ഭൂമിയിലെ ഏറ്റവും ക്യൂട്ടായ മൃഗങ്ങളിൽ ഒന്നാണ് കുട്ടിയാനകൾ. ഇപ്പോഴിതാ ഇത് തെളിയിക്കുന്ന ഒരു വീഡിയോയാണ് കാഴ്ചക്കാരുടെ മനം നിറയ്ക്കുന്നത്.
വിരമിച്ച ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഓഫീസർ സുശാന്ത നന്ദ എക്സിൽ പങ്കിട്ട ക്ലിപ്പിലാണ് ഈ മനോഹര ദൃശ്യങ്ങൾ പങ്കുവെക്കപ്പെട്ടിരിക്കുന്നത്.
വീഡിയോയുടെ തുടക്കത്തിൽ ഒരു ചെറിയ ആനക്കുട്ടി ശാന്തമായി ഉറങ്ങുന്നത് കാണാം. ചുറ്റുമുള്ള ലോകത്തെ കുറിച്ച് ഒന്നുമറിയാതെ പൂർണ്ണ ശാന്തനായിട്ടാണ് ആനക്കുട്ടി ഉറങ്ങുന്നത്. എന്നാൽ ഈ സമയം അല്പംകൂടി പക്വതയെത്തിയ മറ്റൊരു ആനക്കുട്ടി കുട്ടിയാനയുടെ അടുത്ത് വന്നു നിൽക്കുകയും അതിനെ എഴുന്നേൽപ്പിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. ഈ സമയം ഉറക്കത്തിൻ്റെ കെട്ടിൽ, ആനക്കുട്ടി എഴുന്നേറ്റു നിൽക്കാൻ അൽപ്പം പാടുപെടുന്നത് കാണാം. ഈ സമയം പക്വതയെത്തിയ മറ്റൊരു ആനക്കുട്ടി ഓടിയെത്തുകയും ആനകുട്ടിയെ നടക്കാൻ സഹായിക്കുകയും ചെയ്യുന്നു.
“ചോട്ടു അമിതമായി ഉറങ്ങി” എന്നെഴുതിയ സുശാന്ത നന്ദയുടെ മനോഹരമായ അടിക്കുറിപ്പും വീഡിയോയ്‌ക്കൊപ്പമുണ്ട്.
വീഡിയോ ഇതിനകം ഏകദേശം 31,000 ആളുകൾ കണ്ടുകഴിഞ്ഞു.
ഒരു ഉപയോക്താവ് എഴുതി, “ഭൂമിയിലെ ഏറ്റവും മധുരമുള്ള ജീവികൾ”, മറ്റൊരാൾ കൂട്ടിച്ചേർത്തു, “വളരെ ഹൃദയസ്പർശിയായ നിമിഷം!” ചില കാഴ്ചക്കാർ, “ഉണരുക… സ്കൂളിലേക്കുള്ള സമയമായി” എന്ന് തമാശ പറയുകയും ചെയ്തു. മറ്റുള്ളവർ ഈ മഹത്തായ ജീവികളുടെ ജീവിതത്തിലേക്കുള്ള അപൂർവ കാഴ്ച സമ്മാനിച്ചതിൽ സന്തോഷം പ്രകടിപ്പിച്ചു.