തൊട്ടിലില്‍ കിടത്തുന്നതിന് പകരം അമ്മ കുഞ്ഞിനെ അടുപ്പിന് മുകളില്‍ കിടത്തിയതിനെ തുടര്‍ന്ന് കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. യുഎസിലെ കന്‍സാസ് നഗരത്തിലെ മിസോറിയില്‍ നടന്ന ദാരുണമായ സംഭവത്തില്‍ അ്മ്മയായ മരിയാ തോമസിനെ അറസ്റ്റ് ചെയ്തു.
സ്‌കൈ ന്യൂസ് അനുസരിച്ച് പ്രത്യക്ഷത്തില്‍ പൊള്ളലേറ്റ നിലയില്‍ കുഞ്ഞിനെ കണ്ടെത്തി. കുട്ടി ശ്വസിക്കുന്നില്ലെന്ന് കണ്ടെത്തുകയും പിന്നീട് സംഭവസ്ഥലത്ത് തന്നെ മരിച്ചതായി സ്ഥിരീകരിക്കുകയും ചെയ്തതായി ജാക്സണ്‍ കൗണ്ടി പ്രോസിക്യൂട്ടര്‍, ജീന്‍ പീറ്റേഴ്സ് ബേക്കര്‍ പറഞ്ഞു.
‘അമ്മ തന്റെ കുട്ടിയെ ഉറങ്ങാന്‍ കിടത്തുകയായിരുന്നു, അബദ്ധവശാല്‍ കുട്ടിയെ തൊട്ടിലിനുപകരം അടുപ്പില്‍ കിടത്തി.” ബേക്കര്‍ ഒരു പ്രസ്താവനയില്‍ പറഞ്ഞു. ഈ ദുരന്തത്തിന്റെ ഭയാനകമായ സ്വഭാവം ഞങ്ങള്‍ അംഗീകരിക്കുന്നു. ഈ വിലപ്പെട്ട ജീവന്‍ നഷ്ടപ്പെട്ടതില്‍ ഞങ്ങളുടെ ഹൃദയം ഭാരപ്പെട്ടിരിക്കുന്നു. എങ്ങനെയാണ് തെറ്റ് സംഭവിച്ചത് എന്നതിനെക്കുറിച്ച് പ്രസ്താവനയില്‍ വിശദീകരണം നല്‍കിയിട്ടില്ല.