Featured Good News

വീട്ടിൽ പാമ്പുകയറിയാൽ അ​പ്പോള്‍ സൈറൺ മുഴങ്ങും! നവീന സ്നേക്ക് ക്യാച്ചിങ് ഡിവൈസ് ഉപകരണവുമായി ഋഷികേശ്

മാരാരിക്കുളം: ചൂട് വര്‍ധിച്ചതോടെ പാമ്പുകള്‍ വീടുകളില്‍ കയറുന്നത് കുട്ടികള്‍ ഉള്‍പ്പെടെ വലിയ വര്‍ക്കും ഭയമാണ്. പാമ്പുകളെ സുരക്ഷിതമായി പിടികൂടി വനം വകുപ്പിന് കൈമാറാന്‍ സാധ്യമാകുന്ന വിധത്തില്‍ വയര്‍ലെസ് സ്‌നേക്ക് ക്യാച്ചിങ് ഡിവൈസ് എന്ന് പേരിട്ടിരിക്കുന്ന നവീന ഉപകരണം വികസിപ്പിച്ചിരിക്കുകയാണ് അലപ്പുഴ മുഹമ്മ സ്വദേശി ഋഷികേശ്. ഈ ഉപകരണത്തിലെ പൈപ്പിനുള്ളിലേയ്ക്ക് പാമ്പ് കയറുന്ന അതേസമയത്ത് തന്നെ വീട്ടില്‍ സ്ഥാപിച്ചിരിക്കുന്ന റിസീവറില്‍ സൈറണ്‍ പ്രവര്‍ത്തിച്ച് അറിയിപ്പ് നല്‍കും. പൈപ്പിന്റെ മറ്റേ അറ്റത്തുള്ള ഭാഗത്ത് കറുത്ത തുണികൊണ്ടുള്ള ഒരു മീറ്റര്‍ നീളമുള്ള Read More…

Featured Health

കടുത്ത ചൂടിൽനിന്ന് നേരെ എസിയിലേക്ക് കയറല്ലേ; കാത്തിരിക്കുന്നത് വലിയ ആരോഗ്യപ്രശ്നങ്ങൾ!

വീടിനകത്തും പുറത്തും ഉരുകിയൊലിക്കുന്ന കടുത്ത ഉഷ്ണമാണ്. എന്നാല്‍ ഈ വേനല്‍ക്കാലത്ത് ചൂടു സഹിക്കാനാകാതെ വിയര്‍ത്തൊലിച്ച് നേരേ എ.സി.റൂമിലേയ്ക്ക് കയറാ​മോ? പുറത്തെ കടുത്ത ചൂടിൽനിന്ന് എസി മുറിയിലേക്ക് നേരിട്ട് കയറുന്നത് അത്ര നല്ലതല്ലെന്ന് ഡോക്ടർമാരുടെ മുന്നറിയിപ്പ് . പുറത്തെ അമിതമായ ചൂടിൽനിന്ന് പെട്ടെന്ന് തണുപ്പുള്ള അന്തരീക്ഷത്തിലേക്ക് മാറുന്നത് ശരീരത്തിന്റെ സ്വഭാവിക താപനില നിയന്ത്രണ സംവിധാനത്തെ പ്രതികൂലമായി ബാധിച്ചേക്കാം. വിയർപ്പിലൂടെയും രക്തക്കുഴലുകൾ വികസിക്കുന്നതിലൂടെയുമാണ് ശരീരം ഉള്ളിലെ താപനില ക്രമീകരിക്കുന്നത്. പെട്ടെന്ന് തണുപ്പിലേക്ക് മാറുമ്പോൾ ഈ പ്രക്രിയ തടസ്സപ്പെടുകയും ഇത് തലവേദന, Read More…

Celebrity Featured

‘നിന്റെ അമ്മയാണെങ്കിൽ നീ പറയുവോടാ അങ്ങനെ? അവന്റെ മുഖം ഞാൻ മറക്കില്ല’; തുറന്നടിച്ച് രഞ്ജിനി ഹരിദാസ്

കോഴിക്കോട് ബീച്ചിൽ നടന്ന ‘അതിരടി’ എന്ന സിനിമയുടെ പ്രമോഷനിടെ അവതാരക രഞ്ജിനി ഹരിദാസ് നടത്തിയ ഇടപെടലാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയാകുന്നത്. ടൊവിനോ തോമസ്, ബേസിൽ ജോസഫ് തുടങ്ങിയ താരങ്ങളെ കാണാൻ എത്തിയ വൻ ജനക്കൂട്ടത്തിനിടയിൽ ചില കുട്ടികളെ കാണാനില്ലെന്ന പരാതി ഉയർന്നതാണ് സംഭവങ്ങളുടെ തുടക്കം. മാതാപിതാക്കളുടെ ആശങ്ക ശ്രദ്ധയിൽപ്പെട്ടതോടെ രഞ്ജിനി ഉടൻ തന്നെ മൈക്കിലൂടെ കുട്ടികളെ കണ്ടെത്താനുള്ള അറിയിപ്പുകൾ നൽകി. രഞ്ജിനി ഈ ഗൗരവകരമായ വിവരം മൈക്കിലൂടെ അനൗൺസ് ചെയ്യുന്നതിനിടയിൽ, കാണികളിൽ ഒരാൾ മോശമായ രീതിയിൽ കളിയാക്കി Read More…

Featured Spotlight

സവര്‍ക്കര്‍ 5 തവണ മാപ്പപേക്ഷ നല്‍കി; പശുവിനെ ദൈവമായി കണക്കാക്കിയിട്ടില്ല; കൊച്ചുമകന്‍ സത്യകി സവര്‍ക്കര്‍

മുംബൈ: വി.ഡി. സവർക്കർ തന്റെ തടവുശിക്ഷാ കാലത്ത് അഞ്ചുതവണ ബ്രിട്ടീഷ് സർക്കാരിന് ദയാഹർജി നൽകിയിരുന്നുവെന്ന് കൊച്ചുമകൻ സത്യകി സവർക്കർ കോടതിയിൽ സമ്മതിച്ചു. ലണ്ടനിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗം സവർക്കറെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് നൽകിയ കേസിൽ, പുണെയിലെ പ്രത്യേക കോടതിയിൽ മൊഴി നൽകുകയായിരുന്നു അദ്ദേഹം. സവർക്കർ മാത്രമല്ല, അക്കാലത്തെ പല രാഷ്ട്രീയ തടവുകാരും ഇത്തരം അപേക്ഷകൾ നൽകിയിട്ടുണ്ടെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. സവർക്കർ പശുവിനെ ദൈവമായി ആരാധിച്ചിരുന്നില്ലെന്നും മറിച്ച് ഉപകാരപ്രദമായ ഒരു മൃഗമായി മാത്രമാണ് കണ്ടിരുന്നതെന്നും വിസ്താരത്തിനിടെ Read More…

Featured Oddly News

‘നായയെ ​ഗം​ഗയില്‍ കുളിപ്പിച്ചാൽ നിങ്ങള്‍ക്കെന്താ പ്രശ്നം? ‘; യുവതിയ്ക്കെതിരെ പ്രകോപിതരായി ഭക്തജനങ്ങള്‍- വീഡിയോ

ഹരിദ്വാറിലെ സർവാനന്ദ് ഘട്ടിൽ വളർത്തുനായയെ ഗംഗാനദിയിലിറക്കി കുളിപ്പിച്ച യുവതിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയായി . നദി പുണ്യമാണെന്നും അവിടെ നായയെ കുളിപ്പിക്കരുതെന്നും സമീപത്തുണ്ടായിരുന്ന ഭക്തരും പൂജാരിമാരും ആവശ്യപ്പെട്ടെങ്കിലും യുവതി അത് കേൾക്കാൻ തയ്യാറായില്ല. പകരം അവര്‍ വാക്കുതർക്കം തുടങ്ങുകയായയിരുന്നു. മറ്റുള്ളവർ എതിർപ്പുമായി എത്തിയതോടെ യുവതി കൂടുതൽ പ്രകോപിതയാകുകയും നാട്ടുകാരുമായി രൂക്ഷമായി തർക്കിക്കുകയും ചെയ്തു. ഒപ്പമുണ്ടായിരുന്ന യുവാവ് ഇവരെ ശാന്തയാക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. നദിയുടെ പവിത്രതയെക്കുറിച്ച് ജനങ്ങൾ സംസാരിച്ചപ്പോൾ, നായയെ അവിടെ ഇറക്കിയാൽ നിങ്ങൾക്ക് എന്താണ് പ്രശ്നം എന്നായിരുന്നു Read More…

Featured Sports

‘ഒരു 15വയസ്സുകാരനെ ഞാൻ ഇത്രയും ഭയന്നിട്ടുണ്ടാകില്ല’: കൈൽ ജാമീസന്റെ ‘അതിരുവിട്ട’ ആഘോഷം വെറുതെയല്ല!

ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം താൻ നടത്തിയ വൈകാരികമായ ആഘോഷത്തിന്റെ കാരണം വെളിപ്പെടുത്തി ഡൽഹി ക്യാപിറ്റൽസിന്റെ പേസർ കൈൽ ജാമീസൻ രംഗത്തെത്തി. മത്സരത്തിൽ നേരിട്ട രണ്ടാം പന്തിൽ തന്നെ വൈഭവ് പുറത്തായെങ്കിലും, താരത്തെ പുറത്താക്കിയ ശേഷം ജാമീസൻ നടത്തിയ അതിരുവിട്ട ആഘോഷം വലിയ ചർച്ചയായിരുന്നു. ഇതിന്റെ പേരിൽ ഐപിഎൽ അധികൃതർ താരത്തിന് ശിക്ഷയായി ഒരു ഡിമെറിറ്റ് പോയിന്റ് നൽകുകയും ചെയ്തു. വലിയ ഭയത്തോടെയാണ് വൈഭവിനെ നേരിട്ടതെന്ന് ജാമീസൻ മത്സരത്തിനു ശേഷം പ്രതികരിച്ചു. Read More…

Featured Sports

ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിയുടെ ‘വീക്ക്‌നെസ്’ എന്താണ്? വെസ്റ്റിൻഡീസ് ക്രിക്കറ്റ് ഇതിഹാസത്തിന്റെ മറുപടി

പതിനഞ്ചുകാരനായ വൈഭവ് സൂര്യവംശിയുടെ തകർപ്പൻ ബാറ്റിങ് ശൈലി ഈ സീസണിൽ ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിക്കുകയാണ്. രാജസ്ഥാൻ റോയൽസിനായി റൺസ് അടിച്ചുകൂട്ടുന്ന വൈഭവ്, ജസ്പ്രീത് ബുമ്രയെയും ജോഷ് ഹെയ്‌സൽവുഡിനെയും പോലുള്ള ലോകോത്തര ബൗളർമാരെ ഒരുപോലെ പ്രഹരിച്ചാണ് വാർത്തകളിൽ ഇടംപിടിക്കുന്നത്. വൈഭവിനെ തടയാൻ എന്തെങ്കിലും വഴിയുണ്ടോ എന്ന ചോദ്യത്തിന് വെസ്റ്റിൻഡീസ് ഇതിഹാസം ഇയാൻ ബിഷപ്പിനും കൃത്യമായ ഉത്തരമില്ല. വൈഭവിന്റെ ബാറ്റ് സ്വിങ് ബേസ്ബോൾ ശൈലിയിലുള്ളതാണെന്നും അവന്റെ കൃത്യമായ ബലഹീനത കണ്ടെത്തുക പ്രയാസമാണെന്നും ബിഷപ്പ് അഭിപ്രായപ്പെട്ടു. ഷോർട്ട് പന്തുകൾ വഴി അവനെ Read More…

Featured Lifestyle

ലൈംഗിക അടിമയാക്കി; ആരാണ് JP Morgan ലേഡി ബോസിന്റെ ഉറക്കംകെടുത്തിയ ഇന്ത്യന്‍ യുവാവ് ചിരായു റാണ?

പ്രമുഖ ധനകാര്യ സ്ഥാപനമായ ജെപി മോർഗൻ ചേസിലെ മുതിർന്ന ഉദ്യോഗസ്ഥയായ ലോർണ ഹജ്‌ദിനിക്കെതിരെ മുൻ ജീവനക്കാരനായ ഇന്ത്യൻ വംശജൻ ചിരായു റാണ നൽകിയ ലൈംഗികാതിക്രമ പരാതി ചർച്ചയാകുന്നു. താൻ ലോർണയുടെ ‘ലൈംഗിക അടിമ’യെപ്പോലെ കഴിയാൻ നിർബന്ധിതനായെന്നും വംശീയമായ അധിക്ഷേപങ്ങൾ നേരിട്ടെന്നുമാണ് 35-കാരനായ ചിരായു ആരോപിക്കുന്നത്. എന്നാൽ ഈ ആരോപണങ്ങളെല്ലാം ലോർണയും ബാങ്ക് അധികൃതരും പൂർണ്ണമായി തള്ളിക്കളഞ്ഞു. ന്യൂയോർക്കിലെ കോടതിയിൽ ഫയൽ ചെയ്ത ഹർജി പ്രകാരം, തന്നെ ലഹരിമരുന്ന് നൽകി ലൈംഗികമായി പീഡിപ്പിച്ചെന്നും വഴങ്ങിയില്ലെങ്കിൽ ബോണസ് തുക വെട്ടിക്കുറയ്ക്കുമെന്ന് Read More…

Featured Sports

ഈ കൊച്ചുപയ്യനോട് ഇത്രയും കലിപ്പ് വേണോ ? വൈഭവിനെ വിരട്ടി ജാമിസൺ; വൈറൽ വീഡിയോ

രാജസ്ഥാൻ റോയൽസും ഡൽഹി ക്യാപിറ്റൽസും തമ്മിലുള്ള മത്സരത്തിനിടെ, രാജസ്ഥാന്റെ യുവതാരം വൈഭവ് സൂര്യവംശിയെ പുറത്താക്കിയ ശേഷം ന്യൂസിലൻഡ് പേസർ കൈൽ ജാമിസൺ നടത്തിയ വൈകാരികമായ ആഘോഷമാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സംസാരവിഷയം. ഈ സീസണിൽ 40-ൽ താഴെ പന്തുകളിൽ നിന്ന് രണ്ട് സെഞ്ചുറികൾ നേടി ഏവരെയും ഞെട്ടിച്ച 15 വയസ്സുകാരനായ വൈഭവ്, പതിവുപോലെ തകർപ്പൻ ബാറ്റിങ്ങുമായാണ് ഇന്നിങ്സ് തുടങ്ങിയത്. ആദ്യ ഓവറുകളിൽ തന്നെ ബൗണ്ടറികൾ പായിച്ച താരം മറ്റൊരു വലിയ സ്കോറിലേക്ക് കുതിക്കുമെന്ന് തോന്നിച്ച നിമിഷമായിരുന്നു അത്. Read More…