Sports

ഇന്ത്യയോട് തകർന്ന് പാകിസ്ഥാൻ; സ്പിന്നർമാരെ പഴിചാരി നായകൻ സൽമാൻ അലി ആഗ!

കൊളംബോയിൽ ഞായറാഴ്ച നടന്ന 2026 ട്വന്റി20 ലോകകപ്പ് മത്സരത്തിൽ ഇന്ത്യയോട് 61 റൺസിന്റെ കനത്ത തോൽവി വഴങ്ങിയതിന് പിന്നാലെ പ്രതികരണവുമായി പാകിസ്ഥാൻ ക്യാപ്റ്റൻ സൽമാൻ അലി ആഗ . 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായതോടെ ഇന്ത്യ ടൂർണമെന്റിന്റെ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. മത്സരത്തിന് ശേഷമുള്ള ചടങ്ങിൽ സംസാരിക്കവെ, തങ്ങളുടെ ബൗളർമാർക്ക് പദ്ധതികൾ കൃത്യമായി നടപ്പിലാക്കാൻ സാധിച്ചില്ലെന്ന് ആഗ സമ്മതിച്ചു. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെടുത്തിയ ബാറ്റർമാരുടെ Read More…

Featured Sports

ഇതൊന്നും കാണാന്‍ വയ്യേ…. ഇന്ത്യ- പാകിസ്താന്‍ മത്സരം തീരുംമുന്‍പേ സ്റ്റേഡിയം വിട്ട് നഖ്‌വി- വീഡിയോ

ഞായറാഴ്ച കൊളംബോയിൽ നടന്ന ആവേശകരമായ ട്വന്റി20 ലോകകപ്പ് പോരാട്ടത്തിൽ പാകിസ്ഥാനെ 61 റൺസിന് തകർത്ത് ഇന്ത്യ സൂപ്പർ എട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഇരു ടീമുകളും തമ്മിലുള്ള നിലവാരത്തിലെ വലിയ വ്യത്യാസം ഒരിക്കൽ കൂടി പ്രകടമാക്കുന്നതായിരുന്നു ഈ വിജയം. 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാന്റെ ഇന്നിങ്സ് 18 ഓവറിൽ 114 റൺസിന് അവസാനിച്ചു. 34 പന്തിൽ 44 റൺസെടുത്ത ഉസ്മാൻ ഖാൻ മാത്രമാണ് അല്പമെങ്കിലും പോരാട്ടം കാഴ്ചവെച്ചത്. ഇതിനിടെ, പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാൻ Read More…

Crime

മകള്‍ക്ക്‌ കൊറിയന്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന്‌ കരുതുന്നില്ല, കബളിപ്പിച്ചതാണെന്ന്‌ ചോറ്റാനിക്കര കുട്ടിയുടെ പിതാവ്‌

കൊച്ചി: മകള്‍ക്ക്‌ കൊറിയന്‍ സുഹൃത്തുമായി ബന്ധമുണ്ടെന്ന്‌ കരുതുന്നില്ലെന്നും ആ പേരില്‍ ആരോ കബളിപ്പിച്ചതാണെന്നു കരുതുന്നതായും ചോറ്റാനിക്കരയില്‍ മരിച്ച പതിനാറുകാരിയുടെ പിതാവ്‌ മഹേഷ്‌. മകളുടെ മരണത്തിലെ ദുരൂഹത പുറത്തുവരണം. കൊറിയന്‍ ഭാഷ പഠിക്കാന്‍ മകള്‍ ആഗ്രഹിച്ചിരുന്നു. മകളുടെ താത്‌പര്യം അറിഞ്ഞ്‌ ആരോ പറ്റിച്ചതാണ്‌. കബളിപ്പിക്കപ്പെട്ടു എന്ന്‌ തിരിച്ചറിഞ്ഞതില്‍ മനം നൊന്താവാം മരണം. കൊറിയയില്‍ നിന്നെന്ന പേരില്‍ ഒരു സമ്മാനം ഒരിക്കല്‍ വീട്ടില്‍ കൊണ്ടു വന്നിരുന്നു -മഹേഷ്‌ പറഞ്ഞു. മകളുടെ സുഹൃത്തുക്കള്‍ കൂടുതല്‍ വിവരങ്ങള്‍ പറഞ്ഞിട്ടില്ല. സ്‌കൂളില്‍ ഫോണ്‍ കൊണ്ടുപോയത്‌ Read More…

Featured Spotlight

പ്രേംകുമാറുമായി സംസാരിച്ച് കെ സി വേണുഗോപാലും സണ്ണി ജോസഫും, തെരഞ്ഞെടുപ്പിൽ മത്സരിപ്പിക്കും?

നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ പ്രേംകുമാറുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫും സംസാരിച്ചു. പ്രേംകുമാർ കോൺഗ്രസുമായി സഹകരിച്ചേക്കുമെന്ന സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഇവർ ഫോണിൽ ബന്ധപ്പെട്ടത്. അതിനിടെ കോൺഗ്രസിലേക്കെന്ന വാർത്ത തളളാതെ പ്രേംകുമാർ. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ തന്നെ വിളിച്ചെന്ന് പ്രേംകുമാർ. സൗഹൃദത്തിൻ്റെ ഭാഗമായി കെ സി വിളിക്കാറുണ്ട് പക്ഷെ ചർച്ച നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി മാറുമോയെന്ന ചോദ്യത്തിൽ നാളെ Read More…

Crime

എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരൻ മരിച്ചു; ജീവനക്കാരുടെ അശ്രദ്ധയെന്ന് കുടുംബം, ഡയഗ്നോസ്റ്റിക് സെന്റർ പൂട്ടി

ലക്നൗ ∙ ഉത്തർപ്രദേശിലെ സ്വകാര്യ സ്കാനിങ് സെന്ററിൽ എംആർഐ സ്കാനിങ്ങിനിടെ 6 വയസ്സുകാരന് ദാരുണാന്ത്യം. ഗ്രേറ്റർ നോയിഡയിലെ സ്കാനിങ് സെന്ററിൽ വ്യാഴാഴ്ച വൈകിട്ടാണ് എംആർഐ സ്കാനിങ്ങിനെത്തിയ ആറു വയസ്സുകാരൻ മരിച്ചത്. കുട്ടിക്ക് സ്കാനിംഗിന് മുൻപ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമുണ്ടായിരുന്നില്ലെന്നും, സെന്ററിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ അനാസ്ഥയാണ് മരണകാരണമെന്നും കുടുംബം ആരോപിക്കുന്നു. കാലാവധി കഴിഞ്ഞ മരുന്നോ അല്ലെങ്കിൽ അമിത അളവിൽ മയക്കുമരുന്നോ (Sedation) നൽകിയതാണ് മരണത്തിന് ഇടയാക്കിയതെന്നും അവർ കുറ്റപ്പെടുത്തി. സംഭവത്തെത്തുടർന്ന് അധികൃതർ ഈ സെന്റർ പൂട്ടി സീൽ ചെയ്തു. സംഭവത്തെക്കുറിച്ച് Read More…

Crime

വയോധികയുടെ തലയ്‌ക്കടിച്ച്‌ സ്വര്‍ണക്കവര്‍ച്ച; അയല്‍ക്കാരി അടക്കം നാലുപേര്‍ പിടിയില്‍

തിരുവനന്തപുരം: നഗരത്തിലെ ഫ്‌ളാറ്റില്‍ പട്ടാപ്പകല്‍ വയോധികയെ തലയ്‌ക്കടിച്ചുവീഴ്‌ത്തി സ്വര്‍ണം കവര്‍ന്ന കേസില്‍ അയല്‍ക്കാരി അടക്കം നാലുപേര്‍ അറസ്‌റ്റില്‍. ശരത്ത്‌, രാജന്‍, ഷീബ, റീന എന്നിവരാണു പിടിയിലായത്‌. ഇവരെ സംഭവം നടന്ന ഫ്‌ളാറ്റില്‍ എത്തിച്ച്‌ തെളിവെടുപ്പ്‌ നടത്തി. സംഘാംഗമായ ബാബുവിനായി തെരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ്‌ അറിയിച്ചു. മണക്കാട്‌ ശ്രീ ശിവം റെസിഡന്‍സിയിലെ അഞ്ചാം നമ്പര്‍ ഫ്‌ളാറ്റില്‍ കഴിഞ്ഞ 13 ന്‌ രാവിലെ പത്തരയോടെയാണ്‌ സംഭവം. താമസക്കാരിയായ ചന്ദ്ര എന്ന വയോധികയെ തലയ്‌ക്കടിച്ചു വീഴ്‌ത്തിയ ശേഷം ധരിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കവരുകയായിരുന്നു. Read More…

Featured Sports

അഭിഷേക് ശർമയെ ഗ്രൗണ്ടിൽ കിട്ടണമെന്ന് പാക്ക് ക്യാപ്റ്റന്‍, ‘താരിഖിന്റെ ബൗളിങ്‌ ആക്ഷനെച്ചൊല്ലിയുള്ള വിവാദങ്ങള്‍ അനാവശ്യം’

കൊളംബോ: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യന്‍ ഓപ്പണര്‍ അഭിഷേക്‌ ശര്‍മയെ ഗ്രൗണ്ടില്‍ നേരിടാന്‍ പറ്റുമെന്ന പ്രതീക്ഷയിലാണു താനെന്ന്‌ പാകിസ്‌താന്‍ ക്രിക്കറ്റ്‌ ടീം നായകന്‍ സല്‍മാന്‍ ആഗ. ഇന്നു നടക്കുന്ന മത്സരത്തിനു മുന്നോടിയായി നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ആഗ. ഭക്ഷ്യവിഷബാധയുണ്ടായതിനെ തുടർന്ന് വിശ്രമത്തിലുള്ള അഭിഷേക് ടീമിനൊപ്പം കൊളംബോയിൽ എത്തിയിട്ടുണ്ടെങ്കിലും ‍ഇന്ന് വൈകിട്ട് നടക്കുന്ന മത്സരത്തിൽ താരം കളിക്കാൻ ഇറങ്ങുമോയെന്നു വ്യക്തമല്ല. അഭിഷേക് ഇറങ്ങിയില്ലെങ്കിൽ സഞ്ജു സാംസൺ– ഇഷാൻ കിഷൻ സഖ്യമായിരിക്കും പാക്കിസ്ഥാനെതിരെയും ഇന്നിങ്സ് ഓപ്പൺ ചെയ്യുക. അതേസമയം അഭിഷേക് കളിക്കുമെന്നാണു Read More…

Crime

8-ാം വയസിൽ അമ്മാവന്‍, 14-ാം വയസില്‍ പിതാവും ബന്ധുക്കളും ചേർന്ന് പീഡിപ്പിച്ചു, പുന്നപ്രയിൽ നാടിനെ നടുക്കിയ ക്രൂരത, മൂന്നുപേര്‍ അറസ്റ്റില്‍

ആലപ്പുഴ പുന്നപ്രയിൽ സ്വന്തം പിതാവും ബന്ധുക്കളും ചേർന്ന് പതിനാലുകാരിയെ നാല് വർഷത്തോളം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയ വാർത്ത നാടിനെ നടുക്കിയിരിക്കുകയാണ്. പതിനാല് വയസുകാരിയായ പെൺകുട്ടി എട്ടാം വയസിൽ അമ്മയുടെ സഹോദരനിൽ നിന്ന് പീഡനമേറ്റിരുന്നു. പൊലീസ് പിടിയിലായ ഇയാൾ ജാമ്യത്തിലിറങ്ങി ആത്മഹത്യ ചെയ്തു. ഇതോടെ അമ്മ കുട്ടിയെ ഉപേക്ഷിച്ചു. പിന്നീട് സി ഡബ്ല്യൂ സിയുടെ സംരക്ഷണയിലേക്ക് മാറ്റി. തുടർന്ന് സി.ഡബ്ല്യു.സി സംരക്ഷണയിലായിരുന്ന കുട്ടിയെ 2022-ലാണ് പിതാവിന് കൈമാറുന്നത്. എന്നാൽ സുരക്ഷിതമെന്ന് കരുതിയ പിതാവിന്റെ സഹോദരിയുടെ വീട്ടിൽ വെച്ച് Read More…

Crime

ജീവനൊടുക്കും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ ലൈംഗിക പീഡനത്തിനിരയായി; പോസ്റ്റ്‍മോര്‍ട്ടം റിപ്പോര്‍ട്ട്

കൊച്ചി: എളമക്കരയിൽ ആത്മഹത്യ ചെയ്യും മുമ്പ് പിതാവ് കൊലപ്പെടുത്തിയ മകൾ പീഡനത്തിനിരയിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. മരണത്തിനു മണിക്കൂറുകൾക്ക് മുൻപും പീഡനം നടന്നിരുന്നതായി പോസ്റ്റ്മോർട്ടത്തിൽ പറയുന്നു. എന്നാല്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതിനെ കുറിച്ച് അറിയില്ലെന്നാണ് അമ്മയുടെ മൊഴി.  കഴിഞ്ഞ ഒരു വർഷത്തോളമായി കുട്ടി പീഡനത്തിനിരയായിരുന്നുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമാകുന്നത്. മരണത്തിന് മണിക്കൂറുകൾക്കു മുൻപും പീഡനം നടന്നിട്ടുണ്ട്. പോസ്റ്റുമോർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ എളമക്കര പൊലീസ് പോക്സോ കേസ് രജിസ്റ്റർ ചെയ്തു. ആരാണ് പീഡിപ്പിച്ചതെന്നതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ആദ്യഘട്ടത്തിൽ ഒരു Read More…