ബാലതാരമായെത്തി പിന്നീട് നായികയായി മലയാളികളുടെ പ്രിയങ്കരിയായ താരമാണ് നസ്രിയ നസീം. കൈനിറയെ അവസരങ്ങളുള്ളപ്പോഴാണ് 19-ാം വയസ്സില്‍ നടി വിവാഹിതയാകുന്നത്. ഫഹദുമായുള്ള വിവാഹത്തിന് ശേഷം നസ്‌റിയ നസീം സിനിമാ ലോകത്ത് നിന്ന് വിട്ടു നിന്നിരുന്നു. പിന്നീട് വമ്പന്‍ തിരിച്ചു വരവാണ് താരം നടത്തിയത്. ഇന്ന് മോളിവുഡിലെ പ്രിയ താരദമ്പതികളാണ് ഫഹദും നസ്രിയയും. സിനിമകളില്‍ പഴയതു പോലെ താരം അത്ര സജീമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് നസ്രിയ. നടിയുടെ മിക്ക ചിത്രങ്ങളും വൈറലാകാറുണ്ട്. നസ്രിയയുടെ ഒരു ഫോട്ടോയാണ് ഇപ്പോള്‍ ആരാധക Read More…
Author: Priya
ഹോളിവുഡിലെ വമ്പന്‍ഹിറ്റുകള്‍ ഒരുമിക്കുന്നു ; ബാര്‍ബിയും ഓപ്പണ്‍ഹൈമറും ഒരുമിച്ച ബാര്‍ബന്‍ഹൈമര്‍
ഹോളിവുഡിലെ ഈ വര്‍ഷത്തെ വമ്പന്‍ഹിറ്റുകളാണ് ബാര്‍ബിയും ഓപ്പണ്‍ ഹൈമറും. ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകള്‍ പ്രകാരം രണ്ടു സിനിമകളും നടപ്പ് വര്‍ഷത്തെ ബോക്‌സ് ഓഫീസില്‍ നിരവധി റെക്കോര്‍ഡുകളാണ് മറികടന്നത്. ഗ്രേറ്റ ഗെര്‍വിഗ്, ക്രിസ്റ്റഫര്‍ നോളന്‍ എന്നിവരുടെ സംവിധാനത്തില്‍ ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളിലാണ് രണ്ടു സിനിമകളും വിജയകരമായി ഓടിയത്. എന്നാല്‍ വ്യത്യസ്ത ധ്രുവങ്ങളില്‍ നില്‍ക്കുന്ന രണ്ടു സിനിമകളുടെ പരിസമാപ്തിയായ ബാര്‍ബന്‍ഹൈമര്‍ ഒരുങ്ങുകയാണ് അണിയറയില്‍. മനുഷ്യരാശിയെ പുറത്തെടുക്കാന്‍ അണുബോംബ് നിര്‍മ്മിക്കുന്ന പാവ ശാസ്ത്രജ്ഞനാണ് ബാര്‍ബന്‍ഹൈമര്‍. ഫുള്‍ മൂണ്‍ ഫീച്ചേഴ്‌സ് എന്ന തന്റെ Read More…
“കാത്ത് കാത്തൊരു കല്യാണം ” തിയേറ്ററിലേക്ക്, 24 ന് റിലീസ്
കൊച്ചി: മലയാളികളുടെ പ്രിയതാരങ്ങളായ ടോണി സിജിമോൻ, ക്രിസ്റ്റി ബെന്നറ്റ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജയിൻ ക്രിസ്റ്റഫർ സംവിധാനം ചെയ്യുന്ന ‘കാത്ത് കാത്തൊരു കല്യാണം’ 24ന് റിലീസ് ചെയ്യും. കുട്ടികൾ ഉണ്ടാകാത്ത ഗ്രാമത്തിന്റെ കഥയാണ് ചിത്രത്തിന്റെ ഇതിവൃത്തം. ഏറെ പുതുമയുള്ള പ്രമേയമാണ് “കാത്ത് കാത്തൊരു കല്യാണം ” പറയുന്നത്. ചെറുകര ഫിലിംസിന്റെ ബാനറിൽ മനോജ് ചെറുകരയാണ് ചിത്രത്തിന്റെ നിർമ്മാണം. തിരക്കഥ, സംഭാഷണം നിർവഹിച്ചിരിക്കുന്നത് നന്ദനാണ്. മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രങ്ങളായ പളുങ്ക് ,ഭ്രമരം ,മായാവി, ചോട്ടാ മുംബൈ. എന്നീ ചിത്രങ്ങളിൽ Read More…
‘നുണക്കുഴി’യുമായി ബേസിൽ- ജീത്തു ജോസഫ് കൂട്ട്കെട്ട്, ഷൂട്ടിംഗ് ആരംഭിച്ചു
ജീത്തു ജോസഫും ബേസിൽ ജോസഫും ഒന്നിക്കുന്ന പുതിയ ചിത്രം ‘നുണക്കുഴി ‘ ഷൂട്ടിംഗ് ആരംഭിച്ചു. വെണ്ണല ലിസ്സി ഫാർമസി കോളേജിൽ നടന്ന പൂജക്ക് ശേഷമാണു ഷൂട്ടിംഗ് തുടങ്ങിയത്. കുറച്ചു നാളുകൾക്കു മുൻപ് സമൂഹ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട ‘ നുണക്കുഴിയുടെ ‘ ടൈറ്റിൽ ലുക്ക് പോസ്റ്റർ ഏറെ ശ്രദ്ധ നേടിയിരുന്നു.കെ ആർ കൃഷ്ണകുമാറാണ് ‘നുണക്കുഴി’ യുടെ തിരക്കഥ ഒരുക്കുന്നത്. ‘കൂമൻ ‘ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം ജീത്തു ജോസഫും കെ ആർ കൃഷ്ണകുമാറും ഒന്നിക്കുന്നു എന്ന Read More…
പത്താന്റെയും ജവാന്റെയും വഴിയേ തന്നെ ടൈഗര്‍-3യും ; അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ വിറ്റത് 63,000 ടിക്കറ്റുകള്‍
സൂപ്പര്‍ താരങ്ങളായ സല്‍മാന്‍ ഖാനും കത്രീന കൈഫും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ടൈഗര്‍ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗവും പത്താന്റെയും ജവാന്റെയും വഴിയേയാണ്. നവംബര്‍ 12 ന് തീയേറ്ററില്‍ എത്തുന്നിന് മുമ്പ് തന്നെ കോടികളുടെ ബിസിനസ് നടത്തിയിരിക്കുകയാണ് സിനിമ. ആക്ഷന്‍ ത്രില്ലറിന്റെ അഡ്വാന്‍സ്ഡ് ബുക്കിംഗില്‍ 63,000 ടിക്കറ്റുകള്‍ വില്‍പ്പന നടത്തിക്കഴിഞ്ഞു. അഡ്വാന്‍സ് ബുക്കിംഗിന്റെ ആദ്യ ഔദ്യോഗിക ദിവസം പിവിആര്‍, ഐനോക്‌സ്, സിനിപോളിസ് തുടങ്ങിയ പ്രധാന സിനിമാ ശൃംഖലകളിലാണ് വില്‍പ്പന. അതേസമയം ഷാരൂഖിന്റെ ‘പത്താന്‍’, ‘ജവാന്‍’ എന്നിവയുടെ അഡ്വാന്‍സ് ടിക്കറ്റ് Read More…
റെക്കോഡുകള്‍ നേടിയാലും ഇല്ലെങ്കിലും എന്നും എന്റെ ഹീറോ അയാള്‍; സച്ചിനൊപ്പം എത്തിയപ്പോള്‍ കോഹ്ലി
ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ചുറികളുടെ കാര്യത്തില്‍ റെക്കോര്‍ഡിന് ഒപ്പമെത്തിയതിന് പിന്നാലെ തന്റെ ബാല്യകാല ഹീറോ സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്ക് ആദരം അര്‍പ്പിച്ച് വിരാട്കോഹ്ലി. 2023 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് കോഹ്ലി ഈ നേട്ടം കൈവരിച്ചത്. കൊല്‍ക്കത്തയിലെ കഠിനമായ പ്രതലത്തില്‍ കോഹ്ലി 119 പന്തുകള്‍ എടുത്താണ് നാഴികക്കല്ലിലെത്തിയത്. കോഹ്ലി ഒപ്പമെത്തിയതിന് പിന്നാലെ സച്ചിന്‍ തന്റെ ഔദ്യോഗിക എക്‌സ് അക്കൗണ്ടില്‍ ആശംസനേര്‍ന്നു. കോഹ്ലി ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്റെ റെക്കോഡ് തകര്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായി സച്ചിന്‍ പറഞ്ഞു. അദ്ദേഹം ഇപ്പോള്‍ നടക്കുന്ന ലോകകപ്പില്‍ അമ്പതാം Read More…
രശ്മികാമന്ദനയും എഐ ഡീപ് ഫേക്കിന് ഇരയായി; നടിയുടെ സ്വിം സ്യൂട്ട് വീഡിയോ മാധ്യമങ്ങളില്‍
സാമൂഹ്യമാധ്യമങ്ങളില്‍ ആരാധകരെ ഞെട്ടിച്ചുകൊണ്ട് പ്രത്യക്ഷപ്പെട്ട നടി രശ്മികാമന്ദനയുടെ സ്വിം സ്യൂട്ട് വീഡിയോ ഡീപ് ഫേക്കെന്ന് റിപ്പോര്‍ട്ട്. മുതിര്‍ന്ന നടിന്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ളവര്‍ വീഡിയോ കാര്യത്തില്‍ നടിക്ക് അനുകൂലമായ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്. കറുത്ത യോഗ ബോഡിസ്യൂട്ട് ധരിച്ച് ചിരിച്ചുകൊണ്ട് ഒരു ലിഫ്റ്റിലേക്ക് പ്രവേശിക്കുന്ന നിലയിലുള്ള രശ്മികയുടെ വീഡിയോയാണ് ഇന്‍സ്റ്റാഗ്രാമിലും എക്സിലുമെല്ലാം പ്രത്യക്ഷപ്പെട്ടത്. എന്നാല്‍ ഈ വീഡിയോ നിര്‍മ്മിതബുദ്ധിയുടെ ഒരു മോര്‍ഫിംഗ് വീഡിയോയാണെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. മറ്റൊരു യുവതിയുടെ ശരീരത്തിലേക്ക് രശ്മികയുടെ മുഖം മോര്‍ഫ് Read More…
‘ഏയ്, എനിക്ക് ഡാൻസ് തെരിയാത്…’ തമന്ന പറഞ്ഞപ്പോൾ ദിലീപിന് ആശ്വാസമായി
ചെറിയ ഇടവേളയ്ക്ക് ശേഷം ദിലീപ് നായകനാകുന്ന ഒരു ചിത്രം തിയേറ്ററിൽ എത്തുകയാണ്. അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ബാന്ദ്ര ഈ മാസം റിലീസ് ചെയ്യും. വലിയ ആവേശത്തോടെയാണ് തെന്നിന്ത്യന്‍ സൂപ്പര്‍ നായിക തമന്ന ഭാട്ടിയ നായികയായിട്ടെത്തുന്ന സിനിമയെ ആരാധകർ കാത്തിരിക്കുന്നത്. റിലീസിനോട് അനുബന്ധിച്ച് പ്രൊമോഷന്‍ തിരക്കുകളിലാണ് ദിലീപും തമന്നയുമടക്കമുള്ള താരങ്ങള്‍. തമന്ന ആദ്യമായി മലയാളത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയോട് കൂടിയാണ് ബാന്ദ്ര പ്രേക്ഷകരിലേക്ക് എത്തുന്നത്. തമന്നയെ നായികയാക്കിയാലോ എന്ന ചിന്ത വരുന്നത് തനിക്കാണെന്നാണ് ദിലീപ് പറയുന്നത്. “അരുണും Read More…
ഗോപിക ഇനിയും അഭിനയിക്കുമോ ? വിവാദങ്ങള്‍… പ്രതികരണവുമായി ജിപിയും ഗോപികയും
മലയാളികളുടെ പ്രിയപ്പെട്ട അവതാരകനും, നടനുമൊക്കെയാണ് ഗോവിന്ദ് പത്മസൂര്യ. ആരാധകര്‍ താരത്തെ സ്‌നേഹത്തോടെ ജിപിയെന്നാണ് വിളിയ്ക്കുന്നത്. ഗോവിന്ദ് പത്മസൂര്യയുടേയും സീരിയല്‍ താരം ഗോപിക അനിലിന്റെയും വിവാഹനിശ്ചയം അടുത്തിടെയാണ് കഴിഞ്ഞത്. ഇരുവരുടേയും വിവാഹനിശ്ചയ ചിത്രങ്ങളും വീഡിയോകളും പുറത്ത് വന്നപ്പോള്‍ ആരാധകര്‍ക്ക് ആദ്യം അമ്പരപ്പായിരുന്നു. ഗോപികയുടെ വിവാഹനിശ്ചയത്തിന് നാല് ദിവസം മുമ്പാണ് താരം അഭിനയിക്കുന്ന സാന്ത്വനം സീരിയലിന്റെ സംവിധായകന്‍ ആദിത്യന്‍ മരണപ്പെട്ടത്. ഇതിന് പിന്നാലെ വിവാഹനിശ്ചയം നടത്തിയതിന്റെ പേരില്‍ ഗോപിക അനില്‍ വിമര്‍ശിക്കപ്പെടുകയും ചെയ്തിരുന്നു. ഇത്രയും ജനപ്രീതി നേടിയ അഞ്ജലി എന്ന Read More…









