Movie News

നടി അമല പോള്‍ വിവാഹിതയായി, വരന്‍ ജഗത് പങ്കുവച്ച​ ചിത്രങ്ങള്‍ കാണാം

പ്രശസ്ത തെന്നിന്ത്യന്‍ നടി അമല പോള്‍ വിവാഹിതയായി. സുഹൃത്തായ ഗോവ സ്വദേശി ജഗത് ദേശായി ആണ് വരന്‍. ഏറെക്കാലമായി അമല സംരംഭകനും കണ്‍സള്‍ട്ടന്റുമായ ജഗത് ദേശായിയുമായി പ്രണയത്തിലായിരുന്നു. കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങള്‍ ജഗത് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചു.’ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്‌സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജഗത് ഇന്‍സ്റ്റയില്‍ കുറിച്ചു. നടി അമല പോള്‍ തന്റെ സുഹൃത്തായ ജഗത് ദേശായിയുമായി ഡേറ്റിംഗിലാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരാന്‍ തുടങ്ങിയിട്ട് കുറേക്കാലമായിരുന്നു. ഇക്കാര്യത്തിന് സൂചന നല്‍കിക്കൊണ്ട് ജന്മദിനത്തില്‍ അമല ജഗതിന് മുത്തം Read More…

Featured Movie News

കേരളത്തിന്റെ സ്നേഹത്തിന് നന്ദി, ‘ജപ്പാന്റെ’ ലോഞ്ചിംഗിനായി കാർത്തി കൊച്ചിയില്‍

വ്യത്യസ്തമായ വേഷങ്ങൾ ചെയ്തുകൊണ്ട് പ്രേക്ഷകരെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കുന്ന നടനാണ് കാർത്തി. നവംബർ 10 ദീപാവലി റിലീസായി പ്രേക്ഷകരിലേക്കെത്തുന്ന ‘ജപ്പാൻ’ കാർത്തിയുടെ ഇരുപത്തഞ്ചാമത്തെ സിനിമയാണ്. രാജു മുരുകൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കേരളാ ലോഞ്ചിംഗിനായി കാർത്തിയും ടീമും കൊച്ചിയിലെത്തി. എറണാകുളം ലുലു മാളിലേക്ക് കേരളീയരെ കാണാനെത്തിയ കാർത്തിയെ മനോഹരമായ മ്യൂസിക് ട്രീറ്റോടെയാണ് മലയാളികൾ വരവേറ്റത്. കാർത്തി, അനു ഇമ്മാനുവൽ, നടൻ സനൽ അമൻ, വിനീഷ് ബംഗ്ലാൻ എന്നിവർ പങ്കെടുത്ത ചടങ്ങിൽ ക്രൈം കോമഡി ഗണത്തിൽ പെടുന്ന ‘ജപ്പാൻ’ന്റെ മേക്കിംഗ് Read More…

Hollywood

ടെയ്‌ലര്‍ സ്വിഫ്റ്റിനെ കാണണമെന്ന് കടുത്ത ആരാധകര്‍; അഞ്ചുമാസമായി വേദിക്കരികില്‍ ടെന്റടിച്ചു കാത്തുകിടക്കുന്നു

പ്രിയപ്പെട്ട ഒരു ഗായികയുടെ സംഗീത പരിപാടി കാണാന്‍ നിങ്ങള്‍ എത്രദൂരം വരെ പോകാന്‍ തയ്യാറാകും. മുന്‍ നിരയില്‍ ഇരിക്കാന്‍ എത്ര സമയം ചെലവഴിക്കും? എന്നാല്‍ ഹോളിവുഡ് നടിയും ഗായികയുമായ ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ സംഗീത പരിപാടി കാണാന്‍ അര്‍ജന്റീനയിലെ ആരാധകര്‍ കാട്ടുന്ന ഈ സാഹസം ലോകത്ത് ഒരാളും ചെയ്‌തേക്കാന്‍ ഇടയില്ല. അര്‍ജന്റീനയില്‍ മൂന്ന് ഷോകളും ബ്രസീലില്‍ ആറ് ഷോകളുമായി ഈ മാസം നടക്കുന്ന ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ ദ ഇറാസ് ടൂര്‍ തെക്കേ അമേരിക്കയിലേക്ക് കൊണ്ടുപോകാന്‍ ഗായിക തയ്യാറെടുക്കുമ്പോള്‍ തങ്ങളുടെ Read More…

Movie News

തലൈവര്‍ 171 ല്‍ രജനീകാന്തിന് വില്ലനാകുക ആരാണെന്ന് അറിയാമോ? ഈ പ്രിയപ്പെട്ട താരം

വിജയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ലിയോ കൂടി ഹിറ്റായി മാറിയതോടെ ലോകേഷ് കനകരാജ് തമിഴ് സിനിമയിലെ മാത്രമല്ല, രാജ്യത്തുടനീളമുള്ള സിനിമാവേദികളിലെ ഏറ്റവും പ്രധാനപ്പെട്ട പേരുകളിലൊന്നായി മാറിയിട്ടുണ്ട്. തുടര്‍ച്ചയായി ഹിറ്റുകള്‍ നല്‍കിക്കൊണ്ടിരിക്കുന്ന സംവിധായകന്‍ രജനികാന്തിനെ നായകനാക്കി അവതരിപ്പിക്കുന്ന അടുത്ത ചിത്രത്തിനെക്കുറിച്ച് ആകാംഷ തുടങ്ങിയിട്ടുണ്ട്. ഇരുവരും ആദ്യമായി സഹകരിക്കുന്ന തലൈവര്‍ 171 എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന് 2024 മാര്‍ച്ചിലോ ഏപ്രിലിലോ ചിത്രീകരണം ആരംഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്ഡേറ്റില്‍, വരാനിരിക്കുന്ന ചിത്രത്തില്‍ പ്രതിനായകനെ അവതരിപ്പിക്കാന്‍ നടന്‍ Read More…

Movie News

മോഹന്‍ലാല്‍ സംവിധായകനാകുന്ന ബറോസിന്റെ ഏറ്റവും വലിയ പ്രഖ്യാപനം

മലയാളം സൂപ്പര്‍താരം മോഹന്‍ലാല്‍ ആദ്യമായി സംവിധായകന്റെ കുപ്പായമണിയുന്ന സിനിമ ‘ബെറോസി’ ന്റെ റിലീസിംഗ് തീയതി പ്രഖ്യാപിച്ചു. 2024 വേനല്‍ക്കാലത്ത് ചിത്രം തീയേറ്ററുകളില്‍ എത്തും. ലോകത്തുടനീളമുള്ള താരത്തിന്റെ ആരാധകരെ തൃപ്തിപ്പെടുത്തുന്ന സിനിമയായിരിക്കും ബറോസ് എന്നാണ് പ്രതീക്ഷ.ചിത്രത്തിന്റെ റിലീസ് തീയതി തന്റെ സോഷ്യല്‍ മീഡിയാ സ്‌പേസിലൂടെ പോസ്റ്റര്‍ പങ്കിട്ടത് മോഹന്‍ലാല്‍ തന്നെയാണ്. ഇത് നടന്റെ ലോകമെമ്പാടുമുള്ള ആരാധകരെയും അത്ഭുതപ്പെടുത്തി. ”2024 മാര്‍ച്ച് 28ന് ‘ബറോസ്’ തിയേറ്ററുകളിലെത്തും. അടുത്തത് എന്താണെന്ന് മറക്കരുത്.” മോഹന്‍ലാല്‍ ട്വിറ്ററില്‍ കുറിച്ചു.3ഡി ഫാന്റസി ഡ്രാമയാണ് ‘ബറോസ്’ എന്നാണ് Read More…

Lifestyle

രാവിലെ എഴുന്നേറ്റ ഉടനെ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യാന്‍ പാടില്ല

രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ഓരോരുത്തര്‍ക്കും ചെയ്യേണ്ട ഓരോ ശീലങ്ങള്‍ ഉണ്ട്. ഒരു ദിവസം മുഴുവന്‍ നമ്മളെ ഉന്മേഷവാന്മാരാക്കി നിര്‍ത്തുന്നത് നമ്മുടെ രാവിലെ എഴുന്നേല്‍ക്കുന്നത് മുതലുള്ള ശീലങ്ങളാണെന്ന് തന്നെ പറയേണ്ടി വരും. എന്നാല്‍ രാവിലെ എഴുന്നേറ്റ് ചെയ്യാന്‍ പാടില്ലാത്ത ചില കാര്യങ്ങളും ഉണ്ട്. അവ എന്തൊക്കെയാണെന്ന് നോക്കാം…. അലാം സ്‌നൂസ് ചെയ്യാറുണ്ടോ? – പലരും രാവിലെ ഉണരാന്‍ അലാം വെക്കും. എന്നാല്‍, ഈ സമയത്ത് അലാം അടിച്ച് തുടങ്ങും അത് ഓഫാക്കി കുറച്ച് സമയം കൂടെ എന്ന് വിചാരിച്ച് കിടന്നുറങ്ങി Read More…

Movie News

“കാലിൽ ചവിട്ടല്ലേ, എന്റെ നഖം പൊട്ടിയിരിക്കുകയാണ്… ” തഗ്ഗ് ഡയലോഗുമായി സുരേഷ് ഗോപി

മലയാളികളുടെ ആക്ഷൻഹീറോ സുരേഷ് ഗോപി അന്നും ഇന്നും പ്രേക്ഷകർക്ക് ഏറെയിഷ്ടമുള്ള താരമാണ്. ഒരു രാഷ്ട്രീയ നേതാവായതിനു ശേഷം താരം പറയുന്ന ചില കാര്യങ്ങളും ഇടപെടലുകളും ഏറെ ചർച്ച ചെയ്യപ്പെടുന്നുണ്ട്. അടുത്തിടെ ചോദ്യം ചോദിച്ച് കൊണ്ടിരിക്കുന്ന മാധ്യമ പ്രവർത്തകയോട് മോശമായി പെരുമാറിയെന്നതിന്റെ പേരിൽ താരത്തിന് ഒരുപാട് വിമർശനങ്ങൾ നേരിടേണ്ടി വന്നു. കേസ് വന്നതിനു പിന്നാലെ താൻ അങ്ങനെ മനസ്സിൽ പോലും കരുതിയിട്ടില്ലെന്നും എങ്കിലും മാപ്പ് പറയുന്നു എന്ന് താരം സോഷ്യൽ മീഡിയയിൽ കുറിച്ചു. പിന്നീട് പലയിടത്തും എത്തിയപ്പോൾ ഈ Read More…

Movie News

കേസ് വാദിച്ച് പ്രതിയെ കൊല്ലുന്ന ലാൽ കൃഷ്ണ വിരാടിയാറല്ല, പുതിയ എൽ കെ- എ.കെ സാജൻ

ധ്രുവം, കാശ്മീരം, റെഡ് ചില്ലീസ്, ചിന്താമണി കൊലക്കേസ് പോലുള്ള സിനിമകള്‍ മലയാളിക്ക് സമ്മാനിച്ചിട്ടുള്ള തിരക്കഥാകൃത്താണ് എ.കെ സാജൻ. സാജൻ തിരക്കഥയെഴുതിയ സിനിമകളിലെ കഥാപാത്രങ്ങളുടെ പേരുകള്‍ മലയാളികളുടെ മനസില്‍ ആഴത്തില്‍ പതിഞ്ഞതാണ്. നരസിംഹ മന്നാഡിയാര്‍, ചിന്താമണി, അഡ്വ. ലാല്‍കൃഷ്ണ വിരാടിയാര്‍, ഒഎംആര്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ മമ്മൂട്ടിയുടെയും സുരേഷ് ഗോപിയുടെയും സിനിമകളെ കുറിച്ച്‌ പറയുമ്പോൾ പ്രേക്ഷകർ എപ്പോഴും എടുത്തു പറയുന്നതാണ്. ഇപ്പോഴും റിപ്പീറ്റ് വാല്യുവുള്ള സിനിമകളാണ് എ.കെ സാജന്റെ തിരക്കഥയില്‍ പിറന്ന സിനിമകൾ. എ.കെ സാജൻ തിരക്കഥ എഴുതിയപ്പോഴും സംവിധാനം Read More…

Celebrity

‘അമ്മയുടെ അഭിനയം ലൈവായി കണ്ടപ്പോൾ ഞാൻ സ്വയംമറന്ന് അലിഞ്ഞു പോയി… ’ ജലജയെക്കുറിച്ച് മകൾ ദേവി

മലയാള സിനിമ അതുവരെ കണ്ട നായികാ സങ്കല്‍പ്പങ്ങളെ പൊളിച്ചെഴുതി കൊണ്ടായിരുന്നു എഴുപതുകളുടെ അവസാനം ജലജ എന്ന അഭിനേത്രി മലയാള സിനിമയിൽ കാലുറപ്പിച്ചത്. മലയാള സിനിമ കണ്ട ഏറ്റവും മികച്ച നായികമാരില്‍ ഒരാളാണ് താരം. ആദ്യ രണ്ടു മൂന്ന് സിനിമകളിലൂടെ തന്നെ പ്രേക്ഷകമനസ്സിൽ ജലജ തന്റേതായ ഒരു സ്ഥാനം നേടിയെടുത്തു. പിന്നീട് ജലജയുടെ കാലമായിരുന്നു, വളരെ പെട്ടെന്ന് തന്നെ മലയാളത്തിലെ മുൻനിര നായികമാരില്‍ ഒരാളായി മാറി. എണ്‍പതുകളില്‍ മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ജലജ. എന്നാല്‍ പിന്നീട് താരം Read More…