ബെംഗളുരുവിനെ നടുക്കി വന്‍ കവര്‍ച്ച. പ്രമുഖ കെട്ടിട നിര്‍മാതാവിന്റെ വീട്ടില്‍ നിന്നു വീട്ടുവേലക്കാരിയും ഭര്‍ത്താവും 18 കോടിയുടെ സ്വര്‍ണവും വെള്ളിയും രത്നങ്ങളും കവര്‍ന്നു. ഞയറാഴ്ച വീട്ടുടമയും കുടുംബവും ബന്ധുവീട്ടില്‍ പോയ സമയത്തായിരുന്നു വൻ കവര്‍ച്ച. നേപ്പാള്‍ സ്വദേശികളായ ദമ്പതികള്‍ക്കായി തിരച്ചില്‍ തുടങ്ങി.യമലൂരുവിലെ ബിൽഡറായ ശിവകുമാറിന്റെ വസതിയിലാണ് നാടിനെ നടുക്കിയ ഈ മോഷണം നടന്നത്. 20 ദിവസം മുമ്പ് മാത്രം വീട്ടിൽ ജോലിക്കെത്തിയ ദമ്പതികളാണ് പ്രതികളെന്ന് പോലീസ് അറിയിച്ചു. ജനുവരി 25-ന് വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്തായിരുന്നു മോഷണം. Read More…
Author: Priya
അജിത് പവാർ കൊല്ലപ്പെടുമെന്ന് മുൻകൂട്ടി പറഞ്ഞു? അപകടങ്ങളുടെ പുതിയ പ്രവചനങ്ങളുമായി ജ്യോതിഷി
ബാരാമതിയിൽ നടന്ന വിമാനാപകടത്തിൽ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ മരിക്കുമെന്ന് താൻ മുൻകൂട്ടി പ്രവചിച്ചിരുന്നു എന്ന അവകാശവാദവുമായി പ്രശസ്ത ജ്യോതിഷി പ്രശാന്ത് കിനി രംഗത്തെത്തി. ബുധനാഴ്ച രാവിലെ പൂനെ ജില്ലയിലുണ്ടായ വിമാനാപകടത്തിൽ അജിത് പവാർ ഉൾപ്പെടെ അഞ്ച് പേരാണ് കൊല്ലപ്പെട്ടത്. 2025 നവംബർ 8 ൽ സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത കുറിപ്പിൽ 2025 ഡിസംബറിനും 2026 ഫെബ്രുവരിക്കും ഇടയിൽ മുഖ്യമന്ത്രിയോ കേന്ദ്രമന്ത്രിയോ ആയി പ്രവർത്തിച്ചിരുന്ന ഒരാൾ കൊല്ലപ്പെട്ടേക്കാം എന്നാണ് ജ്യോതിഷി പ്രശാന്ത് കിനി പ്രവചിച്ചത്. “മുമ്പ് മുഖ്യമന്ത്രിയായോ Read More…
രാഹുൽ അവിവാഹിതൻ; ഉഭയസമ്മതത്തോടെ ഒന്നിലധികം സ്ത്രീകളുമായി ലൈംഗിക ബന്ധത്തിലേർപ്പെട്ടാലും എന്താണ് തെറ്റ്- ഹൈക്കോടതി
കൊച്ചി: ബലാത്സംഗ പരാതി നല്‍കിയ ആദ്യയുവതിയുമായുള്ള രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ബന്ധം പരസ്പര സമ്മതത്തോടെയെന്ന് ഹൈക്കോടതി. രാഹുല്‍ അവിവാഹിതന്‍ ആയതിനാല്‍ യുവതിയുമായുള്ള ബന്ധം ധാര്‍മികമായും നിയമപരമായും തെറ്റല്ല. അവിവാഹിതനായ പുരുഷന്‍ ഒന്നിലധികം ബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതില്‍ എന്താണ് തെറ്റ് എന്നും കോടതി ചോദിച്ചു. മൂൻകൂർ ജാമ്യാപേക്ഷ തള്ളിയ സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ നൽകിയ അപ്പീൽ പരിഗണിക്കവെയാണ് ഹൈക്കോടതിയുടെ പരാമർശം. രാഹുൽ മാങ്കൂട്ടത്തിൽ അവിവാഹിതനാണെന്നും ഉഭയസമ്മത പ്രകാരം അയാൾക്ക് എത്ര ബന്ധങ്ങളും ഉണ്ടാകാം, അതിൽ എന്താണ് തെറ്റെന്നും കോടതി Read More…
സിംബാബ്‌വേ തവിടു പൊടി; വൈഭവിന്റെ അതിവേഗ ഫിഫ്റ്റി, സെഞ്ചറിയടിച്ച് വിഹാൻ; 6 റൺസിനിടെ 6 വിക്കറ്റ് വീഴ്ത്തി ബോളർമാർ
ബുലാവായോ(സിംബാബ്‌വേ): അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പിലെ സൂപ്പര്‍ സിക്‌സ് മത്സരത്തില്‍ സിംബാബ്‌വേയെ 204 റണ്ണിന് തോല്‍പ്പിച്ച് ഇന്ത്യ. ഗ്രൂപ്പ് ഒന്നില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ എട്ട് വിക്കറ്റിന് 352 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്‌ത സിംബാബ്‌വേ 38-ാം ഓവറില്‍ 148 റണ്ണിന് ഓള്‍ഔട്ടായി. ടോസ് നേടിയ സിംബാബ്‌വേ നായകന്‍ സിംബാര്‍ഷെ മുദ്‌സെന്‍ഗാരെ ഇന്ത്യയെ ആദ്യം ബാറ്റ് ചെയ്യാന്‍ വിട്ടു. 107 പന്തില്‍ 109 റണ്ണുമായി പുറത്താകാതെനിന്ന വിഹാന്‍ മല്‍ഹോത്രയാണ് ഇന്ത്യയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. അവസാന ഓവറുകളില്‍ ഖിലാന്‍ Read More…
വിക്കറ്റിനു മുന്നില്‍ സഞ്ജുവിന് മുട്ടിടിക്കാന്‍ കാരണം പിടികിട്ടി!! പ്രശ്‌നം, ഒന്നല്ല, രണ്ടു കാരണങ്ങള്‍
ന്യൂസിലാന്‍ഡുമായുള്ള ടി20 പരമ്പരയില്‍ മലയാളി സൂപ്പര്‍ താരം സഞ്ജു സാംസണ്‍ ബാറ്റിങില്‍ ക്ലച്ച് പിടിക്കാതെ പാടുപെടവെ ഇതിനു പിന്നിലെ കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഡബ്ല്യുവി രാമന്‍. പ്രധാനമായും രണ്ടു കാര്യങ്ങളാണ് ഇപ്പോള്‍ സഞ്ജവിനെ വലയ്ക്കുന്നതെന്നാണ് അദ്ദേഹത്തിന്റെ നിരീക്ഷണം. വാര്‍ത്താ ഏജന്‍സിയായ പിടിഐയോടു സംസാരിക്കുകയായിരുന്നു രാമന്‍. ബാറ്റിങിലെ സാങ്കേതിക പോരായ്മകളും മാനസിക സമ്മര്‍ദ്ദവുമാണ് സഞ്ജുവിനെ ബാധിക്കുന്നതെന്നാണ് രാമന്‍ വിലയിരുത്തുന്നത്. ബാറ്റിങിന്‍റെ വേഗതയും വ്യത്യസ്ത വേഗതയെ നേരിടുന്നതിലെ പ്രശ്നങ്ങളുമാണ് സഞ്ജുവിന്റെ പ്രതിസന്ധി. വ്യത്യസ്ത വേഗതയില്‍ പന്തെറിയുന്നവര്‍ക്കെതിരെ അദ്ദേഹത്തിന്‍റെ Read More…
‘നായ ബിരിയാണി’ ചലഞ്ച്: യുവാവിന്റെ ക്രൂരതയ്‌ക്കെതിരെ മൃഗസ്നേഹികൾ; 92-ാം ദിവസം നായയെ രക്ഷപ്പെടുത്തി
സോഷ്യൽ മീഡിയയിൽ കാഴ്ചക്കാരെ കൂട്ടാൻ തെരുവ് നായയെ ഉപയോഗിച്ച് ക്രൂരമായ ‘100 ദിവസത്തെ നായ ബിരിയാണി ചലഞ്ച്’ നടത്തിയ പഞ്ചാബ് സ്വദേശിയായ ഇൻഫ്ലുവൻസർക്കെതിരെ വ്യാപക പ്രതിഷേധം. നായയ്‌ക്കൊപ്പം സമയം ചെലവഴിക്കുന്നതും അതിനെ താലോലിക്കുന്നതുമായ വീഡിയോകൾ പങ്കുവെച്ചിരുന്ന ഇയാൾ, 100 ദിവസം കഴിയുമ്പോൾ ഈ നായയെ കൊന്ന് ബിരിയാണി വെച്ച് കഴിക്കുമെന്നായിരുന്നു നിരന്തരം അവകാശപ്പെട്ടിരുന്നത്. ആദ്യ ദിവസം മുതൽ തന്നെ ഇയാളുടെ വീഡിയോകൾക്കെതിരെ മൃഗസ്നേഹികൾ രംഗത്തെത്തിയിരുന്നു. എന്നാൽ വിമർശനങ്ങളെ അവഗണിച്ച് ഇയാൾ വീഡിയോകൾ തുടരുകയായിരുന്നു. ചലഞ്ച് തുടങ്ങിയ സമയത്ത് Read More…
സിനിയിലെ കാസ്റ്റിംഗ് കൗച്ച്: ചിരഞ്ജീവിയുടെ പ്രസ്താവനയ്ക്കെതിരെ ഗായിക ചിന്മയി ശ്രീപാദ
വിനോദ വ്യവസായത്തിൽ ‘കാസ്റ്റിംഗ് കൗച്ച്’ എന്നൊരു സംസ്കാരമില്ലെന്ന മുതിർന്ന നടൻ ചിരഞ്ജീവിയുടെ പ്രസ്താവനയോട് പ്രതികരിച്ച് ഗായിക ചിന്മയി ശ്രീപാദ. സിനിമാ രംഗത്ത് സ്ത്രീകൾ നേരിടേണ്ടി വരുന്ന ലൈംഗികാതിക്രമങ്ങൾ വ്യാപകമാണെന്ന് ചിന്മയി എക്സ് (ട്വിറ്റർ) പ്ലാറ്റ്‌ഫോമിൽ കുറിച്ചു. തന്റെ സഹപ്രവർത്തകരായ നടിമാരെ സുഹൃത്തുക്കളായും കുടുംബാംഗങ്ങളെപ്പോലെയും കണ്ട് പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന ഒരു തലമുറയിൽ നിന്ന് വരുന്ന ആളാണ് ചിരഞ്ജീവിയെന്നും ചിന്മയി കൂട്ടിച്ചേർത്തു. കാസ്റ്റിംഗ് കൗച്ചും ചൂഷണവും സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന മോശം അനുഭവങ്ങളുടെ ഉദാഹരണങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചിന്മയി Read More…
പാകിസ്താന്റെ മത്സരങ്ങളെല്ലാം ലങ്കയിൽ; ബഹിഷ്കരിച്ചാൽ ബംഗ്ലാദേശിനെ തിരികെ വിളിക്കും; റിപ്പോർട്ട്
ലാഹോർ: അടുത്ത മാസം നടക്കുന്ന ടി20 ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ അനിശ്ചിതത്വം തുടരുകയാണ്. ലോകകപ്പിൽ പാകിസ്താൻ കളിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. വിഷയത്തിൽ വെള്ളിയാഴ്ചയോ അല്ലെങ്കിൽ അടുത്ത തിങ്കളാഴ്ചയോ പാകിസ്താൻ നിലപാടറിയിക്കും. തിങ്കളാഴ്ച പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫുമായി പാകിസ്താൻ മന്ത്രിയും ക്രിക്കറ്റ് ബോർഡ് ചെയർമാനുമായ മൊഹ്‌സിൻ നഖ്‌വി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട മറ്റൊരു റിപ്പോർട്ട് പുറത്തുവരികയാണ്. പാകിസ്താൻ ടൂർണമെന്റ് ബഹിഷ്കരിച്ചാൽ പകരം ബംഗ്ലാദേശിനെ ഐസിസി തിരികെ വിളിച്ചേക്കുമെന്നാണ് പുതിയ റിപ്പോർട്ട്. Read More…
ഗംഗോത്രിയിൽ അഹിന്ദുക്കൾക്ക് പ്രവേശനമില്ല; ബദരീനാഥിലും കേദാർനാഥിലും നിയന്ത്രണം വരുന്നു
ഉത്തരാഖണ്ഡിലെ പ്രശസ്തമായ ഗംഗോത്രി ധാമിൽ അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിച്ചു. ശ്രീ ഗംഗോത്രി ക്ഷേത്ര കമ്മിറ്റി ഏകകണ്ഠമായാണ് തീരുമാനമെടുത്തത്. ഗംഗോത്രിക്ക് പുറമെ ഗംഗാ മാതാവിന്റെ ശൈത്യകാല വാസസ്ഥലമായ മുഖ്ബയിലും ഈ നിയന്ത്രണം ബാധകമായിരിക്കും. നൂറ്റാണ്ടുകൾ പഴക്കമുള്ള ആചാരങ്ങളും പാരമ്പര്യങ്ങളും സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് കമ്മിറ്റി അറിയിച്ചു. ഗംഗോത്രിക്ക് പിന്നാലെ ലോകപ്രസിദ്ധ തീർത്ഥാടന കേന്ദ്രങ്ങളായ ബദരീനാഥിലും കേദാർനാഥിലും അഹിന്ദുക്കൾക്ക് പ്രവേശനം നിരോധിക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു. ശ്രീ ബദരീനാഥ്-കേദാർനാഥ് ക്ഷേത്ര കമ്മിറ്റി ചെയർമാൻ ഹേമന്ത് ദ്വിവേദിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. വരാനിരിക്കുന്ന ബോർഡ് Read More…









