Crime

ഭർത്താവിനെ കൊലപ്പെടുത്തിയത് വെയ്റ്റർക്കൊപ്പം ജീവിക്കാൻ: ‘ഹണിമൂൺ കൊലപാതകം’; അവൾക്ക് വധശിക്ഷ നൽകണമെന്ന് രണ്ടു കുടുംബങ്ങളും

രക്തബന്ധവും വിവാഹബന്ധവും പ്രണയവും ഇഴചേർന്ന്, രണ്ട് കുടുംബങ്ങളെ ഞെട്ടിച്ചുകൊണ്ട്, രാജസ്ഥാനിലെ ശ്രീഗംഗാനഗർ ജില്ലയിൽ നവവധു ഭർത്താവിനെ കൊലപ്പെടുത്തി. ‘രാജസ്ഥാൻ ഹണിമൂൺ കൊലപാതകം’ എന്ന് വിളിക്കപ്പെടുന്ന ഈ സംഭവത്തിൽ, കാമുകന്റെയും സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് യുവതി ഭർത്താവിനെ വകവരുത്തിയത്. സാദുൽഷഹർ സ്വദേശിനിയായ അഞ്ജലി (23) ആശിഷും (27) തമ്മിലുള്ള വിവാഹം മൂന്ന് മാസം മുമ്പാണ് നടന്നത്. ജിയോളജിയിൽ എം.എസ്‌സി പൂർത്തിയാക്കി ബി.എഡിന് പഠിക്കുകയായിരുന്നു ആശിഷ്. അഞ്ജലി എം.കോം വിദ്യാർത്ഥിനിയായിരുന്നു. അടുത്ത ബന്ധുക്കളായ ഇരു കുടുംബങ്ങളും തമ്മിലുള്ള ഊഷ്മളമായ ബന്ധം അവസാനം Read More…

Crime

യുവനടി അഞ്ജു കൃഷ്ണയും സഹസംവിധായകയുമടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി അറസ്റ്റില്‍

ചെന്നൈ: യുവനടി അഞ്ജു കൃഷ്ണയടക്കം എട്ടുപേര്‍ ലഹരിമരുന്നുമായി ചെന്നൈയില്‍ പിടിയില്‍. അഞ്ജു കൃഷ്ണയ്ക്ക് പുറമെ തമിഴ് സിനിമകളില്‍ അസിസ്റ്റന്റ് ഡയറക്ടറായ വിന്‍സി നിവേദ, യുവാക്കളായ വെങ്കിടേശ്വരന്‍, കാര്‍ത്തിക് രാജ, യശ്വന്ത്, ശ്രീരാം, അല്‍വി ബിന്‍ഷ എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘം പിടിയിലായത്.  മെത്താംഫെറ്റമിൻ, എൽ.എസ്.ഡി (LSD) സ്റ്റാമ്പുകൾ, കഞ്ചാവ് തുടങ്ങിയ ലഹരിമരുന്നുകളുമായാണ് ഇവർ ആന്റി നാർക്കോട്ടിക് ഇന്റലിജൻസ് യൂണിറ്റിന്റെ പിടിയിലായത്.  കൊച്ചിയിലെ മോഡലിംഗ് രംഗത്ത് സജീവമായിരുന്ന അഞ്ജു പിന്നീട് അഭിനയ അവസരങ്ങൾ Read More…

Featured Sports

അവസാന ഓവർവരെ ത്രില്ലർ പോരാട്ടം, മന്ദാന മാജിക്കില്‍ ആർസിബിക്ക് രണ്ടാം കിരീടം, നാലാംതവണയും ഫൈനലിൽ വീണ് ഡൽഹി

വഡോദര: അവസാന ഓവർ വരെ നീണ്ട ത്രില്ലർ പോരാട്ടത്തിനൊടുവില്‍ ആർസിബിയുടെ ബാറ്റിങ് കരുത്തിനു മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ ഡൽഹി ക്യാപിറ്റല്‍സിന്റെ ബോളർമാർ തളര്‍ന്നപ്പോള്‍ ഇന്ത്യന്‍ വനിതാ പ്രീമിയര്‍ ലീഗ് ട്വന്റി20 ക്രിക്കറ്റില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് രണ്ടാം കിരീടം. തുടർച്ചയായ നാലാം തവണയും ഫൈനലിൽ കാലിടറി ഡൽഹി ക്യാപിറ്റൽസ് ‘നിർഭാഗ്യവതികളുടെ’ ടീമായി മാറി. കിരീടം ബാംഗ്ലൂരിലേക്ക് വീണ്ടും എത്തിച്ച് സ്മൃതി മന്ദാന ഒരിക്കൽക്കൂടി ചരിത്രം രചിച്ചു. ഇന്നലെ നടന്ന ഫൈനലില്‍ ആര്‍.സി.ബി. ഡല്‍ഹി ക്യാപിറ്റല്‍സിനെ ആറ് വിക്കറ്റിനു Read More…

Celebrity

‘കൂടെ നില്‍ക്കുമെന്ന് പറഞ്ഞിട്ട് കൂടെ നില്‍ക്കാത്തവരുണ്ട് അവരുടെ പേര് പറയാനാഗ്രഹിക്കുന്നില്ല: ഭാവന

ജീവിതത്തില്‍ താനെടുത്ത ഏറ്റവും നല്ല തീരുമാനമായിരുന്നു തനിക്ക് നേരിടേണ്ടി വന്ന സംഭവത്തില്‍ പരാതിപ്പെട്ടതെന്ന് ഭാവന. ജീവിതം തിരികെ പിടിക്കാന്‍ സാധിച്ചതില്‍ ഏറ്റവും കൂടുതല്‍ കടപ്പാടുളളത് തന്നോട് തന്നെയാണെന്നും ഭാവന പറഞ്ഞു. എഡിറ്റോറിയലിന് നല്‍കിയ അഭിമുഖത്തിലാണ് ഭാവന മനസ് തുറന്നത്. ”എനിക്കുണ്ടായ സംഭവത്തില്‍ പരാതിപ്പെട്ടത് ജീവിതത്തിലെടുത്ത ശരിയായ തീരുമാനമായിരുന്നു. എനിക്ക് അതാണ് ശരിയെന്ന് തോന്നി. അത് ചെയ്തു. അത് ചെയ്തില്ലായിരുന്നുവെങ്കില്‍ എന്റെ ജീവിതവും മാനസികമായ സമാധാനവും നഷ്ടപ്പെട്ടേനെ. ഞാന്‍ തെറ്റ് ചെയ്യാത്തിടത്തോളം പരാതിപ്പെടുക എന്നതാണ് ശരിയായ തീരുമാനമാണെന്ന് ഞാന്‍ Read More…

Featured Lifestyle

വ്യാജ ബലാല്‍സംഗകേസ്: 20 വർഷം ജയിലിൽ; അച്ഛനും അമ്മയും സഹോദരങ്ങളും മരിച്ചിട്ടും കാണാന്‍ അനുവദിച്ചില്ല, യുവാവിന്റെ ജീവിതം ചര്‍ച്ചയാകുന്നു- വീഡിയോ

ചെയ്യാത്ത കുറ്റത്തിന് ഇരുപതു വർഷം തടവുശിക്ഷ അനുഭവിച്ച ഉത്തർപ്രദേശ് സ്വദേശി വിഷ്ണു തിവാരിയുടെ കരളലിയിക്കുന്ന ജീവിതകഥ സോഷ്യൽ മീഡിയയിൽ വീണ്ടും ചർച്ചയാകുന്നു. 2000 സെപ്റ്റംബറിൽ, തന്റെ 23-ാം വയസ്സിലാണ് ബലാത്സംഗം, എസ്‌സി/എസ്ടി പീഡന നിരോധന നിയമം എന്നീ കുറ്റങ്ങൾ ചുമത്തി ലളിത്പൂർ സ്വദേശിയായ വിഷ്ണുവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്. 2003-ൽ വിചാരണ കോടതി ഇദ്ദേഹത്തിന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചതോടെ യൗവനത്തിന്റെ നല്ലൊരു ഭാഗം ജയിലിനുള്ളിലായി. View this post on Instagram A post shared by Read More…

Featured Sports

പാക്കിസ്ഥാന്റേത് മണ്ടന്‍ തീരുമാനമെന്ന് ബംഗ്ലാദേശ് ; ഇന്ത്യയോടുള്ള കളി ഉപേക്ഷിക്കുന്നതെന്തിന്?

ഐസിസി ട്വൻ്റി-20 ലോകകപ്പിൽ ഇന്ത്യയുമായി കളിക്കില്ലെന്ന പാക്കിസ്ഥാൻ്റെ തീരുമാനത്തോട് പരസ്യമായി വിയോജിപ്പ് പ്രകടിപ്പിച്ച് ബംഗ്ലാദേശ് രംഗത്തെത്തി. ലോകകപ്പിലെ ഏറ്റവും വലിയ വരുമാന സ്രോതസ്സായ ഇന്ത്യ-പാക്കിസ്ഥാൻ മത്സരം ബഹിഷ്കരിക്കുന്നത് ക്രിക്കറ്റ് ലോകത്തിന് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുമെന്നും ആരാധകരെ നിരാശപ്പെടുത്തുമെന്നും ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് (BCB) അഭിപ്രായപ്പെട്ടു. തങ്ങൾക്കു വേണ്ടിയെന്ന പേരിൽ ഐസിസിക്കും പിസിബിക്കും ഇത്ര വലിയ സാമ്പത്തിക ആഘാതം പാക്കിസ്ഥാൻ വരുത്തിവെക്കേണ്ടതില്ലെന്നാണ് ബിസിബിയുടെ നിലപാട്. ഇന്ത്യ-പാക്കിസ്ഥാൻ മത്സരം നടന്നില്ലെങ്കിൽ അത് ഐസിസിയുടെ വാർഷിക വിഹിതത്തിൽ കുറവുണ്ടാക്കുമെന്നും ഇത് ബംഗ്ലാദേശിനെപ്പോലുള്ള Read More…

Crime

‘അമ്മൂമ്മേ, വയറ്റിലെന്തോ മുരളുന്നു’; പരിശോധനയില്‍ 20കാരി ഗര്‍ഭിണി! ഡിഎന്‍എയില്‍ പിതാവ് കുടുങ്ങി, ബധിരയും മൂകയുമായ സ്വന്തം മകളോട് ക്രൂരത

ബധിരയും മൂകയുമായ സ്വന്തം മകളെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ പിതാവ് മുംബൈയിൽ ഡിഎൻഎ പരിശോധനയിലൂടെ പിടിയിലായി. കഴിഞ്ഞ സെപ്റ്റംബറിൽ ഇരുപതുകാരിയായ മകൾ തന്റെ വയറ്റിൽ എന്തോ ജീവി കിടന്നു മുരളുന്നതായി ആംഗ്യഭാഷയിലൂടെ മുത്തശ്ശിയെ അറിയിച്ചതോടെയാണ് പീഡനവിവരം പുറംലോകമറിയുന്നത്. ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടി അഞ്ചുമാസം ഗർഭിണിയാണെന്ന് പരിശോധനയിൽ വ്യക്തമായി. പെൺകുട്ടിക്ക് സംസാരിക്കാനോ കേൾക്കാനോ സാധിക്കാത്തതിനാൽ തുടക്കത്തിൽ പോലീസിന് പ്രതിയെ കണ്ടെത്തുക പ്രയാസകരമായിരുന്നു. വിവരം അന്വേഷിച്ച പോലീസിനോട് മകൾ പീഡിപ്പിക്കപ്പെട്ട വിവരം തനിക്ക് അറിയില്ലെന്നും സംഭവത്തിൽ പരാതിയില്ലെന്നുമാണ് പിതാവ് നിലപാടെടുത്തത്. Read More…

Lifestyle

‘ഈ മാലിന്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയതില്‍ സന്തോഷമുണ്ട്‌’; എപ്‌സ്‌റ്റീന്‍ ഫയലുകളില്‍ ബില്‍ ഗേറ്റ്‌സിന്റെ പേര്‌, പ്രതികരണവുമായി മെലിന്‍ഡ

വാഷിങ്‌ടണ്‍: മുന്‍ ഭര്‍ത്താവും മൈക്രോസോഫ്‌റ്റ്‌ സഹസ്‌ഥാപകനുമായ ബില്‍ ഗേറ്റ്‌സിന്റെ പേര്‍ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്‌റ്റീന്റെ രേഖകളില്‍ വന്നതു സംബന്ധിച്ചു പ്രതികരണവുമായി മെലിന്‍ഡ ഫ്രഞ്ച്‌ ഗേറ്റ്‌സ്‌. അത്‌ തന്റെ ദാമ്പത്യത്തിലെ വേദനാജനകമായ സമയങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്ന്‌ അവര്‍ പറഞ്ഞു.ആരോപണം സംബന്ധിച്ച്‌ തന്റെ മുന്‍ ഭര്‍ത്താവടക്കമുള്ളവര്‍ മറുപടി പറയണമെന്നും അവര്‍ പറഞ്ഞു. ‘ഈ മാലിന്യങ്ങളില്‍ നിന്നെല്ലാം ഒഴിഞ്ഞുമാറിയതില്‍ എനിക്ക്‌ സന്തോഷമുണ്ട്‌.എന്തൊക്കെ ചോദ്യങ്ങള്‍ അവശേഷിക്കുന്നുവോ അത്‌ അവരോടും എന്റെ മുന്‍ ഭര്‍ത്താവിനോടും ഉള്ളതാണ്‌. അവര്‍ അതിന്‌ മറുപടി പറയണം.’- മെലിന്‍ഡ പറഞ്ഞു. Read More…

Featured Lifestyle

വാഹനവില 10 ലക്ഷത്തിനടുത്ത്, ഇഷ്‌ടനമ്പറിന്‌ എറിഞ്ഞത്‌ 2.08 കോടി! സോഷ്യൽ മീഡിയയിൽ തരംഗമായ ആ കാർ ഇതാണ്

ന്യൂഡല്‍ഹി: വാഹനത്തിന്‌ ഇഷ്‌ടനമ്പര്‍ സ്വന്തമാക്കാനായി ലേലത്തില്‍ ആന്ധ്രാപ്രദേശ്‌ സ്വദേശി വാരിയെറിഞ്ഞത്‌ 2.08 കോടി രൂപ! ഡി.ഡി.സി-0001 എന്ന നമ്പറിനാണ്‌ പൊന്നുംവില. രാജ്യത്തെ പ്രീ ഓണ്‍ഡ്‌ കാര്‍ ഡീലര്‍മാരായ ബിഗ്‌ ബോയ്‌ ടോയ്‌സിന്റെ ഓക്ഷന്‍ ഹൗസ്‌ ബൈ ബിഗ്‌ ബോയ്‌ ടോയ്‌സ്‌ ആപ്പിലൂടെയാണ്‌ ഈ നമ്പര്‍ വിറ്റുപോയത്‌. ബിഗ്‌ ബോയ്‌ ടോയ്‌സ്‌ ഉടമ ജതിന്‍ അഹുജയുടെ മാരുതി സുസുകി ഇഗ്‌നിസിലായിരുന്നു ഈ നമ്പര്‍ പതിപ്പിച്ചിരുന്നത്‌. ഇതാണ്‌ ആന്ധ്രാപ്രദേശിലെ ഗുണ്ടൂര്‍ സ്വദേശിയായ കിരണ്‍ കോല്‍പാകുല കോടികളെറിഞ്ഞ്‌ സ്വന്തമാക്കിയത്‌. ഇതോടെ രാജ്യത്തെ Read More…