ഇന്ത്യന്‍ സിനിമകളില്‍ ചെലവേറിയ സിനിമകളുടെ കാലമാണ്. എന്നാല്‍ ഇന്ത്യന്‍ സിനിമയില്‍ സുദീര്‍ഘമായ ചരിത്രത്തില്‍, ഒരു ഘട്ടത്തില്‍ അല്ലെങ്കില്‍ മറ്റൊരു ഘട്ടത്തില്‍ ‘ഏറ്റവും ചെലവേറിയ’ രണ്ട് ഡസനിലധികം സിനിമകള്‍ ഉണ്ടായിട്ടുണ്ട്. ഈ ചിത്രങ്ങളില്‍ ഭൂരിഭാഗവും ബോക്‌സ് ഓഫീസില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചില്ല എന്നതാണ് സങ്കടകരമായ കാര്യം. മദര്‍ ഇന്ത്യ, ഷോലെ, ദേവദാസ് തുടങ്ങിയ കള്‍ട്ട് ഹിറ്റുകള്‍ ഒഴികെ, മറ്റ് പലതും വലിയ ദുരന്തങ്ങളായിരുന്നു. അതിശയകരമെന്നു പറയട്ടെ, ഇവയില്‍ ‘ഏറ്റവും വലിയ പരാജയം’ നേരിട്ട സിനിമ സംവിധായകനെ സിനിമാമേഖല തന്നെ വിടാന്‍ Read More…
Author: Priya
ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍; നടി മാര്‍ഗോട്ട് റോബിയുടെ ശമ്പളം എത്രയാണെന്നോ…?
നടിയായും നിര്‍മ്മാതാവും തിളങ്ങുകയാണ് മാര്‍ഗോട്ട് റോബി. ഏറ്റവും പുതിയസിനിമ ബാര്‍ബിയില്‍ താരം തകര്‍പ്പന്‍ പ്രകടനമാണ് നടത്തിയത്. ഹോളിവുഡില്‍ വന്‍ ഡിമാന്‍ഡുള്ള നടിമാരില്‍ ഒരാളായി മാറിയിട്ടുള്ള മാര്‍ഗോട്ട് ഹോളിവുഡില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒരാള്‍ കൂടിയാണ്. 2008-ല്‍ നെയ്ബേഴ്സ് എന്ന സോപ്പ് ഓപ്പറയിലൂടെയാണ് മാര്‍ഗോട്ട് അഭിനയരംഗത്ത് പ്രവേശിച്ചത്. 2011 വരെ 300-ലധികം എപ്പിസോഡുകളില്‍ അഭിനയിച്ച അവരുടെ ഹോളിവുഡിലെ അരങ്ങേറ്റം ലിയോനാര്‍ഡോ ഡികാപ്രിയോയ്ക്കൊപ്പം മാര്‍ട്ടിന്‍ സ്‌കോര്‍സെസിയുടെ ‘ദി വുള്‍ഫ് ഓഫ് വാള്‍സ്ട്രീറ്റ്’ ആയിരുന്നു, 2023-ലെ കണക്കനുസരിച്ച്, മാര്‍ഗോട്ടിന്റെ Read More…
രാവണനെ ഹിന്ദിയില്‍ ചെയ്തത് തെറ്റായ തീരുമാനമായിരുന്നു; തുറന്നു സമ്മതിച്ച് മണിരത്‌നം
സൂര്യയും അജയ്‌ദേവ് ഗണിനേയും നായകന്മാരാക്കി ചെയ്ത യുവയിലൂടെയാണ് ഇരട്ടഭാഷാ സിനിമയിലേക്ക് മണിരത്‌നം കടന്നത്. 2004 ല്‍ പുറത്തുവന്ന സിനിമ വന്‍ വിജയമാകുകയും ചെയ്തിരുന്നു. എന്നാല്‍ സമാനരീതിയില്‍ വിക്രത്തെയും അഭിഷേക് ബച്ചനെയും നായകന്മാരാക്കി ചെയ്ത രാവണ്‍ തനിക്ക് പറ്റിയ ഒരു തെറ്റായിരുന്നെന്ന് തുറന്ന് സമ്മതിച്ച് മണിരത്‌നം. 2010 ല്‍ രാവണിന്റെ ഹിന്ദി പതിപ്പ് പ്രേക്ഷകരുമായി സംവദിക്കുന്നതില്‍ പരാജയപ്പെടുകയും ബോക്‌സ് ഓഫീസില്‍ നിരാശയായി മാറുകയും ചെയ്തു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ രാവണനെ രണ്ട് ഭാഷകളില്‍ നിര്‍മ്മിക്കാനുള്ള തന്റെ Read More…
കണ്ണാടിയില്‍ നോക്കിയില്ലേ? കറുത്ത ബോഡികോണില്‍ കാജല്‍, ശ്വാസം പോലും വിടാന്‍ വയ്യല്ലോയെന്ന് പരിഹാസം
സിനിമയിലും പരസ്യങ്ങളിലുമായി ഇന്ത്യ മുഴുവനുമുള്ള ആരാധകരുടെ ഹൃദയം കവര്‍ന്ന നടിയാണ് കാജല്‍. ‘ദില്‍വാലേ ദുല്‍ഹന്‍ ലേ ജായേംഗേ’, കുച്ച് കുച്ച് ഹോത്താ ഹൈ തുടങ്ങി കാജല്‍ ഷാരൂഖിനൊപ്പം അഭിനയിച്ച അനേകം സിനിമകളാണ് ആരാധകഹൃദയത്തില്‍ ഇപ്പോഴും തിളങ്ങി നില്‍ക്കുന്നത്. താരത്തിന്റെ ഫാഷന്‍ സെന്‍സും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചാവിഷയമാണെന്നിരിക്കെ അടുത്തിടെ ഒരു പരിപാടിയില്‍ കാജല്‍ ധരിച്ചുവന്ന വസ്ത്രം സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുകയാണ്.മുംബെയിലെ ഒരു അവാര്‍ഡ്ദാന ചടങ്ങില്‍ നടിയണിഞ്ഞ പ്ലെന്‍ജിങ് നെക്കും ഫുള്‍ സ്ലീവും ചേര്‍ന്ന ബ്‌ളാക്ക് ബോഡികോണ്‍ വസ്ത്രം അനേകരുടെ ശ്രദ്ധപിടിച്ചുപറ്റിയിരുന്നു. Read More…
സംഗീത ഇതിഹാസം ഇളയരാജയുടെ ജീവിതം സിനിമയാകുന്നു; തമിഴിലെ ഈ സൂപ്പര്‍താരം നായകനാകും
ഇന്ത്യന്‍ സിനിമയില്‍ ഇത് ബയോപിക്കിന്റെ കാലമാണ്. ശ്രീലങ്കന്‍ സ്പിന്നര്‍ മുത്തയ്യാ മുരളീധരന്റെ സിനിമ അടുത്തിടെയാണ് തമിഴില്‍ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെ ലോകത്തുടനീളം ആരാധകരുള്ള സംഗീത സംവിധായകന്‍ ഇളയരാജയുടെ ജീവിതം സിനിമയാകുന്നു എന്നതാണ് ഏറ്റവും പുതിയ വിശേഷം. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ലത ശ്രീനിവാസനാണ് എക്‌സിലൂടെ വാര്‍ത്ത പുറത്തുവിട്ടിരിക്കുന്നത്. 2024 ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ ധനുഷ് നായകനായെത്തും. ഇസൈജ്ഞാനി എന്ന് തമിഴ്മക്കള്‍ സ്‌നേഹത്തോടെ വിളിക്കുന്ന ഇളയരാജയുടെ ജീവിതം പറയുന്ന സിനിമ 2025 ല്‍ റിലീസ് ചെയ്യുമെന്നാണ് കേള്‍ക്കുന്നത്. ധനുഷ് Read More…
കുഞ്ഞിക്ക വിത്ത് കുഞ്ഞിക്കിളി… പറവയെ കൈയ്യില്‍ പിടിച്ച് ദുല്‍ഖര്‍കുഞ്ഞിക്ക വിത്ത് കുഞ്ഞിക്കിളി…
മലയാളത്തിന്റെ സ്വന്തം താരപുത്രന്‍ ദുല്‍ഖര്‍ സല്‍മാന്‍ തെന്നിന്ത്യയും കടന്ന് ബോളിവുഡില്‍ എത്തി നില്‍ക്കുകയാണ്. ഡിക്യു ഇന്ന് ഇന്ത്യന്‍ സിനിമയിലെ മികച്ച യുവതാരങ്ങളില്‍ ഒരാളായി നില്‍ക്കുകയാണ്. സിനിമയ്ക്ക് പുറത്തു മാത്രമല്ല സിനിമയ്ക്കുള്ളിലും നിരവധി പേര്‍ ദുല്‍ഖറിന്റെ ആരാധകരാണ്. സോഷ്യല്‍ മീഡിയയിലും താരം സജീവമാണ്. പ്രധാനപ്പെട്ട വിശേഷങ്ങളൊക്കെ താരം സോഷ്യല്‍ മീഡിയയില്‍ അപ്‌ഡേറ്റ് ചെയ്യാറുണ്ട്. താരം പങ്കുവെയ്ക്കുന്ന ചിത്രങ്ങളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. ഇപ്പോള്‍ താരം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു ചിത്രമാണ് ശ്രദ്ധേയമാകുന്നത്. ”ബേഡ് മാന്‍”- എന്ന ക്യാപ്ഷനോടു കൂടി Read More…
ഒരു സ്ത്രീയും മുമ്പ് ചെയ്തിട്ടില്ലാത്ത സ്റ്റണ്ടുകള്‍, രണ്ട് മാസം പരിശീലനം: ടൈഗര്‍ 3-യെക്കുറിച്ച് കത്രീന
കത്രീന കൈഫ് തന്റെ വരാനിരിക്കുന്ന ചി്ത്രം ടൈഗര്‍ 3 യെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍. ടൈഗര്‍ 3 യ്ക്കായി തന്റെ പരിശീലനവും തയാറെടുപ്പും രണ്ട് മാസത്തില്‍ കുറയാതെ വേണ്ടി വന്നു. എന്റെ കരിയറിലെ ഏറ്റവും കഠിനമായ പരിശീലനമായിരുന്നു ഇത്. കഥാപാത്രത്തെ വലിയ സ്ക്രീനില്‍ കാണാനുള്ള ആവേശത്തിലാണ് താനെന്ന് താരം പറയുന്നു. ടൈഗര്‍ 3-ലെ കഥാപാത്രം തനിക്ക് അത്രത്തോളം പ്രിയപ്പെട്ടതാണ്. തന്റെ കരിയറിലെ തന്നെ പ്രിയപ്പെട്ട വേഷങ്ങളില്‍ ഒന്നാണ് ഇത് എന്ന കത്രീന പറയുന്നു. കഥാപാത്രത്തിന്റെ പ്രത്യേകതയെക്കുറിച്ചും താരം Read More…
മകന്റെ ജനനത്തിന് ശേഷം ആദ്യമായി സോനം റാമ്പില്‍
മകന്‍ വായുവിന്റെ ജനനശേഷം ആദ്യമായി സോനം കപൂര്‍ റാമ്പിലെത്തി. ഓക്‌ടോബര്‍ 28 ന് റിഫ്ളെക്ഷന്‍സ് എന്ന ഷോയിലാണ് സോനം എത്തിയത്. ഡിസൈനര്‍ അഭിനവ് മിശ്രയ്ക്ക് വേണ്ടിയായിരുന്നു ഇവര്‍ റാമ്പിലെത്തിയത്. റാമ്പില്‍ ചുവടു വയ്ക്കുമ്പോള്‍ സോനം ധരിച്ച വസ്ത്രം ഏറെ ശ്രദ്ധേയമായി. വെളുത്ത അനാര്‍ക്കലിയില്‍ പൂക്കളുടെ പാറ്റേണും സ്വര്‍ണ വര്‍ണത്തിലുള്ള ഗോട്ട വര്‍ക്കുമായിരുന്നു പ്രധാനമായും അനാര്‍ക്കലിയില്‍ ഉണ്ടായിരുന്നത്. കമ്മലുകര്‍ക്ക് ചേരുന്ന മനോഹരമായ ഒരു നെക്ക് പീസ് അവര്‍ ധരിച്ചിരുന്നു. പിങ്ക് ബ്ലഷും ന്യൂഡ് ലിപ്‌സ്റ്റിക്കുമായിരുന്നു മേക്കപ്പിന്റെ ഭാഗമായി സോനം Read More…
അമ്മയുടെ വളകാപ്പ് ആഘോഷിയ്ക്കാന്‍ നില ചേച്ചി റെഡിയായി
പ്രമുഖ റിയാലിറ്റി ഷോയായ ബിഗ് ബോസിലൂടെ പ്രേക്ഷകരെ സാക്ഷിയാക്കി പ്രണയിച്ച് വിവാഹിതരായവരാണ് നടിയും അവതാരകയായ പേളി മാണിയും സീരിയല്‍ നടന്‍ ശ്രീനിഷ് അരവിന്ദും. ഇരുവരുടെയും വിവാഹശേഷമുള്ള വിശേഷങ്ങളും യാത്രകളും മകള്‍ നിലയുടെ വിശേഷങ്ങളുമൊക്കെ പേളി തന്റെ യൂട്യൂബ് ചാനലിലൂടെ ആരാധകര്‍ക്കായി പങ്കിടാറുണ്ട്. നില ബേബിക്ക് കൂട്ടായി ഒരാള്‍ കൂടി എത്താന്‍ പോവുകയാണെന്നുള്ള വിശേഷം അടുത്തിടെയായിരുന്നു പേളി പങ്കുവെച്ചത്. യാത്രകളും ഫുഡ് ക്രേവിംഗ്സുമൊക്കെയായി പിന്നീട് പേളി സജീവമാവുകയായിരുന്നു. നിലു ബേബിക്കൊപ്പമായി വിദേശത്തേക്കും ഇവര്‍ പോയിരുന്നു. ഇത്തവണയും വളക്കാപ്പ് ചടങ്ങ് Read More…









