബൈഡന്‍, ബില്‍, ഹിലാരി ക്ലിന്റണ്‍, ജോര്‍ജ്ജ് ഡബ്ല്യു, ലോറ ബുഷ് എന്നിവരും പങ്കെടുക്കും. ഈ മാസമാദ്യം, ടാബ്ലോയിഡിന്റെ ഉറവിടങ്ങള്‍ മിഷേല്‍ ചരിത്രപരമായ സംഭവത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണെന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇരുവരും പിരിയാന്‍പോകുന്നു എന്ന വാര്‍ത്ത ഇതിനകം വന്‍ പ്രചാരം നേടിയിട്ടുണ്ട്. 2025 ജനുവരി 20 ന് ട്രംപിന്റെ സ്ഥാനാരോഹണം. അനേകം അതിഥികളായിരുന്നു ഉദ്ഘാടന വാരാന്ത്യ ആഘോഷത്തില്‍ എത്തിയത്.