പുതിയൊരു വര്‍ഷത്തെ സ്വാഗതം ചെയ്ത് ലോകം മുഴുവന്‍ ആഹ്‌ളാദാരവങ്ങളിലും പുതിയ പ്രതീക്ഷകളിലും സന്തോഷങ്ങളിലും മുഴുകുമ്പോള്‍ വരാനിരിക്കുന്ന വര്‍ഷത്തെ സംഭവിക്കാനിരിക്കുന്ന കാര്യങ്ങളെ അവലോകനം ചെയ്യുകയാണ് ഭാവി പ്രവചനക്കാര്‍. വിഖ്യാത ദര്‍ശകരായ ബാബ വംഗയും നോസ്ട്രഡാമസും 2025-ലേക്ക് നടത്തിയിട്ടുള്ള പ്രവചനങ്ങളെ വ്യാഖ്യാനം ചെയ്യുകയാണ് ഒരു കൂട്ടര്‍.
അതിശയകരമാം വിധം കൃത്യമായ പ്രവചനങ്ങള്‍ക്ക് പേരുകേട്ട ഈ ഇതിഹാസ പ്രവാചകന്മാര്‍, മനുഷ്യരുമായി അന്യഗ്രഹ സമ്പര്‍ക്കം, വ്‌ളാഡിമിര്‍ പുടിനെ വധിക്കാനുള്ള ശ്രമം, യൂറോപ്പിലെ തീവ്രവാദി ആക്രമണങ്ങള്‍ എന്നിവയെല്ലാമാണ് വ്യാഖ്യാനങ്ങള്‍. നോട്രദാമസും ബാബാവംഗയും ഏകദേശം സമാനമായ പ്രവചനങ്ങളാണ് 2025 നെക്കുറിച്ച് നടത്തിയിരിക്കുന്നതെന്ന് വ്യാഖ്യാനക്കാര്‍ പറയുന്നത്. 2025-ല്‍ യൂറോപ്പില്‍ വിനാശകരമായ ഒരു സംഘട്ടനം നടക്കുമെന്ന് രണ്ട് മിസ്റ്റുകളും മുന്‍കൂട്ടി കാണുന്നു.
1996-ല്‍ അന്തരിച്ച അന്ധയായ ബള്‍ഗേറിയന്‍ മിസ്റ്റിക്ക് ബാബ വംഗ, നടത്തിയ പല പ്രവചനങ്ങളും യാഥാര്‍ത്ഥ്യമായതോടെ ഗൂഢാലോചന സിദ്ധാന്തക്കാര്‍ക്കിടയില്‍ അവര്‍ ഒരു പ്രശസ്തി നേടിയിട്ടുണ്ട്. ‘ബാല്‍ക്കന്‍സിലെ നോസ്ട്രഡാമസ്’ എന്നറിയപ്പെടുന്ന അവര്‍ 9/11 ആക്രമണങ്ങള്‍, ഡയാന രാജകുമാരിയുടെ മരണം, ചെര്‍ണോബില്‍ ദുരന്തം, ബ്രെക്‌സിറ്റ് തുടങ്ങിയ സുപ്രധാന ആഗോള സംഭവങ്ങള്‍ മുന്‍കൂട്ടി കണ്ടതായി വിലയിരുത്തപ്പെടുന്നു. അതുപോലെ, നോസ്ട്രഡാമസ് എന്നറിയപ്പെടുന്ന പ്രശസ്ത ഫ്രഞ്ച് ജ്യോതിഷിയായ മിഷേല്‍ ഡി നോസ്‌ട്രേഡമിന്റെ പ്രവചനങ്ങള്‍ക്കും കൃത്യ സ്വഭാവം വിലയിരുത്തപ്പെടുന്നുണ്ട്.
ബാബ വംഗയുടെ പ്രവചനം അനുസരിച്ച്, ഒരു വിനാശകരമായ യുദ്ധം യൂറോപ്പിനെ നശിപ്പിക്കും, ഇത് ഭൂഖണ്ഡത്തിലെ ജനസംഖ്യയെ നശിപ്പിക്കും. റഷ്യ അതിനെ അതിജീവിക്കുക മാത്രമല്ല ലോകത്ത് ആധിപത്യം സ്ഥാപിക്കുകയും ചെയ്യുമെന്ന് അവര്‍ പ്രവചിച്ചു, ഉക്രെയ്നിലെ റഷ്യന്‍ അധിനിവേശത്തെ ഇതുമായി കൂട്ടിവായിക്കുന്നവര്‍ ഇതോടെ അസ്വസ്ഥമായിട്ടുണ്ട്. ബാബ വംഗയുടെ പ്രവചനങ്ങളില്‍ യുഎസിന്റെ പടിഞ്ഞാറന്‍ തീരത്തെ ഭൂകമ്പങ്ങളും പ്രവര്‍ത്തനരഹിതമായ അഗ്നിപര്‍വ്വത സ്ഫോടനങ്ങളും ഉള്‍പ്പെടെയുള്ള പ്രകൃതി ദുരന്തങ്ങളുടെ ഒരു പരമ്പരയുമുണ്ട്.
നോസ്ട്രഡാമസ് തന്റെ പതിനാറാം നൂറ്റാണ്ടിലെ ലെസ് പ്രോഫെറ്റീസ് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുള്ള അശുഭകരമായ പ്രവചനങ്ങളില്‍ യൂറോപ്പ് അതിന്റെ അതിര്‍ത്തികള്‍ക്കുള്ളില്‍ നിന്ന് ആരംഭിക്കുന്ന ‘ക്രൂരമായ യുദ്ധങ്ങളില്‍’ അകപ്പെടുമെന്നും, ഇത് ആഭ്യന്തര ം അന്തര്‍ദ്ദേശീയ ശത്രുക്കളെ വളര്‍ത്തുമെന്നുമാണ്. 2025-ലേക്കുള്ള നോസ്ട്രഡാമസിന്റെ പ്രവചനങ്ങള്‍ പ്രത്യേകിച്ച് ഭയാനകമാണ്, വിനാശകരമായ സംഘട്ടനത്തിനും പ്ലേഗിനും ശേഷം ബ്രിട്ടന്‍ നാശത്തില്‍ അവശേഷിക്കുമെന്ന് പ്രവചിക്കുന്നു.
‘ഭൂതകാലത്തില്‍ നിന്നുള്ള വലിയ മഹാമാരി’ തിരിച്ചുവരുമെന്ന മുന്നറിയിപ്പായി വ്യാഖ്യാനിക്കപ്പെടുന്നു. നോസ്ട്രഡാമസ് 2025 ഒരു സുപ്രധാന വര്‍ഷമായി വിഭാവനം ചെയ്തു, ഇത് സ്ഥാപിത പാശ്ചാത്യ ശക്തികളുടെ സ്വാധീനത്തിലുണ്ടായ ഇടിവും പുതിയ ആഗോള ശക്തികളുടെ ആവിര്‍ഭാവവും അടയാളപ്പെടുത്തുന്നതാണെന്നുമാണ് കണ്ടെത്തല്‍. ഒരു നീണ്ട പോരാട്ടം ഒടുവില്‍ ശമിക്കുമെന്നും പറഞ്ഞു.