കുരുന്നുകളുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി വാര്‍ത്തകളും വീഡിയോകളുമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ ഇത്തരത്തില്‍ ഏറെ ഹൃദയ സ്പര്‍ശിയായ ഒരു വീഡിയോയാണ് നെറ്റിസണ്‍സിന്റെ മനം കവര്‍ന്നിരിക്കുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ച പെണ്‍കുഞ്ഞിനെ ഡോക്ടമാര്‍ ദുര്‍ഗാദേവിയാക്കി ഒരുക്കിയിരിക്കുന്നതിന്റെ മനോഹരമായ ദൃശ്യങ്ങളാണ് ഇത്.
നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. നിരവധി ആളുകളാണ് വീഡിയോ കണ്ട് തങ്ങളുടെ സന്തോഷം പങ്കുവെക്കാന്‍ കമന്റ് സെക്ഷനിലേക്ക് ഓടിയെത്തിയത്.
പങ്കുവെക്കപ്പെട്ട വീഡിയോയില്‍ ഡോക്ടര്‍മാര്‍ പെണ്‍കുഞ്ഞിനെ ദുര്‍ഗ ദേവിയെപ്പോലെ ചുവപ്പ് വസ്ത്രം ധരിപ്പിക്കുകയും തലയില്‍ കിരീടം അണിയിച്ചിരിക്കുന്നതുമാണ് കാണുന്നത്. വിജയദശമി ദിനത്തില്‍ ജനിച്ചതിന്റെ ബഹുമാനാര്‍ത്ഥമാണ് ഡോക്ടര്‍മാര്‍ ഇങ്ങനെ ഒരു വേഷപ്പകര്‍ച്ച തിരഞ്ഞെടുത്തത്.
X-ല്‍ പങ്കിട്ട ഹൃദയസ്പര്‍ശിയായ വീഡിയോ ഇതിനോടകം ആയിരക്കണക്കിന് ആളുകളാണ് കണ്ടത്. നിരവധി പേര് കമന്റുകളുമായി രംഗത്തെത്തി.
കാഴ്ചക്കാര്‍ അവരുടെ ആവേശവും സന്തോഷവും പ്രകടിപ്പിച്ചു, ഡോക്ടറുടെ ഈ സമീപനം ‘മനോഹരവും’ ‘പ്രചോദിപ്പിക്കുന്നതുമാണെന്ന് പലരും കുറിച്ചു.
ഒരു ഉപയോക്താവ് , ‘ഞാന്‍ ഇന്ന് കണ്ട ഏറ്റവും മനോഹരമായ കാര്യം!’ എന്നു എഴുതിയപ്പോള്‍ മറ്റൊരാള്‍ ‘ഞാന്‍ ഇന്ന് ഇന്റര്‍നെറ്റില്‍ കണ്ട ഏറ്റവും മികച്ച കാര്യം.’ എന്നാണ് കുറിച്ചത്. എന്നാല്‍ അതേസമയം , എല്ലാ പ്രതികരണങ്ങളും പോസിറ്റീവ് ആയിരുന്നില്ല. നവജാതശിശുവിനെ ഈ രീതിയില്‍ വസ്ത്രം ധരിപ്പിക്കുന്നതും അലങ്കരിക്കുന്നതും അനുയോജ്യമാണോ എന്ന് ചിലര്‍ ചോദിച്ചു. ‘ഇത് നവജാതശിശുവിനോടുള്ള ചൂഷണമല്ലേ? ഈ വസ്ത്രത്തിനും മേക്കപ്പിനും അവള്‍ വളരെ ചെറുതാണ്. ഈ റീലുകള്‍ മുതിര്‍ന്നവര്‍ക്ക് സുഖം തോന്നാനുള്ളതാണ്,’ ഒരു ഉപയോക്താവ് കുഞ്ഞിന്റെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു.