കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട് 14 വര്‍ഷം ജയിലില്‍ കിടന്നയാളെ വെറുതേവിട്ട് ഹൈക്കോടതി. വിചാരണക്കോടതി ജഡ്‌ജിക്ക് പബ്ലിക് പ്രോസിക്യൂട്ടറുടെ അധികാരം ഏറ്റെടുക്കാനാവില്ലെന്നും ഹൈക്കോടതി വ്യക്‌തമാക്കി. വിചാരണക്കോടതി ജഡ്‌ജി ചീഫ് എക്‌സാമിനേഷന്‍ നടത്തിയതിനാല്‍ കുറ്റാരോപിതന് ന്യായമായ വിചാരണ ലഭിച്ചില്ലെന്നും അതിനാല്‍ കുറ്റാരോപിതനെ വെറുതെവിടുകയാണെന്നും ജസ്‌റ്റിസുമാരായ വി. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. വിചാരണക്കോടതി വിധിച്ച ജീവപര്യന്തം തടവുശിക്ഷ റദ്ദാക്കിയാണു ഹൈക്കോടതി ഉത്തരവ്. കുന്നേല്‍പീടിക എന്ന സ്‌ഥലത്തെ റോയല്‍ കിങ് ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബില്‍ ഓണാഘോഷത്തിനിടയില്‍ ചീട്ടുകളിക്കിടെ Read More…
Author: Priya
‘അധികാര മാറ്റമോ വർഗീയതയോ ആവാം.. 8വർഷമായി ബോളിവുഡിൽ തനിക്ക് അവസരം നഷ്ടപ്പെടുന്നു,’: എ.ആർ റഹ്മാൻ
ഇന്ന് ബോളിവുഡിലെ ഏറ്റവും പ്രശസ്തരായ സംഗീത സംവിധായകരിൽ ഒരാളാണെങ്കിലും, ഹിന്ദി സിനിമാ ലോകത്ത് തന്റേതായ ഒരിടം കണ്ടെത്താൻ എ.ആർ. റഹ്മാന് ഏഴ് വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. 1991-ൽ മണിരത്നത്തിന്റെ ‘റോജ’യിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അരങ്ങേറ്റം. തുടർന്ന് ‘ബോംബെ’ (1995), ‘ദിൽ സേ’ (1998) എന്നീ ചിത്രങ്ങളിലൂടെ ആ കൂട്ടുകെട്ട് തുടർന്നു. ഇതിനിടയിൽ രാം ഗോപാൽ വർമ്മയുടെ ‘രംഗീല’യിലൂടെയും (1995) അദ്ദേഹം ശ്രദ്ധിക്കപ്പെട്ടു. എന്നാൽ, കഴിഞ്ഞ എട്ടു വർഷമായി ഹിന്ദി സിനിമാ മേഖലയിൽ തനിക്ക് അവസരങ്ങൾ നഷ്ടപ്പെടുന്നതിനെക്കുറിച്ചും അതിന്റെ കാരണങ്ങളെക്കുറിച്ചും Read More…
ജോർജുകുട്ടിയോട് ചെക്ക് വയ്ക്കാൻ ‘വാഴ പിള്ളേർ’ ..?! ‘വാഴ 2’ റിലീസ് പ്രഖ്യാപിച്ചു
സോഷ്യൽ മീഡിയയിലെ യുവതാരങ്ങൾക്ക് പ്രാധാന്യം നൽകി ഒരുക്കിയ സൂപ്പർ ഹിറ്റ് “വാഴ” എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായ ‘വാഴ II – ബയോപിക് ഓഫ് ബില്യൺ ബ്രോസ്’ എന്ന ചിത്രത്തിന്റെ റിലീസ് തിയ്യതി പ്രഖ്യാപിച്ചു. ഏപ്രിൽ 2നാണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. ജീത്തു ജോസഫ്- മോഹൻലാൽ ടീമിന്റെ ദൃശ്യം 3യും ഏപ്രിൽ രണ്ടിനാണ് പുറത്തിറങ്ങുന്നത്. ജോർജുകുട്ടിയോട് ചെക്ക് വയ്ക്കാൻ വാഴ പിള്ളേർ എത്തിയോ..?, വാഴ രണ്ടും ദൃശ്യം മൂന്നും ഏറ്റു മുട്ടുന്നു.. തുടങ്ങിയ ട്രോളുകളും ചർച്ചകളും റിലീസ് Read More…
‘വാൾട്ടറിന്റെ പിള്ളേരെ തൊടാൻ ഒരുത്തനും വളർന്നിട്ടില്ലെടാ…’; മുഖംകാട്ടാതെ മമ്മൂട്ടി, വരുന്നൂ ചത്താ പച്ച റിങ് ഓഫ് റൗഡീസ്’ ട്രെയ്‌ലർ
മലയാള സിനിമയിലെ ആദ്യത്തെ മുഴുനീള WWE സ്റ്റൈൽ ആക്ഷൻ കോമഡി ചിത്രമായി എത്തുന്ന ചത്താ പച്ച – റിങ് ഓഫ് റൗഡീസിന്റെ ട്രെയ്‌ലർ പുറത്ത്. മലയാള സിനിമാ പ്രേക്ഷകർ ഇതുവരെ വെള്ളിത്തിരയിൽ കാണാത്ത ആക്ഷൻ വിസ്മയമാണ് ചിത്രത്തിലൂടെ എത്തിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. മിനി സ്‌ക്രീനിൽ മാത്രം കണ്ടു പരിചരിച്ച WWE റെസ്ലിങിന്റെ ആവേശവും ഡ്രാമയും ത്രില്ലുമെല്ലാം വമ്പൻ കാൻവാസിൽ വെള്ളിത്തിരയിൽ തിളങ്ങുന്ന കാഴ്ചയാണ് ചിത്രം സമ്മാനിക്കാനൊരുങ്ങുന്നതെന്ന് ട്രെയ്‌ലർ കാണിച്ചു തരുന്നുണ്ട്. 2026 ജനുവരി 22 Read More…
കണ്ണൂരിൽ ഒരു കോടി ലഭിച്ച സ്ത്രീശക്തി ലോട്ടറി ടിക്കറ്റ് യുവാവിനെ തോക്കുചൂണ്ടി തട്ടിയെടുത്തു
കണ്ണൂർ : ഒരു കോടി രൂപ സമ്മാനമായി ലഭിച്ച ലോട്ടറി ടിക്കറ്റ് തോക്കു ചൂണ്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്തതായി പരാതി. പേരാവൂർ സ്വദേശിയായ ലൈറ്റ് ആൻഡ് സൗണ്ട് സ്ഥാപനം നടത്തുന്ന സാദിഖ് അക്കരമ്മലാണ് പേരാവൂർ പൊലീസിൽ പരാതി നൽകിയത്. ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം. ടിക്കറ്റ് ബ്ലാക്കിന് വിൽക്കാൻ ശ്രമിക്കുന്നതിനിടെയാണ് വാങ്ങാൻ എത്തിയവർ തട്ടിയെടുത്തത്. ഡിസംബര്‍ 30ന് നറുക്കെടുത്ത സ്ത്രീ ശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമാണ് അടിച്ചത്. കുറച്ചു ദിവസം നാട്ടില്‍ ഇല്ലാതിരുന്നതിനാല്‍ ടിക്കറ്റ് ബാങ്കില്‍ കൊടുക്കാന്‍ Read More…
അമ്മ വിദേശത്ത് പോകാനിരിക്കെ മകള്‍ ജീവനൊടുക്കി; 4 പേർക്ക് പുതുജീവനേകി അയോണയുടെ മടക്കം
കണ്ണൂര്‍: സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടി മരിച്ച വിദ്യാര്‍ത്ഥിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും. വൃക്ക ഇന്ന് ഒരാള്‍ക്ക് വെച്ചു പിടുപ്പിക്കും. തിരൂര്‍ സ്വദേശിനി അയോണ മോണ്‍സന്റെ ആണ് മരിച്ചത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് അന്ത്യം. പയ്യാവൂര്‍ സേക്രട്ട് ഹാര്‍ട്ട് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിനിയായിരുന്നു അയോന മോണ്‍സണ്‍. കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു അപകടം. അയോണ മോണ്‍സന്റെ വൃക്ക കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിക്കും. തിരുവനന്തപുരം മെഡിക്കല്‍ കോളജ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിലാണ് വൃക്ക എത്തിക്കുക. Read More…
സെഞ്ചുറിക്ക് പകരം സെഞ്ചുറി; മിച്ചൽ 117 പന്തിൽ 131*; ഇന്ത്യക്ക് ഏഴു വിക്കറ്റ് തോൽവി; പരമ്പരയിൽ ഒപ്പത്തിനൊപ്പം
രാജ്‌കോട്ട്: ഇന്ത്യക്കെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ രണ്ടാമത്തെ മത്സരത്തില്‍ ന്യൂസിലന്‍ഡിന് ഏഴ് വിക്കറ്റ് ജയം. രാജ്‌കോട്ടിലെ നിരഞ്‌ജന്‍ ഷാ സ്‌റ്റേഡിയത്തില്‍ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ഏഴ് വിക്കറ്റിന് 284 റണ്ണെടുത്തു. വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ലോകേഷ് രാഹുലിന്റെ (92 പന്തില്‍ ഒരു സിക്‌സറും 11 ഫോറുമടക്കം 112) സെഞ്ചുറിയാണ് ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചത്. മറുപടി ബാറ്റ് ചെയ്‌ത ന്യൂസിലന്‍ഡ് കളി തീരാന്‍ 15 പന്തുകള്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഡാരില്‍ മിച്ചലിന്റെ മൂന്നാം ഏകദിന സെഞ്ചുറിയാണ് Read More…
ഒരു കപ്പ് ചായയ്ക്ക് 782 രൂപ, ഒരു പ്ലേറ്റ് പോഹയ്ക്ക് 1512; ലോസ് ആഞ്ചെലെസിൽ ഇന്ത്യൻ യുവാവിന്റെ ചായവില്പന വൈറൽ
ഒരു കപ്പ് ചായ 782 രൂപയ്ക്ക് വില്‍ക്കുന്ന ഒരു വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ബീഹാറുകാരനായ യുവാവ് ലോസ് ആഞ്ചെലെസിലെ സ്ട്രീറ്റിലാണ് ചായ വില്‍പ്പന പൊടിപൊടിയ്ക്കുന്നത്. നാട്ടിലെ ചായയും പോഹയും വിറ്റാണ് യുവാവ് തന്റെ വരുമാനം കണ്ടെത്തുന്നത്. യുവാവ് ചായ വില്‍ക്കുന്ന രീതിയാണ് ഏവരേയും ആകര്‍ഷിയ്ക്കുന്നത്. ഹിന്ദിയില്‍ സംസാരിച്ചാണ് യുവാവ് ചായ വില്‍ക്കുന്നത്. 2026 ജനുവരി ആദ്യം മുതല്‍ തന്നെ യുവാവിന്റെ ചായവില്‍പ്പനയുടെ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നുണ്ട്. നിരവധിപ്പേരാണ് ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ Read More…
‘ഹിന്ദു പ്രവര്‍ത്തകര്‍’ വിവാഹസത്‌കാര വേദിയിലേയ്ക്ക് ഇരച്ചുകയറി; മിശ്രവിവാഹിതരുടെ സല്‍ക്കാരം മുടങ്ങി
ലഖ്‌നൗ: വിവാഹസത്‌കാര വേദിയിലേക്ക് തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകര്‍ ഇരച്ചുകയറിയതിനെത്തുടര്‍ന്ന് മിശ്രവിവാഹിതരായ ദമ്പതികളുടെ വിവാഹ സത്‌കാരം മുടങ്ങി. ഉത്തര്‍പ്രദേശിലെ കോട്‌വാലിയിലാണു സംഭവം.ഷാജഹാന്‍പൂര്‍ നഗരത്തിലെ സിയ ഖേല്‍ പ്രദേശത്തെ താമസക്കാരനായ ദന്തഡോക്‌ടര്‍ ഡോ. അദ്‌നാന്‍ അന്‍സാരി കഴിഞ്ഞ സെപ്‌റ്റംബര്‍ 12നാണ് എം.ബി.എ ബിരുദധാരിയായ നീല(35)ത്തെ വിവാഹം കഴിച്ചത്.ഞായറാഴ്‌ച രാത്രിയായിരുന്നു വിവാഹ സല്‍ക്കാരം. സല്‍ക്കാര വേദിയിലേക്ക് ഇരച്ചുകയറിയ തീവ്ര ഹിന്ദുത്വ പ്രവര്‍ത്തകരെത്തി ബഹളം വയ്‌ക്കുകയായിരുന്നു. ഇതോടെ കുടുംബം മറ്റ് വഴിയില്ലാതെ ചടങ്ങ് റദ്ദാക്കി.ഒരുകൂട്ടം ‘ഹിന്ദു പ്രവര്‍ത്തകര്‍’ ചടങ്ങ് നടക്കുന്ന സ്‌ഥലത്ത് എത്തി Read More…









