പാകിസ്താനിലെ വിരാട്‌കോഹ്ലിയും അനുഷ്‌ക്കാശര്‍മ്മയും എന്നാണ് പാകിസ്താന്‍ ക്രിക്കറ്റ് ടീം നായകന്‍ ബാബര്‍ അസമിനെയും നടി ഹനിയ ആമിറിനെയും ഇപ്പോള്‍ ആരാധകര്‍ വിളിക്കുന്നത്. ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ ദയനീയ പ്രകടനം നടത്തേണ്ടി വന്നെങ്കിലും ബാബര്‍ അസമിനെ നടിയുമായി ബന്ധപ്പെടുത്തിയുള്ള ഗോസിപ്പ് കോളങ്ങളില്‍ പ്രതിഷ്ഠിക്കാന്‍ വെമ്പുകയാണ് ആരാധകര്‍.നിരവധി ആരാധകരാണ് ഇവരെ ദമ്പതികളാക്കി വീഡിയോകളും റീലുകളും നിര്‍മ്മിക്കുന്നത്. ബാബറോ ഹനിയയോ ഒരിക്കലും ഡേറ്റിംഗിനെക്കുറിച്ചോ പരസ്പരം ബന്ധപ്പെട്ടിരുന്നെന്നോ സ്ഥിരീകരിച്ചിട്ടില്ല. എന്നാല്‍ വ്യത്യസ്ത വേദികളില്‍ ഇരുവരും പരസ്പരം ആരാധന പ്രകടിപ്പിച്ചിട്ടുണ്ട്. വൈറലായ ഒരു വീഡിയോയില്‍ Read More…
Author: Priya
രശ്മിക മന്ദാന വെറും നടി മാത്രമല്ല, ഒന്നാന്തരം ബിസിനസുകാരി, ആസ്തി 58 കോടി, ആഡംബര കാറുകളും ഫ്‌ളാറ്റുകളും വേറെ
റിയലിസ്റ്റിക് പ്രകടനത്തിലൂടെ തെന്നിന്ത്യയിലെ ജനപ്രിയ നടിയായി മാറിയ രശ്മിക മന്ദാന കന്നഡ, തെലുങ്ക്, തമിഴ് ഭാഷകളും കടന്ന് ബോളിവുഡില്‍ വരെ എത്തി നില്‍ക്കുകയാണ്. തെലുങ്കില്‍ ഗീതാ ഗോവിന്ദം തമിഴില്‍ കാര്‍ത്തിക്കൊപ്പം സുല്‍ത്താന്‍ വിജയ്‌ക്കൊപ്പം വാരിസു, അല്ലു അര്‍ജുനൊപ്പം പുഷ്പയിലും നായിക നടിയാണ്. അരങ്ങേറ്റം നടത്തി ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ സൈമ, ഫിലിം ബെയര്‍ അവാര്‍ഡുകള്‍ നേടിയ രശ്മികയെ എല്ലാ ഭാഷകളിലും ആരാധകര്‍ ആഘോഷിക്കുകയാണ്. മോഡലിങ്ങിലൂടെ തന്റെ കരിയര്‍ ആരംഭിച്ച് 2016ല്‍ ക്രിക്ക് പാര്‍ട്ടി എന്ന കന്നഡ ചിത്രത്തിലൂടെ സിനിമയില്‍ Read More…
‘അതൊരു സ്ട്രോങ്ങ് സാധനം തന്നെ, എന്റെ നവദ്വാരങ്ങളിൽ കൂടി കാറ്റു പോയി…’ സ്പിരിറ്റിലെ മണിയനെക്കുറിച്ച് നന്ദു
മൂന്നു പതിറ്റാണ്ടിലേറെയായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നന്ദലാൽ കൃഷ്ണമൂർത്തി അഥവാ നന്ദു. അഭിനയ ജീവിതത്തിൽ ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് നന്ദു പ്രേക്ഷകരുടെ പ്രിയ നടനായി മാറി. സംവിധായകനാകാൻ കൊതിച്ച് സിനിമാരംഗത്തേക്കു വരികയും പിന്നീട് അഭിനേതാവാകുകയും ചെയ്ത താരം കൂടിയാണ് നന്ദു. സഹതാരവേഷങ്ങളിൽ തിളങ്ങിയിട്ടുള്ള താരത്തിന്റെ ഹാസ്യവേഷങ്ങൾ പ്രേക്ഷകർ ഏറെ ആസ്വദിച്ചിട്ടുണ്ട്. എങ്കിലും നന്ദു എന്ന നടന്റെ അഭിനയ ജീവിതത്തിലെ വഴിത്തിരിവായിരുന്നു സ്പിരിറ്റിലെ മണിയൻ. വെറുപ്പും ദേഷ്യവും മാത്രമല്ല ചിലപ്പോഴൊക്കെ ആ കഥാപാത്രത്തോട് Read More…
കുതിച്ചുയര്‍ന്ന ടൈഗര്‍ 3 അഞ്ചാം ദിനം താഴേയ്ക്ക്: കളക്ഷന്‍ ഇങ്ങനെ
സല്‍മാന്‍ ഖാനും കത്രീന കൈഫും ഒന്നിച്ച ചിത്രം ടൈഗര്‍ 3 ദീപാവലിക്ക് ബോക്‌സ് ഓഫീസില്‍ വലിയ വിജയമായി മാറി. ആദ്യദിനത്തില്‍ ചിത്രം 44.5 കോടിയും രണ്ടാം ദിനത്തില്‍ 59.25 കോടിയും നേടിയ. എന്നാല്‍ അഞ്ചാം ദിനം എത്തിയപ്പോള്‍ വലിയ ഇടിവാണ് ടൈഗര്‍ 3യ്ക്ക് സംഭവിച്ചിരിക്കുന്നത്. അഞ്ചാം ദിനം 18.50 കോടിരൂപയാണ് ചിത്രം നേടിയത്. അഞ്ച് ദിവസം കൊണ്ട് 187.65 കോടിയാണ് ടൈഗര്‍ 3 ബോക്‌സ് ഓഫീസില്‍ നിന്ന് നേടിയത്. ഏക്ഥാ ടൈഗര്‍, ടൈഗര്‍ സിന്ദാ ഹേ എന്നിവയ്ക്ക് Read More…
മോഹന്‍ലാല്‍ മുരുകദോസ്- ശിവകാര്‍ത്തികേയന്‍ ചിത്രത്തില്‍; ഒപ്പം വിദ്യുത്ജമാലും മൃണാള്‍ ഠാക്കൂറും
ഗജിനിയും തുപ്പാക്കിയും കത്തയും ഏഴാം അറിവും ഉള്‍പ്പെടെയുള്ള വമ്പന്‍ ഹിറ്റുകളുമായി തമിഴ്‌സിനിമയുടെ ആധുനിക കാലത്തെ മുന്‍നിര സംവിധായകരില്‍ പെടുന്ന എ.ആര്‍. മുരുകദോസിന്റെ പുതിയ ചിത്രത്തില്‍ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാലുമെന്ന് റിപ്പോര്‍ട്ടുകള്‍. യുവനടന്‍ ശിവകാര്‍ത്തികേയന്‍ നായകനാകുന്ന സിനിമയില്‍ മോഹന്‍ലാലും ബോളിവുഡ് നടന്‍ വിദ്യൂത് ജമാലും ഉണ്ടാകുമെന്നാണ് വിവരം. താല്‍ക്കാലികമായി ‘എസ്‌കെ 23’ എന്ന് അറിയപ്പെടുന്ന ചിത്രം ഒരു ഔട്ട് ആന്റ് ഔട്ട് ആക്ഷന്‍ എന്റര്‍ടെയ്നറാണെന്ന് പറയപ്പെടുന്നു, ബോളിവുഡ് നടി മൃണാല്‍ താക്കൂര്‍ നായികയാകും. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ Read More…
‘ലാലിന്റെ ഡയലോഗ് റെൻഡറിങ് കൃത്രിമം ആണ്, മമ്മൂട്ടി ഡബ്ബിങ്ങിൽ എല്ലാം കൊണ്ടുവരും’ ബാബു നമ്പൂതിരി
മലയാള സിനിമയിൽ ഒരു കാലത്ത് ശോഭിച്ചു നിന്ന താരമാണ് ബാബു നമ്പൂതിരി. സഹനടനായും വില്ലനായും തിളങ്ങി നിന്നിരുന്ന താരം വെള്ളിത്തിരയിൽ സജീവമായിരുന്നു. നടനു പുറമേ അധ്യാപകൻ കൂടിയായ താരം മലയാള സിനിമയിൽ ശ്രദ്ധേയമായ ഒരുപാട് കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പദ്മരാജന്റെ ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൽലാലിന്റ കൂട്ടുകാരനായും ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായും ബാബു നമ്പൂതിരി ഒരുപോലെ തിളങ്ങി. ശ്രദ്ധേയ വേഷങ്ങൾ താരം വെള്ളിത്തിരയ്ക്ക് സമ്മാനിച്ചു. മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുള്ള ബാബു നമ്പൂതിരി Read More…
സ്പൈഡര്‍മാന്‍ യൂണിവേഴ്‌സിലേക്ക് പുതിയ നായിക ‘മാഡം വെബ്’; ഡെക്കോട്ട ജോണ്‍സണ്‍ ഹീറോയിന്‍
സ്പൈഡര്‍മാന്‍ കഥാപാത്രങ്ങളെ ചുറ്റിപ്പറ്റി ഒരു സിനിമാറ്റിക് പ്രപഞ്ചം രൂപപ്പെടുത്താനുള്ള സോണിയുടെ ശ്രമത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. സോണിയുടെ സ്‌പൈഡര്‍ സിനിമാറ്റിക് യൂണിവേഴ്‌സിലേക്ക് ഏറ്റവും പുതിയ കൂട്ടിച്ചേര്‍ക്കലാണ് മാഡം വെബ്. ഡക്കോട്ട ജോണ്‍സണും സിഡ്നി സ്വീനിയും അഭിനയിച്ച മാഡം വെബിലൂടെ സിനിമാറ്റിക് യൂണിവേഴ്‌സിലെ പുതിയ സിനിമയുമായി അവര്‍ എത്തുകയാണ്. അതുല്യമായ കഴിവുകളുള്ള ഒരു കഥാപാത്രത്തെയാണ് ഈ സിനിമയിലൂടെ അവതരിപ്പിക്കുന്നത്. മാര്‍വലിന്റെ പബ്ലിഷിംഗിന്റെ ഏറ്റവും നിഗൂഢ നായികമാരില്‍ ഒരാളുടെ ഉത്ഭവ കഥ പറയുന്ന സിനിമയില്‍ മാഡം വെബ്ബാകുന്നത് ഫിഫ്റ്റി ഷേഡ്‌സ് Read More…
വിടുതലൈ രണ്ടാം ഭാഗത്തില്‍ വിജയ് സേതുപതിയുടെ ഭാര്യയായി മഞ്ജുവാര്യര്‍
തമിഴ്‌സംവിധായകന്‍ വെട്രിമാരന്റെ വിടുതലൈ രണ്ടാം ഭാഗത്തിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. സൂരി നായകനായ വിടുതലൈയുടെ ആദ്യഭാഗം കണ്ടവരൊന്നും രണ്ടാം ഭാഗം കാണാതെ പോകില്ലെന്ന് ഉറപ്പ്. വരാനിരിക്കുന്ന ഭാഗത്ത് വിജയ് സേതുപതിയുടെ നായിക മലയാളികളുടെ പ്രിയപ്പെട്ട മഞ്ജുവാര്യരാണ്. താരം സിനിമയില്‍ വിജയ് സേതുപതിയുടെ ഭാര്യയായിട്ടാണ് എത്തുന്നത്. വിടുതലൈ സിനിമയുടെ ആദ്യഭാഗം 1980 കളില്‍ നടക്കുന്ന ഒരു പീരീഡ് ക്രൈം ത്രില്ലറായിട്ടാണ് അവതരിപ്പിക്കപ്പെട്ടത്. വിജയ് സേതുപതിയുടെ കഥാപാത്രത്തിലേക്ക് നീങ്ങുന്ന രീതിയിലാണ് ആദ്യഭാഗം പൂര്‍ത്തിയായത്. വിജയ് സേതുപതിയുടെ കഥാപാത്രമായ പെരുമാള്‍ വാത്തിയാര്‍, Read More…
തമന്നയും വിജയ്‌വര്‍മ്മയും വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നു; വീട്ടുകാരില്‍ നിന്നും ശക്തമായ സമ്മര്‍ദ്ദം
ഈ വര്‍ഷം ആദ്യം പ്രണയം മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം തമന്നാഭാട്ടിയയും കാമുകന്‍ വിജയ് വര്‍മ്മയും വിവാഹത്തെക്കുറിച്ച് ആലോചിക്കുന്നു. വിവാഹിതരാകാന്‍ താരത്തിന് മാതാപിതാക്കളില്‍ നിന്ന് സമ്മര്‍ദ്ദം നേരിടേണ്ടി വരുന്നതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യാ ടുഡേയുമായുള്ള ഒരു സംഭാഷണത്തിലാണ് നടി തന്റെ കരിയര്‍ പ്ലാനുകള്‍ വെളിപ്പെടുത്തിയത്. 30 വയസ്സിനുള്ളില്‍ വിവാഹിതയും രണ്ട് കുട്ടികളും അതില്‍ ഉള്‍പ്പെടുന്നു. ‘നിങ്ങള്‍ക്ക് വിവാഹം കഴിക്കാന്‍ ആഗ്രഹിക്കുമ്പോള്‍ നിങ്ങള്‍ വിവാഹം കഴിക്കണമെന്ന് എനിക്ക് തോന്നുന്നു. വിവാഹം ഒരു വലിയ ഉത്തരവാദിത്തമാണ്. ഇതിന് വളരെയധികം ജോലി Read More…









