Featured Lifestyle

ഉറക്കം കുറവാണോ? നിങ്ങളുടെ തലച്ചോറിന് സംഭവിക്കുന്നത് അറിയുക; പരിഹാരമായി 6 വഴികൾ!

ഉറക്കത്തിന്റെ കാര്യത്തിൽ അശ്രദ്ധ കാണിക്കുന്ന വ്യക്തിയാണ് നിങ്ങളെങ്കിൽ, ആ ശീലം മാറ്റാൻ സമയമായിരിക്കുന്നു. അല്ലാത്തപക്ഷം, അത് നിങ്ങളുടെ തലച്ചോറിന്റെ സുപ്രധാനമായ പ്രവർത്തനങ്ങളെ ഗുരുതരമായി ബാധിച്ചേക്കാം. ആരോഗ്യത്തിന്റെ അടിസ്ഥാന തൂണുകളിലൊന്നായ ഉറക്കം, മുതിർന്നവർക്ക് രാത്രിയിൽ ഏഴ് മുതൽ എട്ട് മണിക്കൂർ വരെ ലഭിക്കണമെന്നാണ് പൊതുവായ നിയമം. എന്നാൽ ആവശ്യത്തിന് ഉറക്കം ലഭിക്കാതെ വരുമ്പോൾ ഉണ്ടാകുന്ന ശാരീരിക തളർച്ചയെക്കാൾ മാരകമാണ് അത് മാനസികാരോഗ്യത്തിലും മസ്തിഷ്ക പ്രവർത്തനങ്ങളിലും ഉണ്ടാക്കുന്ന ആഘാതം. ഉറക്കമില്ലായ്മ തലച്ചോറിനെ എപ്രകാരമാണ് ദോഷകരമായി ബാധിക്കുന്നതെന്ന് മുംബൈ സർ എച്ച്.എൻ. Read More…

Featured Sports

ചേട്ടൻ സൂപ്പറാ… റെക്കോർഡുകൾ തകർത്തെറിഞ്ഞ ബാറ്റിങ്, ഇതിഹാസങ്ങളെ നിഷ്പ്രഭരാക്കി സഞ്ജു ഷോ!

ഒരിക്കല്‍ക്കൂടി ട്വന്റി20 ക്രിക്കറ്റിലെ ലോക കിരീടം ഇന്ത്യയെത്തേടിയെത്തുമ്പോള്‍ സൂപ്പര്‍ താരമായി മലയാളികളുടെ പ്രിയതാരം സഞ്‌ജു സാംസണ്‍. രചിന്‍ രവീന്ദ്രയുടെ 14-ാം ഓവറില്‍ തുടര്‍ച്ചയായി മൂന്ന്‌ സിക്‌സറുകള്‍ നേടി ഒരു അപൂര്‍വ റെക്കോഡിലേക്ക്‌ ഇന്ത്യയെ സഞ്‌ജു നയിച്ചു. അതോടെ ഒരു ക്രിക്കറ്റ്‌ ലോകകപ്പില്‍ 100 സിക്‌സറുകള്‍ പിന്നിടുന്ന ആദ്യ ടീമായി ഇന്ത്യ. ലോകകപ്പിന്റെ സെമിഫൈനലിലും ഫൈനലിലും അര്‍ധസെഞ്ചുറി നേടിയ മൂന്നാമത്തെ താരമാണു സഞ്‌ജു സാംസണ്‍. 2009ല്‍ ഷാഹിദ്‌ അഫ്രീദിയും 2014ല്‍ വിരാട്‌ കോഹ്ലിയുമാണ്‌ ഇതിനുമുമ്പ്‌ ഈ നേട്ടം കൈവരിച്ചത്‌. Read More…

Featured Sports

തളർന്ന വീണപ്പോൾ താങ്ങായി സച്ചിൻ; സഞ്ജുവിന്റെ വമ്പൻ തിരിച്ചുവരവിന് പിന്നിലെ ‘മാസ്റ്റർ’ പ്ലാൻ!

അഹമ്മദാബാദ് ∙ ട്വന്റി20 ലോകകപ്പിലെ മിന്നും പ്രകടനത്തിന് പിന്നാലെ തന്റെ വിജയത്തിന് പിന്നിലെ ചാലകശക്തി സച്ചിൻ തെൻഡുൽക്കറാണെന്ന് തുറന്നുപറഞ്ഞ് സഞ്ജു സാംസൺ. കരിയറിലെ പ്രതിസന്ധി ഘട്ടങ്ങളിൽ സച്ചിൻ നൽകിയ മാനസിക പിന്തുണയും മാർഗനിർദേശങ്ങളുമാണ് തന്നെ മുന്നോട്ട് നയിച്ചതെന്ന് സഞ്ജു വെളിപ്പെടുത്തി. ഓസ്‌ട്രേലിയയിൽ കളിക്കളത്തിന് പുറത്തിരിക്കേണ്ടി വന്നപ്പോൾ നേരിട്ട മാനസിക സംഘർഷങ്ങളിൽ നിന്ന് മോചിതനാവാൻ സച്ചിനുമായുള്ള നിരന്തര സംഭാഷണങ്ങൾ സഹായിച്ചെന്നും, ഫൈനൽ മത്സരത്തിന് ശേഷം പോലും അദ്ദേഹം വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചെന്നും സഞ്ജു നന്ദിയോടെ സ്മരിച്ചു. ലോകകപ്പിൽ വെറും Read More…

Celebrity

“കണ്ടന്റൊക്കെ ഉഷാറല്ലേ?” വനിതാ ആരാധകയോട് ഹാർദിക്കിന്റെ അപ്രതീക്ഷിത ചോദ്യം – വീഡിയോ

ഐസിസി ടി20 ലോകകപ്പ് 2026-ന്റെ ആവേശകരമായ ഫൈനൽ പോരാട്ടത്തിന് തൊട്ടുമുമ്പ് ഹാർദിക് പാണ്ഡ്യയുടെ ഹൃദ്യമായ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. മത്സരത്തിനായി ടീം ഇന്ത്യ മൈതാനത്തേക്ക് ഇറങ്ങുന്നതിന് തൊട്ടുമുമ്പ് ഒരു വനിതാ ഇൻഫ്ലുവൻസറോട് ഹാർദിക് നടത്തിയ അപ്രതീക്ഷിത ഇടപെടലാണ് ആരാധകരുടെ മനം കവരുന്നത്. താരങ്ങൾ ഗ്രൗണ്ടിലേക്ക് പ്രവേശിക്കാൻ തയ്യാറെടുക്കുന്ന ടണലിന് സമീപം നിൽക്കുകയായിരുന്ന ഇൻഫ്ലുവൻസറോട് ഹാർദിക് കുശലാന്വേഷണം നടത്തുന്നതാണ് വീഡിയോയിലുള്ളത്. മത്സരത്തിന്റെ സമ്മർദ്ദങ്ങൾക്കിടയിലും പിന്നിൽ നിന്ന ഇൻഫ്ലുവൻസറെ ശ്രദ്ധിച്ച ഹാർദിക്, “കണ്ടന്റ് ബരാബർ ചലേ?” (Content Read More…

Crime

ഭർത്താവ് മരിച്ച് 20–ാം നാൾ യുവതിയുടെ വിവാഹം; പൊലീസ് അന്വേഷണത്തിൽ തെളിഞ്ഞത് കൊലപാതകം

ഭർത്താവ് മരിച്ച് ഇരുപതാം നാൾ യുവതി പുനർവിവാഹിതയായതിൽ സംശയം തോന്നിയ പൊലീസ് നടത്തിയ അന്വേഷണത്തിൽ പുറത്തുവന്നത് ആസൂത്രിതമായ കൊലപാതക വിവരം. കർണാടകയിലെ തുംകൂരിൽ ഹൃദയാഘാതം മൂലം മരിച്ചെന്നു കരുതിയിരുന്ന അമ്പതുകാരനായ പരമേഷിനെ ഭാര്യയും കാമുകനും ചേർന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സമർഥമായി കണ്ടെത്തി. ജനുവരി 29-ന് രാത്രിയാണ് കൂലിപ്പണിക്കാരനായ പരമേഷ് മരണപ്പെട്ടത്. എന്നാൽ ഭർത്താവിന് ഹൃദയാഘാതം സംഭവിച്ചതാണെന്ന് ബന്ധുക്കളെ വിശ്വസിപ്പിച്ച ഭാര്യ ആശ (46), മൃതദേഹം വേഗത്തിൽ സംസ്കരിക്കുകയും ചെയ്തു. സ്വാഭാവിക മരണമെന്ന് കരുതിയ സംഭവത്തിൽ പിന്നീട് അപ്രതീക്ഷിത Read More…

Featured Lifestyle

നെയ്‌ച്ചോറ്, ബിരിയാണി, പൊറോട്ട… വന്ദേഭാരതില്‍ ഇനി മൂന്നുതരം മെനു

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നുള്ള കാസര്‍കോട്‌, മംഗളൂരു വന്ദേഭാരത്‌ ട്രെയിനുകളിലെ ഭക്ഷണ മെനു പരിഷ്‌കരിച്ചു. മൂന്നു തരത്തിലുള്ള മെനുവാണ്‌ വിവിധ ദിവസങ്ങളില്‍ ഇനി യാത്രക്കാര്‍ക്കു ലഭിക്കുക. ഉച്ചയ്‌ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന്‌ വെജ്‌ജില്‍ ലഭിക്കുന്നവ: നെയ്‌ച്ചോറ്‌, ഗോതമ്പ്‌ പൊറോട്ട, പരിപ്പുകറി, മിക്‌സ്‌ഡ്‌ തോരന്‍, ഫ്രൂട്ട്‌ ൈട്രഫുല്‍, മട്ടയരി ചോറ്‌, 2 ചപ്പാത്തി, തീയല്‍, വറുത്തരച്ച വെജ്‌ കറി, അടപ്രഥമന്‍, വെജ്‌ ബിരിയാണി, മലബാര്‍ പൊറോട്ട, ഗ്രീന്‍പീസ്‌ (പാല്‍ പിഴിഞ്ഞ കറി), ഉരുളക്കിഴങ്ങ്‌ മസാല, സേമിയാ പായസം.നോണ്‍ വെജ്‌ജില്‍ ലഭിക്കുന്നവ: നെയ്‌ച്ചോറിനൊപ്പം വറുത്തരച്ച Read More…

Sports

വരുണ്‍ ചക്രവര്‍ത്തി ഇന്ന് കളിക്കുമോ? പകരം കുല്‍ദീപ്‌ യാദവോ, മുഹമ്മദ്‌ സിറാജോ? ആരെ തള്ളും കൊള്ളും ?

ഇംഗ്ലണ്ടിനെതിരേ നടന്ന സെമി ഫൈനലില്‍ റണ്‍ വിട്ടുകൊടുത്തു ധാരാളിയായ ലെഗ്‌ സ്‌പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയാണ്‌ ഇന്ത്യയുടെ ചിന്താ വിഷയം. സൂപ്പര്‍ എട്ട്‌ മുതല്‍ മികച്ച ബൗളിങ്‌ പുറത്തെടുത്ത വരുണിന്‌ ഇംഗ്ലണ്ടിനെതിരേയാണു പിഴച്ചത്‌. ഇടംകൈയന്‍ സ്‌പിന്നര്‍ കുല്‍ദീപ്‌ യാദവ്‌, പേസര്‍ മുഹമ്മദ്‌ സിറാജ്‌ എന്നിവരെയാണു കോച്ച്‌ ഗൗതം ഗംഭീര്‍ പകരം കളിപ്പിക്കാന്‍ ആലോചിക്കുന്നത്‌. ഓള്‍റൗണ്ടര്‍ വാഷിങ്‌ടണ്‍ സുന്ദറിനെയും ഗംഭീര്‍ പരിഗണിച്ചേക്കാം. ടീം ഘടനയാണു ന്യൂസിലന്‍ഡിനെ അലട്ടുന്നത്‌. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ മൂന്ന്‌ സ്‌പെഷലിസ്‌റ്റ് ബൗളര്‍മാരെ മാത്രമാണ്‌ അവര്‍ കളിപ്പിച്ചത്‌. മൂന്ന്‌ ഓവറില്‍ Read More…

Crime

ധന്‍ബാദ്‌ എക്‌സ്‌പ്രസിന്റെ കോച്ചിനടിയില്‍ മനുഷ്യന്റെ കൈ

ആലപ്പുഴ: ധന്‍ബാദ്‌ എക്‌സ്‌പ്രസിന്റെ എസ്‌ 5 കോച്ചിന്‌ അടിയില്‍ മനുഷ്യന്റെ കൈ കണ്ടെത്തി. ഇന്നലെ രാവിലെ ആലപ്പുഴ റെയില്‍വേ സ്‌റ്റേഷനില്‍നിന്നു ട്രെയിന്‍ പുറപ്പെടാന്‍ തുടങ്ങുന്നതിനിടെയാണ്‌ കോച്ചിന്‌ അടിയില്‍ മനുഷ്യന്റെ തോള്‍ മുതല്‍ കൈപ്പത്തി വരെയുള്ള ഭാഗം കണ്ടത്‌. ട്രെയിന്‍ തട്ടി മരിച്ച ആരുടെതെങ്കിലും കൈ ആയിരിക്കാമെന്നാണ്‌ പ്രാഥമിക നിഗമനം. ആറിനു രാത്രിയായിരുന്നു ധന്‍ബാദില്‍നിന്ന്‌ ട്രെയിന്‍ ആലപ്പുഴയിലെത്തിയത്‌. എസ്‌ 5 കോച്ച്‌ പിടിച്ചിട്ടശേഷം ട്രെയിന്‍ സര്‍വീസ്‌ ആരംഭിച്ചു. സംഭവത്തില്‍ ആര്‍.പി.എഫ്‌. കേസെടുത്ത്‌ അന്വേഷണം ആരംഭിച്ചു.

Crime

രണ്ടാം ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം വാങ്ങാൻ സുഹൃത്തിനെ കൊന്നു; ക്രൂരതയുടെ ഞെട്ടിക്കുന്ന കഥ!

രണ്ടാം ഭാര്യയ്ക്ക് വിലപിടിപ്പുള്ള സമ്മാനം നൽകാൻ പണമില്ലാതെ വന്നതോടെ, ഉറ്റസുഹൃത്തിനെ കൊലപ്പെടുത്തി ലക്ഷങ്ങൾ കവർന്ന യുവാവ് പിടിയിൽ. ചിക്കമംഗളൂരു ബിരൂർ സ്വദേശിയായ ഷാഫിയാണ് സുഹൃത്തായ പുട്ടരാജുവിനെ ക്രൂരമായി കൊലപ്പെടുത്തിയത്. ഫെബ്രുവരി 19-നായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. സ്വർണ്ണ ലേലത്തിൽ പങ്കെടുത്തു ലാഭമുണ്ടാക്കാമെന്ന് വിശ്വസിപ്പിച്ച് പുട്ടരാജുവിനെ ഷാഫി വിളിച്ചുവരുത്തുകയായിരുന്നു. ഇതനുസരിച്ച് 2.5 ലക്ഷം രൂപയുമായി വീട്ടിൽ നിന്നിറങ്ങിയ പുട്ടരാജുവിനെ ഷാഫി ബൈക്കിൽ കയറ്റി ഹോന്നവള്ളിക്ക് സമീപമുള്ള വനപ്രദേശത്ത് എത്തിച്ച് വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. കൃത്യം നടന്നതിന് പിറ്റേദിവസം ഇതുവഴി Read More…