Oddly News

എന്‍റമ്മച്ചീ… ഇത് എന്തൊരു ഇംഗ്ലീഷാ..! ഓട്ടോറിക്ഷാ ഡ്രൈവറുടെ ഇംഗ്ലീഷ് കേട്ട് അന്തംവിട്ട് സോഷ്യല്‍മീഡിയ

പത്താം ക്ലാസ് പാസായ വിദ്യാർത്ഥികളിൽ പലർക്കും എഴുത്തും വായനയും അറിയില്ലെന്ന മന്ത്രി സജി ചെറിയാന്റെ പ്രസ്താവന കഴിഞ്ഞ ദിവസമാണ് കേരളം കേട്ടത്. എന്നാല്‍ ഇവിടെ വിദ്യാസമ്പന്നരായ പ്രൊഫഷണലുകൾ മാത്രം സംസാരിക്കുന്ന രീതിയില്‍ ഇംഗ്ലീഷ് നല്ല പച്ചവെള്ളംപോലെ ഒഴുക്കോടെ സംസാരിക്കുന്ന ഒരു ഓട്ടോഡ്രൈവർ നമ്മെ ഞെട്ടിക്കുകയാണ്.

മഹാരാഷ്ട്രയിൽ നിന്നുള്ള ഈ ഓട്ടോഡ്രൈവർ തന്റെ അനായാസമായി ഇംഗ്ലീഷ് ഭാഷ കൈകാര്യം ചെയ്യുന്നതിലെ പ്രാവീണ്യംകൊണ്ട് വൈറലായിരിക്കുകയാണ്. മഹാരാഷ്ട്രയിലെ അമരാവതിയിൽ നിന്ന് പകർത്തിയ ഈ വീഡിയോ ഭൂഷൺ എന്നയാളാണ് ഇൻസ്റ്റാഗ്രാമില്‍ പങ്കുവെച്ചത്.

ഒരു യാത്രക്കാരനുമായി ഓട്ടോഡ്രൈവർ നടത്തുന്ന സംസാരമാണ് ഇപ്പോൾ സോഷ്യല്‍മീഡിയയില്‍ വൈറൽ ആയിരിക്കുന്നത്. വെറുതെ ഇംഗ്ലീഷിൽ സംസാരിക്കുക മാത്രമല്ല ഇംഗ്ലീഷ് എന്ന ഭാഷ പഠിച്ചാലുള്ള ഗുണവും അതിന്റെ പ്രാധാന്യവും അദ്ദേഹം മനോഹരമായ ഇംഗ്ലീഷില്‍ പറയുന്നുണ്ട്. ‘നിങ്ങള്‍ക്ക് ഇംഗ്ലീഷ് അറിയാമെങ്കില്‍ ലണ്ടൻ,പാരീസ്, അമേരിക്ക തുടങ്ങിയ മനോഹരമായ സ്ഥലങ്ങൾ സന്ദർശിക്കാൻ സാധിക്കും. ഇംഗ്ലീഷ് അറിയില്ലെങ്കില്‍ ഇവിടെയൊന്നും പോയിട്ട് കാര്യമില്ല. അതുകൊണ്ടാണ് അന്താരാഷ്ട്രഭാഷയായ ഇംഗ്ലീഷ് പഠിക്കൂ’ ഓട്ടോ ഡ്രൈവര്‍ പറയുന്നു.

വീഡിയോയിൽ ആളെക്കുറിച്ചും അദ്ദേഹത്തിന്റെ താമസസ്ഥലത്തെക്കുറിച്ചുമെല്ലാം ഓട്ടോ ഡ്രൈവര്‍ ഇംഗ്ലീഷില്‍ തന്നെ ചോദിക്കുന്നുണ്ട്. ഇംഗ്ലീഷ് സംസാരത്തിലെ ഒഴുക്കുകണ്ട് അത്ഭുതപ്പെട്ടുപോയി എന്ന അടിക്കുറിപ്പോടുകൂടിയാണ് ഭൂഷണ്‍ വിഡിയോ പങ്കുവെച്ചത്. 16 വര്‍ഷത്തെ തന്റെ വിദ്യാഭ്യാസം തനഎനതിനെക്കാള്‍ മികച്ചതായി ഇദ്ദേഹം ഇംഗ്ലീഷ് പറയുന്നുണ്ട് എന്നാണ് ഒരു ഉപയോക്താവിന്‍റെ കമന്‍റ്.