Oddly News

നഗ്നതാപ്രദര്‍ശനം അതിരുവിട്ടു; കാനിവെസ്റ്റിനും ഭാര്യയ്ക്കും വിലക്ക് ഏര്‍പ്പെടുത്തി വെനീസിലെ ബോട്ടുകമ്പനികള്‍

നഗ്നതാപ്രദര്‍ശനത്തിന്റെ പേരില്‍ വന്‍ വിവാദം നേരിട്ടുകൊണ്ടിരിക്കുന്ന റാപ്പ് സംഗീതകാരന്‍ കാനി വെസ്റ്റും പുതിയ ഭാര്യ ബിയാങ്ക സെന്‍സോറിക്കും ഇതേ കാരണത്താന്‍ ഇറ്റലിയിലെ വെനീസില്‍ ബോട്ട് കമ്പനി ടൂറിസംബോട്ടുകള്‍ വാടകയ്ക്ക് കൊടുക്കുന്നതില്‍ വിലക്ക് ഏര്‍പ്പെടുത്തി. ഇരുവരുടേയും നഗ്നതാപ്രദര്‍ശനം അതിരുവിടുന്നതായും സഭ്യത ലംഘിക്കുന്നതായൂം ആരോപിച്ചാണ് നടപടി.

ഇപ്പോള്‍ ഇറ്റലിയില്‍ അവധിയാഘോഷിക്കുന്ന ഇരുവരും കഴിഞ്ഞ തിങ്കളാഴ്ച ചരിത്ര നഗരത്തിലെ മനോഹരമായ കനാലിലൂടെ വാട്ടര്‍ ടാക്സിയില്‍ സഞ്ചരിക്കുമ്പോള്‍ നടന്ന സംഭവത്തിന്റെ അനന്തരഫലമാണ് ഈ നിരോധനം. കാനിയുടെ പാന്റ് പിന്‍ഭാഗം താഴ്ന്ന് രഹസ്യഭാഗം കാണുന്ന രീതിയിലുള്ള ഒരു സ്‌നാപ്പ് ഷോട്ട് പുറത്തുവന്ന ശേഷമാണ് നടപടി. ദമ്പതികള്‍ക്ക് ബോട്ട് നല്‍കിയ ബോട്ട് വാടക കമ്പനിയായ വെനീസിയ ടൂറിസ്‌മോ മോട്ടോസ്‌കാഫി, ഭാവിയില്‍ അവരുടെ ബോട്ടിലേക്ക് വെസ്റ്റിനും സെന്‍സോറിക്കും പ്രവേശനം നിഷേധിക്കപ്പെടുമെന്ന് പ്രസ്താവിച്ചു.

ഗ്രാമി ജേതാവിന്റെ അപമര്യാദയായ പെരുമാറ്റത്തെക്കുറിച്ച് അവരുടെ ജീവനക്കാര്‍ക്ക് കഴിഞ്ഞയാഴ്ച ഫോട്ടോകള്‍ പൊതുജനശ്രദ്ധയില്‍ വരുന്നതുവരെ ‘പൂര്‍ണ്ണമായി അറിഞ്ഞിരുന്നില്ല എന്നാണ് കമ്പനി പറയുന്നത്. ബോട്ടിന്റെ ഓപ്പറേറ്റര്‍മാരുടെ ശ്രദ്ധയിലും സംഭവം പെട്ടില്ല. കണ്ടിരുന്നെങ്കില്‍ ബന്ധപ്പെട്ട അധികാരികളെ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യുമായിരുന്നു എന്നും പറയുന്നുണ്ട്.

ബിയാങ്ക സോറിയുടെയും നഗ്നതാപ്രദര്‍ശനം അടുത്തിടെ ഹോളിവുഡ് ഗോസിപ്പുകളുടെ വലിയ വാര്‍ത്തയാണ്. അഴകളവുകള്‍ കൃത്യമായി വെളിപ്പെടുത്തി ശരീരം പൂര്‍ണ്ണമായും പുറത്തു കാണുന്ന രീതിയില്‍ ഒട്ടിയ വസ്ത്ര ലതര്‍ വസ്ത്രം ധരിച്ചാണ് അടുത്തിടെ ബിയാങ്ക കാനിക്കൊപ്പം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിരുന്നത്. കിം കര്‍ദാഷിയാനുമായുള്ള ബന്ധത്തിന് ശേഷമാണ് കാനി ബിയാങ്കയെ പങ്കാളിയാക്കിയത്.