മുംബൈയിൽ ട്രക്കിന്റെ ടയർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ഒരു ഓട്ടോറിക്ഷ പൂർണമായും തകർന്നുപോയതിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലൂടെ വൈറലായികൊണ്ടിരിക്കുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതിനു പിന്നാലെ ഓട്ടോ തകരുക മാത്രമായിരുന്നില്ല ഓട്ടോറിക്ഷ ഡ്രൈവറുടെ കർണപടം പൊട്ടിയെന്നും റിപ്പോർട്ടുകൾ പറയുന്നു.
@Abhimanyu Singh Journalist എന്ന എക്സ് അക്കൗണ്ടാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോയിൽ ഒരു ഓട്ടോറിക്ഷ ഡ്രൈവർ ചെവി പൊത്തി നിൽക്കുന്നതും ഇയാൾക്ക് ചുറ്റും നിരവധി ആളുകൾ കൂടി നിൽക്കുന്നതുമാണ് കാണുന്നത്. ട്രക്കിന്റെ ടയർ പൊട്ടിയതോടെ തകർന്നു പോയ ഓട്ടോറിക്ഷയും സമീപത്തു കാണാം.
ഈ സമയം ട്രക്കിന്റെ ടയർ പൊട്ടിയാണ് റിക്ഷ തകർന്നതെന്ന് സമീപത്തുള്ള ഒരാൾ പറയുന്നത് കേൾക്കാം. ഇതിനിടയിൽ “എനിക്ക് ഒന്നും കേൾക്കുന്നില്ല” എന്ന് ഓട്ടോ ഡ്രൈവറും പറയുന്നുണ്ട്. ഡ്രൈവർക്ക് പെട്ടന്നുണ്ടായ ഷോക്കിൽ കേൾവിക്കുറവ് സംഭവിച്ചിതാണോ അതോ എന്നെന്നേക്കുമായി കേൾവി നഷ്ടമായതാണോ എന്ന് ഇപ്പോഴും വ്യക്തമല്ല.
അതേസമയം മുംബൈയിൽ എവിടെ എപ്പോഴാണ് സംഭവം നടന്നതെന്ന് വ്യക്തമല്ല.