ബോളിവുഡിന് ഏറെ പ്രിയങ്കരരായ ദമ്പതിമാരാണ് സിദ്ധാർത്ഥും കിയാരയും. ഇവർ രണ്ടാളും കേന്ദ്ര കഥാപാത്രങ്ങളായിയെത്തിയ ഷേർഷായുടെ ചിത്രീകരണത്തിനിടെയാണ് ഇരുവരും തമ്മിൽ പ്രണയത്തിലാകുന്നത്. അന്നുമുതൽ ഇവരുടെ പ്രണയസാഫല്യത്തിനും വിവാഹത്തിനും വേണ്ടി ബോളിവുഡ് ആരാധകർ കാത്തിരുന്നു. അവസാനം ബിഗ് സ്‌ക്രീനിലെ താരവിവാഹം കണക്കെ മാജിക്കലായി ജയ്സാൽമീരിലെ ആഡംബര റിസോർട്ടിലവെച്ച് ഇവർ വിവാഹിതരായി. അതിന് ശേഷവും കരിയറിന്റെ എല്ലാ തിരക്കുകളും ആസ്വദിക്കുകയാണ് ദമ്പതിമാർ. സോഷ്യൽ മീഡിയ വഴി എല്ലാ വിശേഷങ്ങളും താരങ്ങൾ പങ്കിടാറുണ്ട്.ഇപ്പോഴിതാ തങ്ങളുടെ ആദ്യ കർവചൗത്തിന്റെ ചിത്രങ്ങൾ പങ്കിട്ടിരിക്കുകയാണ് താരങ്ങൾ. രണ്ടുപേരും Read More…
Author: Priya
അമ്മ ചെയ്യുന്ന കാര്യങ്ങൾ അതിശയകരമെന്ന് ആരാധ്യ, മകളുടെ വാക്കുകളിൽ അഭിമാനംകൊണ്ട് ഐശ്വര്യറായ്
മലയാളികൾ നവംബർ ഒന്നിന് കേരളപ്പിറവി ആഘോഷിക്കുമ്പോൾ ബോളിവുഡ് ആഘോഷിക്കുന്നത് മുൻ മിസ്സ് വേൾഡും അഭിനേത്രിയുമായ ഐശ്വര്യറായി ബച്ചന്റെ ജന്മദിനമാണ്. ഓരോ ദിവസവും പ്രായം കുറഞ്ഞു കുറഞ്ഞു വരുന്ന താരം തന്റെ 50-ാം ജന്മദിനം ആണ് ഇന്ന് ആഘോഷിച്ചത്. തന്റെ ജന്മദിനം കാൻസർ രോഗികളുടെ ക്ഷേമത്തിനായി സംഘടിപ്പിച്ച പ്രത്യേക പരിപാടിയിൽ മകൾ ആരാധ്യ ബച്ചനും അമ്മ വൃന്ദ റായിക്കുമൊപ്പം പങ്കെടുത്താണ് താരം ഈ ദിവസം മനോഹരമാക്കിയത്. ഐശ്വര്യ കേക്ക് മുറിച്ച് അമ്മയ്ക്കും മകൾക്കും നൽകി. കർവാ ചൗത്ത് വ്രതം Read More…
മൃണാള്‍ ഠാക്കൂര്‍ തെലുങ്ക് നടനുമായി പ്രണയത്തില്‍? ഉടന്‍ വിവാഹിതയായേക്കുമെന്ന് റിപ്പോര്‍ട്ട്
നമ്മുടെ സ്വന്തം ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സീതാരാമമാണ് മൃണാളിനി ഠാക്കൂറിനെ എ ലിസ്റ്റ് നായികമാരുടെ പട്ടികയിലേക്ക് ഉയര്‍ത്തിയത്. തെലുങ്കിലെ ഈ വന്‍ ഹിറ്റിന് ശേഷം നടിക്ക് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. സിനിമകള്‍ പോലെ തന്നെ ഗോസിപ്പിലും മുന്നിലുള്ള മൃണാള്‍ ഒരു തെലുങ്ക് നടനുമായി പ്രണയത്തിലാണെന്നും ഉടന്‍ വിവാഹം കഴിക്കാന്‍ പദ്ധതിയിടുന്നുവെന്നുമാണ് ഏറ്റവും പുതിയ കേള്‍വി. ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ നിര്‍മ്മാതാവ് അല്ലു അരവിന്ദും പിന്നാലെ ഒരു അഭിമുഖത്തില്‍ മൃണാളും നടത്തിയ പ്രസ്താവനകള്‍ കൂട്ടിച്ചേര്‍ത്താണ് ഇപ്പോള്‍ തെലുങ്ക് Read More…
”ഇച്ചാക്കയ്‌ക്കൊപ്പം” ; സോഷ്യല്‍ മീഡിയയില്‍ വൈറലായി മോഹന്‍ലാല്‍ പങ്കുവെച്ച ചിത്രം
മലയാളത്തിന്റെ സൂപ്പര്‍ താരങ്ങളാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാള സിനിമയുടെ താരരാജാക്കന്മാരുടെ ചിത്രങ്ങള്‍ ഒരുപോലെ പുറത്തിറങ്ങുമ്പോള്‍ ആരോഗ്യകരമായ മത്സരം നടക്കാറുണ്ട്. എന്നാല്‍ സിനിമ ലോകത്ത് മാത്രമേ താരങ്ങള്‍ തമ്മില്‍ മത്സരമുള്ളുവെന്ന് ഇരുതാരങ്ങളും തുറന്നു പറഞ്ഞിട്ടുണ്ട്. ഇരുവരും ഒരുമിച്ച് വേദിപങ്കിടുന്നത് ആരാധകര്‍ക്ക് അത്രത്തോളം ആവേശമാണ്. ഇപ്പോള്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിയ്ക്കുകയാണ് മോഹന്‍ലാല്‍. ”ഇച്ചാക്കയ്‌ക്കൊപ്പം” – എന്നു കുറിച്ചു കൊണ്ടാണ് ഇരുവരും സംസാരിച്ചു കൊണ്ടിരിയ്ക്കുന്ന ചിത്രം മോഹന്‍ലാല്‍ ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. മോഹന്‍ലാല്‍ മെഗസ്റ്റാറിനെ സ്‌നേഹപൂര്‍വ്വം വിളിയ്ക്കുന്ന പേരാണ് ഇച്ചാക്ക. Read More…
സാമന്തയും നാഗചൈതന്യയും വീണ്ടും ഒരുമിക്കുന്നു ; സോറി സിനിമയിലല്ല, പിന്നെയോ?
തെന്നിന്ത്യയിലെ സൂപ്പര്‍താര ദമ്പതികളായ സാമന്തയും നാഗചൈതന്യയും വിവാഹജീവിതം വേര്‍പെടുത്തിയിട്ട് ഏറെക്കാലമായി. എന്നിരുന്നാലും ഇരുവരും സിനിമയിലായാലും പുറത്തായാലും ഒരുമിക്കുന്നു എന്നത് ആരാധകരെ സംബന്ധിച്ചിടത്തോളം ഏറെ സന്തോഷം പകരുന്ന വാര്‍ത്തയാണ്. ഇരുവരും വീണ്ടും ഒരുമിക്കുന്നത് തെലുങ്ക് താരങ്ങളായ വരുണ്‍ തേജിന്റേയും ലാവണ്യ ത്രിപാഠിയും വിവാഹത്തിനാണ്. നവംബര്‍ ഒന്നിന് ഇറ്റലിയില്‍ വെച്ചായിരുന്നു ഇവരുടെ വിവാഹം. ഇറ്റലിയിലെ ടസ്‌കാനിയിലെ ബാര്‍ഗോ സാന്‍ ഫെലിസ് റിസോര്‍ട്ടിലാണ് ഇരുവരും വിവാഹിതരായത്. ഇന്നലെ കോക്ടെയ്ല്‍ പാര്‍ട്ടിയോടെ പ്രീ-വെഡ്ഡിംഗ് ആഘോഷങ്ങള്‍ ആരംഭിച്ചു, ഹല്‍ദി, മെഹന്ദി ചടങ്ങുകള്‍ ഇന്ന് നടക്കും. Read More…
‘ചുംബനപ്പേടി’ മാറി, ഒടുവില്‍ കമലിനൊപ്പം നയന്‍താര; കമല്‍- മണിരത്‌നം സിനിമയില്‍ ചോദിച്ചത് വന്‍ പ്രതിഫലം?
കിട്ടിയ അവസരങ്ങള്‍ കൃത്യമായി ഉപയോഗപ്പെടുത്തി തനിച്ച് സിനിമ വിജയിപ്പിക്കാന്‍ ശേഷിയുള്ള അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര. 18 വര്‍ഷത്തിലേറെയായി സിനിമയില്‍ സജീവമായ അവര്‍ക്ക് വേണ്ടി മുന്‍നിര നടന്മാര്‍ പോലും കാത്തുനില്‍ക്കുന്നുണ്ട്. അതേസമയം വിഘ്‌നേഷ് ശിവനുമായുള്ള വിവാഹശേഷം നയന്‍സിന് മുതിര്‍ന്ന നടന്മാര്‍ക്കൊപ്പം അവസരം കിട്ടുന്നില്ല. എന്നാല്‍ നടിക്കു വേണ്ടി ഇപ്പോള്‍ കാത്തിരിക്കുന്നത് സാക്ഷാല്‍ കമല്‍ഹാസനാണ്. കമലിന്റെ 234-ാമത്തെ ചിത്രത്തില്‍ നയന്‍താരയെ അഭിനയിപ്പിക്കാനുള്ള ചര്‍ച്ചകള്‍ നടക്കുകയാണ്. 33 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മണിരത്‌നവും കമലും ഒന്നിക്കുന്ന സിനിമയില്‍ Read More…
മുൻ ലോകസുന്ദരിയുടെ അന്‍പതാം വയസിലേയ്ക്ക്; ഐഷിന്റെ അധികം അറിയപ്പെടാത്ത 6 ഹോളിവുഡ് ചിത്രങ്ങൾ
ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീകളുടെ പട്ടികയെടുത്താല്‍ ഐശ്വര്യാറായ് നിശ്ചയമായും അതില്‍ ഉള്‍പ്പെടും. ഇന്ത്യയിലെ മികച്ച നടികളുടെ പട്ടികയെടുത്താലും അങ്ങിനെ തന്നെ. ബോളിവുഡിനൊപ്പം തന്നെ ആഷ് എപ്പോഴും പ്രധാന്യം കൊടുന്ന സിനിമാവേദിയാണ് അരങ്ങേറ്റം നടത്തിയ തമിഴ്. തമിഴില്‍ മികച്ച ചിത്രങ്ങളുടെ ഭാഗമാകാറുള്ള നടിയുടെ ഏറ്റവും പുതിയചിത്രം പൊന്നിയിന്‍ സെല്‍വനായിരുന്നു. ഇടയ്ക്കിടെ ഹോളിവുഡിലും മുഖം കാട്ടാറുളള നടി നവമ്പര്‍ ഒന്നാം തീയതി 49-ാം ജന്മദിനം ആഘോഷിക്കുമ്പോള്‍ താരത്തിന്റെ മികച്ച പ്രകടനം നടത്തിയ സിനിമകളുടെ പട്ടികയില്‍ അഞ്ച് ഹോളിവുഡ് സിനിമകളുമുണ്ട്. ഇന്തോ Read More…
തകർപ്പൻ ഡാൻസും പാട്ടുമായി വിഷ്ണു ഉണ്ണികൃഷ്ണനും ശ്രീനാഥ് ഭാസിയും ഷൈൻ ടോം ചാക്കോയും
വിഷ്ണു ഉണ്ണികൃഷ്ണൻ, ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, ജൂഡ് ആന്റണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ രചനയും സംവിധാനവും ചെയ്യുന്ന ഡാൻസ് പാർട്ടി പ്രദർശനത്തിന് തയ്യാറെടുക്കുന്നു. ഓൾഗ പ്രൊഡക്ഷൻസിന്റെ ബാനറിൽ റെജി പ്രോത്താസിസ്, നൈസി റെജി എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ അവസാന ഘട്ടത്തിലെത്തി നിൽക്കുന്ന ചിത്രം ഡിസംബറിൽ തീയ്യേറ്ററുകളിലേക്ക് എത്തും. കൊച്ചി പശ്ചാത്തലമാക്കി, സൗഹൃദത്തിന്റേയും പ്രണയത്തിന്റേയും കഥ പറയുന്ന ഡാൻസ് പാർട്ടി എല്ലാത്തരം പ്രേക്ഷകർക്കും രസിക്കുന്ന രീതിയിലാണ് ഒരുക്കിയിട്ടുള്ളത്. പേര് Read More…
‘ഒന്നും പിടികിട്ടാതിരിക്കുന്നതാണ് റമ്പാൻ…” ചോദ്യം ചോദിച്ച മീരയെ കുഴപ്പിച്ച് മോഹൻലാൽ
മോഹൻലാലും ജോഷിയും ഒരിടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് റമ്പാൻ. ചെമ്പൻ വിനോദ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മോഹൻലാല്‍, ജോഷി ചിത്രത്തിന് ചെമ്പൻ ആദ്യമായാണ് രചന നിര്‍വഹിക്കുന്നത്. ഒരു കൈയില്‍ ചുറ്റികയും മറു കൈയില്‍ തോക്കും പിടിച്ച്, മുണ്ട് മടക്കി കുത്തി നില്‍ക്കുന്ന മോഹൻലാലാണ് മോഷൻ പോസ്റ്ററില്‍. മാസ് എന്റര്‍ടെയ്നറാണ് റമ്പാൻ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ റിലീസിങ്ങ് ചടങ്ങ് നടന്നിരുന്നു. ചടങ്ങിൽ അവതാരകയായി തിളങ്ങിയത് മീര മുരളിയാണ്. സാധാരണ എല്ലാവരോടും ചോദിക്കുന്നത് പോലെ ചിത്രത്തിന്റെ Read More…









