അര്‍ജുനും സംവിധായകന്‍ ബ്രഹ്മാണ്ഡ ശങ്കറും ചേര്‍ന്ന് സംവിധാനം ചെയ്ത മനീഷ കൊയിരാള അഭിനയിച്ച മുതല്‍വന്‍ എന്ന ചിത്രത്തിലെ റിപ്പോര്‍ട്ടറുടെ വേഷത്തിലൂടെ സഹനടിയായി അരങ്ങേറ്റം കുറിച്ച നടിയാണ് ലൈല. അതിന് ശേഷം അനേകം ചിത്രങ്ങളില്‍ നായികയായി തെന്നിന്ത്യയില്‍ ആരാധകരെ സൃഷ്ടിച്ചു. 2006ല്‍ അഭിനയത്തിരക്കുകളിലായിരുന്ന ലൈല തന്റെ ദീര്‍ഘകാല കാമുകന്‍ ഇറാനില്‍ നിന്നുള്ള മെഹ്ദീനെ വിവാഹം കഴിച്ച് സ്ഥിരതാമസമാക്കി. തമിഴില്‍ മുന്‍നിര നായകന്മാര്‍ക്കൊപ്പം നായികയായി മുന്‍നിരയിലേക്ക് വന്നതാരമാണ് ലൈല. അജിത്തിനൊപ്പം ദീന, വിക്രമിനൊപ്പം ദില്‍, സൂര്യയ്ക്കൊപ്പം നന്ദ, പിതാമഗന്‍, ആന്‍ Read More…
Author: Priya
‘തലൈവര്‍ 170’ ല്‍ അമിതാഭ് ബച്ചന്റെ കഥാപാത്രത്തിന്റെ വിശദാംശങ്ങള്‍ പുറത്ത്
ഇന്ത്യയിലെ തന്നെ സൂപ്പര്‍താരങ്ങളായ രജനീകാന്തും അമിതാഭ് ബച്ചനും ഒരുമിക്കുന്നു എന്നത് ഇതിനകം തന്നെ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്ന വാര്‍ത്തയാണ്. അതിന് പിന്നാലെ ‘തലൈവര്‍ 170’ എന്ന് പേരിട്ട സിനിമയില്‍ അമിതാഭ് ബച്ചന്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിവരങ്ങളും പുറത്തുവന്നു. സിനിമയില്‍ രജനികാന്ത് പോലീസ് വേഷത്തില്‍ എത്തുമെന്നത് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. അതേസമയം, രജനികാന്തിന്റെ ജോലികള്‍ സര്‍വേ ചെയ്യുന്ന പരമോന്നത അധികാരിയായ ഒരു ചീഫ് പോലീസ് ഓഫീസറായാണ് അമിതാഭ് ബച്ചന്‍ എത്തുന്നത്. ബച്ചന്റേത് ഏറെ ശ്രദ്ധിക്കപ്പെട്ടേക്കാന്‍ കഴിയുന്ന ഒരു അതിഥിവേഷമാണെന്നാണ് പുറത്തുവരുന്ന Read More…
ആ പോസ്റ്റിന്റെ അര്‍ത്ഥമെന്താണ്, അല്‍ഫോണ്‍സ് പുത്രന്‍ സിനിമാജീവിതം അവസാനിപ്പിക്കുന്നു?
ആരാധകര്‍ക്ക് നിരാശ സമ്മാനിച്ച് മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍മാരില്‍ ഒരാളായ അല്‍ഫോണ്‍സ് പുത്രന്‍ സിനിമാജീവിതത്തിന് കര്‍ട്ടനിടുകയാണോ? അദ്ദേഹത്തിന്റെ ഏറ്റവും പുതിയ സാമൂഹ്യമാധ്യമ പോസ്റ്റിനെ ഉദ്ധരിച്ചണ് മാധ്യമങ്ങള്‍ ഈ ഊഹാപോഹം നടത്തിയിരിക്കുന്നത്. തനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍ ബാധിച്ചിരിക്കുകയാണെന്നും ആര്‍ക്കും ബാധ്യതയാകാന്‍ ഇല്ലെന്നുമാണ് സംവിധായകന്റെ പോസ്റ്റില്‍ പറയുന്നത്. ‘ഞാന്‍ എന്റെ സിനിമ, തിയറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നു. എനിക്ക് ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡര്‍ എന്ന രോഗമാണെന്ന് കഴിഞ്ഞ ദിവസം സ്വയം കണ്ടെത്തി. ആര്‍ക്കും ബാധ്യതയാകാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഹ്രസ്വചിത്രങ്ങളും വീഡിയോയും പാട്ടുകളും Read More…
ജോഷി – മോഹൻലാൽ ചിത്രം റമ്പാൻ; ബിന്ദു പണിക്കരുടെ മകള്‍ കല്യാണി പണിക്കര്‍ ആദ്യമായി മലയാളത്തിൽ
മലയാളത്തിലെ ഏറ്റം മികച്ച ആകർഷക കൂട്ടുകെട്ടായ ജോഷി – മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ചിംഗ് ഒക്ടോബർ മുപ്പത് തിങ്കളാഴ്ച്ച കൊച്ചിയിലെ ക്രൗൺ പ്ലാസാ ഹോട്ടലിൽ വച്ചു നടക്കുകയുണ്ടായി. വലിയ നഗരത്തിന്റെ പശ്ചാത്തലത്തിൽ ഒരു കാറിന്റെ മുകളിൽ പിന്തിരിഞ്ഞു നിൽക്കുന്ന മോഹൻലാൽ.ഒരു കൈയ്യിൽ തോക്കും, മറുകയ്യിൽ ചുറ്റികയുമായി നിൽക്കുന്ന പടത്തോടെയാണ് റമ്പാൻ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പ്രത്യക്ഷപ്പെട്ടത്. എന്തും നേരിടാൻ ഒരുക്കമുള്ള പൗരുഷത്തിന്റെ പ്രതീകമായിത്തന്നെ ഈ കഥാപാത്രത്തെ ഈ ഫോട്ടോയിലൂടെ മനസ്സിലാക്കാം. എട്ടു Read More…
മൂന്നാം ദിനം മൂന്നു കോടി മാത്രം: കങ്കണ ചിത്രത്തിന്റെ കളക്ഷന്‍ ഇങ്ങനെ
സര്‍വേഷ് മേവാര സംവിധാനം ചെയ്ത് കങ്കണ റണാവത്ത് പ്രധാന കഥാപത്രത്തെ അവതരിപ്പിക്കുന്ന തേജസ് ഒക്‌ടോബര്‍ 27-ന് തീയേറ്ററുകളില്‍ റിലീസ് ചെയ്തു. ചിത്രത്തില്‍ വ്യോമസേന ഉദ്യോഗസ്ഥനായ തേജസ് ഗില്‍ എന്ന കഥാപാത്രത്തെയാണ് കങ്കണ അവതരിപ്പിക്കുന്നത്. എന്നാല്‍ മൂന്നാം ദിനം തേജസിന്റെ ഇന്ത്യയിലെ കളക്ഷന്‍ വെറും മൂന്നു കോടി മാത്രമാണ്. 1.25 കോടി രൂപ ആദ്യ ദിനം നേടിയ ചിത്രം ഞായറാഴ്ചയിലെ പ്രകടനത്തോടെ 3.80 കോടി നേടി. ചിത്രം ഒടിടിയില്‍ വരാനായി കാത്തിരിക്കരുതെന്ന് കങ്കണ പ്രേക്ഷകരോട് അഭ്യര്‍ത്ഥിച്ചിരുന്നു. കോവിഡിന് മുമ്പ് Read More…
ഇന്ത്യയില്‍ 300 കോടി കടന്ന് ലിയോ
ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് നായകാനായി എത്തിയ ചിത്രം ലിയോ തീയേറ്ററുകളില്‍ തകര്‍ത്ത് മുന്നേറുകയാണ്. സിനിമ ഇന്ത്യയില്‍ 300 കോടി പിന്നിട്ടു. എന്നാല്‍ ചിത്രം ലോകമെമ്പാടുമായി 500 കോടി കടന്നോ എന്ന് സെവന്‍ സിക്രിന്‍ സ്റ്റുഡിയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒക്‌ടോബര്‍ 19-ന് ദസ്‌റയ്ക്ക് മുന്നോടിയായി റീലിസ് ചെയ്ത ചിത്രത്തിന് ലോകമെമ്പാടുമായി ഗംഭീര വരവേല്‍പ്പാണ് ലഭിച്ചത്. ഒന്നിനു പിന്നാലെ മറ്റൊന്നായി ബോക്‌സ്ഓഫീസ് റെക്കോഡുകള്‍ തകര്‍ത്തുകൊണ്ടിരിക്കുന്ന ചിത്രം അതിന്റെ 10-ാം ദിനം 300 കോടിയിലെത്തി. ആദ്യത്തെ മൂന്ന് ആഴ്ചകള്‍ Read More…
ഹോളിവുഡിലെ ഗ്‌ളാമറസ് നായിക ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുന്നു?
ഹോളിവുഡിലെ ഗ്‌ളാമറസ് നായികമാരില്‍ ഒരാളായ ഇവാ മെന്‍ഡിസ് സിനിമാ അഭിനയം നിര്‍ത്തുകയാണോ? 2022 ലാണ് ഒരു ഇന്‍സ്റ്റാഗ്രാം വീഡിയോയില്‍ താരം തന്റെ ഫിലിം കരിയര്‍ കയ്യൊഴിയാന്‍ പോകുകയാണെന്ന് പറഞ്ഞത്. തനിക്ക് ഒരേപോലിരിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്തു മടുത്തെന്നും വ്യത്യസ്തമായ വേഷം കിട്ടിയ ലോസ്റ്റ് റിവറിലെ അഭിനയം പ്രയാസരമായ ഒന്നായിരുന്നെന്നും പറഞ്ഞു. താന്‍ ഒരിക്കലും അഭിനയം വിടില്ലെന്ന തലക്കെട്ടോടെയുള്ള സന്ദേശത്തില്‍ എന്റെ കുട്ടികളുമൊത്ത് വീട്ടിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്നതായും അഭിനയത്തെക്കാള്‍ വിലമതിക്കുന്ന മറ്റുചില കാര്യങ്ങള്‍ കൂടിയുള്ളതായും താരം പറഞ്ഞു. കിട്ടിക്കൊണ്ടിരിക്കുന്ന ഒരേതരം Read More…
ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാല്‍തൊട്ട് വന്ദിച്ച് രേഖ: ചേര്‍ത്തുപിടിച്ച് നടന്‍; 20 വര്‍ഷമായി സംസാരിക്കാത്തവര്‍
ശത്രുഘ്‌നന്‍ സിന്‍ഹയും നടി രേഖയും നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. നടന്റെ ഭാര്യ പൂനം സിന്‍ഹയും രേഖയും സുഹൃത്തുക്കളുമാണ്. കഴിഞ്ഞ ദിവസം ഇവര്‍ മുംബൈയില്‍ ഒരു വിവാഹ ചടങ്ങില്‍ വച്ച് കണ്ടുമുട്ടുകയുണ്ടായി. അവിടെ വച്ച് രേഖ ശത്രുഘ്‌നന്‍ സിന്‍ഹയുടെ കാലില്‍ തൊട്ട് നമസ്‌ക്കരിക്കുകയുണ്ടായി. തുടര്‍ന്ന് രേഖ നടന്റെ ഭാര്യ പൂനം സിന്‍ഹയെ കെട്ടിപ്പിക്കുകയുണ്ടായി. മകള്‍ സൊനാക്ഷി സിന്‍ഹയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ഫോട്ടോയ്ക്ക് പോസ് ചെയ്യുമ്പോള്‍ ശത്രുഘ്‌നന്‍ സിന്‍ഹ രേഖയെ ചുറ്റിപ്പിടിച്ചിരുന്നു. സ്വര്‍ണവും പച്ചയും കലര്‍ന്ന സില്‍ക്ക് സാരിയായിരുന്നു രേഖ Read More…
‘ഹായ് വിപിന്‍, ദിസ് ഈസ് ആമിര്‍ ഖാന്‍’ സത്യമോ സ്വപ്നമോ ? സന്തോഷം പങ്കുവെച്ച് വിപിന്‍ദാസ്
മലയാളത്തിലെ മികച്ച ബ്‌ളാക്ക് കോമഡിയിലാണ് 2022 ല്‍ പുറത്തിറങ്ങിയ ‘ജയ ജയ ജയ ജയ ഹേ’ യെ നിരൂപകര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. സിനിമയിലെ ലിംഗപരമായ സ്റ്റീരിയോടൈപ്പുകളുടെ ലോകത്ത് വേറിട്ടതും മികച്ചതുമായ ഒരു ആക്ഷേപഹാസ്യ ചിത്രമായിട്ടാണ് സിനിമ നില്‍ക്കുന്നത്. ദര്‍ശന രാജേന്ദ്രന്‍, ബേസില്‍ ജോസഫ് എന്നിവര്‍ അഭിനയിച്ച ഈ ചിത്രം വലിയ പ്രശംസ നേടിയെടുക്കുകയും ചെയ്തു.എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷം സിനിമയ്ക്ക് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയിലെ ഒരു അപ്രതീക്ഷിത കോണില്‍ നിന്നു കൂടി അംഗീകാരം തേടി വന്നിരിക്കുകയാണ്. മറ്റാരുമല്ല ബോളിവുഡിലെ Read More…









