മലയാള സിനിമയിൽ വർഷങ്ങളായി തിളങ്ങി നിൽക്കുന്ന താരങ്ങളാണ് മമ്മൂട്ടിയും മോഹൻലാലും. രണ്ടുപേരും ഒരുമിച്ചെത്തുന്ന സിനിമകൾ പ്രേക്ഷകർ ഇരു കൈയും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇവരുടെ ആരാധകർ തമ്മിൽ ഇടയ്ക്കിടെ ആരാണ് മികച്ചത് എന്ന തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇവർക്ക് രണ്ടുപേർക്കുമിടയിൽ ആഴത്തിലുള്ള ഒരു സൗഹൃദമുണ്ട്, സാഹോദര്യമുണ്ട്, പരസ്പര ബഹുമാനമുണ്ട്. ഇപ്പോഴിതാ മോഹൻലാലിന്റെ സിനിമകൾ താൻ കാണാറുണ്ടെന്നും വളരെ ഇഷ്ടമാണെന്നും തുറന്നു പറയുകയാണ് മമ്മൂട്ടി. കേരളീയം പരിപാടി നടന്ന സമയത്ത് മമ്മൂക്കയും ലാലേട്ടനും ഒരുമിച്ചുള്ള ചിത്രങ്ങൾ വൈറൽ ആയിരുന്നു, Read More…
Author: Priya
‘‘വിഗ്ഗ് ഊരിയ മോഹൻലാലിന്റെ യഥാര്‍ത്ഥ രൂപം കണ്ട് ലാലു അലക്സ് ‘കര്‍ത്താവേ…. എന്നു വിളിച്ച് ഓടി”- ബാബു നമ്പൂതിരി
നടൻ, അധ്യാപകൻ എന്നിങ്ങനെ വിവിധ മേഖലകളിൽ തിളങ്ങി നിന്ന താരമാണ് ബാബു നമ്പൂതിരി. ശ്രദ്ധേയ വേഷങ്ങൾ വെള്ളിത്തിരയ്ക്ക് സമ്മാനിച്ച താരം മലയാളത്തിന്റെ അഭിമാനങ്ങളായ മോഹൻലാലിനും മമ്മൂട്ടിക്കൊപ്പമെല്ലാം മികച്ച പ്രകടനങ്ങൾ കാഴ്ച വെച്ചിട്ടുണ്ട്. ക്ലാസിക്ക് സിനിമയായ തൂവാനതുമ്പികളിൽ മോഹൻലാലിന്റെ കൂട്ടുകാരനായ താരം ജോഷിയുടെ നിറക്കൂട്ടിൽ വില്ലനായത് അവയിൽ ചിലത് മാത്രം. മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങളെക്കുറിച്ചും ബാബു നമ്പൂതിരി മുൻപ് പലതവണ സംസാരിച്ചിട്ടുണ്ട്. ഇപ്പോഴിതാ മോഹൻലാലും മമ്മൂട്ടിയും വിഗ് വെച്ചാണ് നിത്യജീവിതത്തില്‍ മുന്നോട്ട് പോവുന്നതെന്നും ഒരിക്കല്‍ മോഹൻലാല്‍ വിഗ്ഗ് Read More…
വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ സൂപ്പര്‍ നായികയാകണം ; സ്വപ്‌നറോളിനെക്കുറിച്ച് സാമന്ത
വിജയ് യുടെ സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമയില്‍ തനിക്ക് സൂപ്പര്‍നായികയായി അഭിനയിക്കണമെന്ന് നടി സാമന്ത. വിജയ് നായകനായി തൃഷ നായികയായി ലിയോ വന്‍ വിജയം നേടുന്ന സാഹചര്യത്തിലാണ് തന്റെ ആഗ്രഹം സാമന്ത തുറന്നു പറഞ്ഞിരിക്കുന്നത്. വിജയ് യുടെ ഫിറ്റ്‌നസ് സൂപ്പര്‍ഹീറോ പ്‌ളോട്ടുള്ള സിനിമകളില്‍ സൂപ്പര്‍നായികയായി അഭിനയിക്കാന്‍ തനിക്ക് താല്‍പ്പര്യമുണ്ടെന്ന് നടി പറഞ്ഞു. അതേസമയം ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന ജോഡിയാണ് വിജയ് – സാമന്ത. എആര്‍ മുരുകദോസാണ് ഇരുവരേയും ആദ്യമായി ഒരു സിനിമയില്‍ ഒന്നിപ്പിച്ചത്. താരത്തിന്റെ വന്‍ ഹിറ്റുകളില്‍ ഒന്നായ Read More…
തൃഷയ്‌ക്കെതിരേയുള്ള സ്ത്രീവിരുദ്ധ പരാമര്‍ശം; മാപ്പു പറയില്ല, നടിക്കെതിരേ കേസുകൊടുക്കുമെന്നു മന്‍സൂര്‍ അലിഖാന്‍
നടി തൃഷയ്‌ക്കെതിരേ രൂക്ഷമായ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയതിന്റെ പേരില്‍ അനേകരാണ് തമിഴിലെ വില്ലന്‍ നടന്‍ മന്‍സൂര്‍ അലിഖാനെതിരേ പ്രതിഷേധവുമായി എത്തിയിരിക്കുന്നത്. അഭിനേതാക്കളുടെ സംഘടനകളും സ്ത്രീപക്ഷ സംഘടനകളും നടനെതിരേ തിരിയുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ വിഷയത്തില്‍ ഇതുവരെ മാപ്പു പറയാത്ത നടന്‍ ഇനിയൊട്ട് മാപ്പു പറയാന്‍ പോകുന്നുമില്ലെന്ന് നിലപാട് എടുത്തു. അഭിനേതാക്കളുടെ സംഘടന പ്രതിഷേധിച്ചതിന് പിന്നാലെ നടനെതിരേ നടപടിയെടുക്കാന്‍ തമിഴ്‌നാട് ഡിജിപിയോട് ദേശീയ വനിതാ കമ്മീഷന്‍ ഉത്തരവിട്ടു. എന്നാല്‍ ഇന്ന് രാവിലെ മാധ്യമപ്രവര്‍ത്തകരെ കണ്ട മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് Read More…
2000ല്‍ സിനിമാ അഭിനയം നിര്‍ത്തിയ ശാലിനിയുടെ ഇപ്പോഴത്തെ സ്വത്ത് വിവരം അറിയാമോ?
ബാലതാരമായി തുടങ്ങി പിന്നീട് മികച്ച നായികയായി ആരാധകരെ നേടിയ അനേകം നടിമാരുണ്ട്. ഈ പട്ടികയില്‍ ഒന്നാം സ്ഥാനമുള്ള നടി ശാലിനിക്ക് അതിനേക്കള്‍ പെരുമ നടന്‍ അജിത്തിന്റെ ഭാര്യ എന്ന നിലയിലാണ്. നിലവില്‍ സിനിമയില്‍ നിന്നും അകന്നു കഴിയുന്ന ശാലിനിയുടെ സ്വത്ത് കേട്ടാല്‍ ആരാധകര്‍ ഞെട്ടും. കഴിഞ്ഞ സിനിമയില്‍ അഭിനയിക്കുമ്പോള്‍ 50 ലക്ഷം വരെ ശമ്പളം ലഭിച്ചയാളാണ് ശാലിനി. മുന്‍നിര നായികയായി ഉയര്‍ന്നുവന്ന നടി ശാലിനിയുടെ സ്വത്ത് ഇപ്പോള്‍ 100 കോടിയിലധികമാണ്. നടി ശാലിനിയുടെ ഭര്‍ത്താവ് അജിത്തിന്റെ സ്വത്ത് Read More…
‘എനിവണ്‍ ബട്ട് യു’ വിന്റെ ട്രെയിലര്‍ പുറത്തുവന്നു; ഹോട്ടായി സ്വീനിയും ഗ്‌ളെന്‍ പവലും
ഹോളിവുഡിലെ യുവ നടീനടന്മാരില്‍ ശ്രദ്ധേയരായ സിഡ്‌നി സ്വീനിയും ഗ്‌ളെന്‍ പവലും ഒന്നുക്കന്ന ‘എനിവണ്‍ ബട്ട് യു’ ഇപ്പോള്‍ ചര്‍ച്ചാവിഷയം. ഒരു നഷ്ടപ്രണയത്തിന്റെ ദു:ഖത്തില്‍ നിന്നും ഉടലെടുക്കുന്ന മറ്റൊരു പ്രണയത്തെക്കുറിച്ച് സംസാരിക്കുന്ന സിനിമയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസം പുറത്തുവന്നു. സ്വീനിയുടെയും പവലിന്റെയും ചൂടന്‍ രംഗങ്ങളോട് കൂടിയാണ് ട്രെയിലര്‍ എത്തുന്നതെന്നാണ് ഹോളിവുഡ് മാധ്യമങ്ങള്‍ പറയുന്നത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ബിയ തന്റെ കാമുകനുമായി വേര്‍പിരിയുകയും ഇപ്പോള്‍ പരസ്പരം വെറുക്കുകയും ചെയ്യുന്നു. തന്റെ ഹൃദയം തകര്‍ത്ത മാര്‍ഗരറ്റിനെക്കുറിച്ച് ബെന്‍ ഇപ്പോഴും വിഷമിക്കുന്നു. ഒരു Read More…
അജിത്തിനെ പോലൊരാളെ ഭര്‍ത്താവായി കിട്ടാന്‍ ആരും ആഗ്രഹിക്കും- തൃഷ
രണ്ടു ദശകമായി തമിഴ്‌സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ തെന്നിന്ത്യയിലെ മുന്‍നിര നടിമാരില്‍ ഒരാളാണ്. തുടങ്ങിയ കാലത്തേത് പോലെ തന്നെ അതേ സൗന്ദര്യത്തോടെ നടി ഇപ്പോഴും ലക്ഷക്കണക്കിന് ആരാധകരെ ആകര്‍ഷിക്കുന്നു. നടിയുടെ ഏറ്റവും പുതിയതായി എത്തിയ സിനിമ വിജയ് നായകനായ ലിയോ ആയിരുന്നു. സ്വന്തം വിവാഹത്തെക്കുറിച്ച് നടി പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. ഏകദേശം 13 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് നടി സൂപ്പര്‍താരം വിജയ്‌ക്കൊപ്പം അഭിനയിച്ചത്. ഇതിന് പിന്നാലെ അജിത്തിനൊപ്പം വിടത്തില എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടുമിരിക്കുകയാണ്. മണിരത്നത്തിന്റെ തഗ് ലൈഫില്‍ Read More…
മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറല്‍
മദ്യലഹരിയില്‍ ക്ലാസ്സിലിരുന്ന് ഉറങ്ങിയ അദ്ധ്യാപകന്റെ വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടത് വിവാദമായി. ജമ്മു കശ്മീരിലെ റിയാസി ജില്ലയിലെ ഒരു പ്രൈമറി സ്‌കൂള്‍ അധ്യാപികനെയാണ് വീഡിയോയില്‍ കാണിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. മദ്യലഹരിയില്‍ ക്ലാസ്സില്‍ വന്ന ദലൈര്‍ സിംഗ് എന്ന അധ്യാപകന്റെ വീഡിയോയാണ് പുറത്തുവന്നത്. പൂര്‍ണ്ണമായും മദ്യലഹരിയിലുള്ള അധ്യാപകന്റെ വീഡിയോ ചിത്രീകരിച്ചത് ചസ്സാനയിലെ ധാരിധര്‍ ഗ്രാമത്തിലെ സ്‌കൂളില്‍ നിന്നാണ്. വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്ന് അധ്യാപകനെ സസ്പെന്‍ഡ് ചെയ്തു. സാധാരണയായി പഠിപ്പിച്ചിരുന്ന അദ്ധ്യാപിക അസുഖം മൂലം മാറിയ Read More…
അന്നപൂരണിയിലെ ‘ഉലഗൈ വെള്ള പോഗിരാള്‍’ ഗാനം പുറത്തുവിട്ടു ; നയന്‍സിന്റെ മുപ്പത്തൊമ്പതാം പിറന്നാള്‍ ദിനത്തില്‍
ഒരു പതിറ്റാണ്ടായി കഠിനാദ്ധ്വാനവും അഭിനയമികവും സൗന്ദര്യവും കൊണ്ട് സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന നയന്‍സിന് ലേഡി സൂപ്പര്‍സ്റ്റാര്‍ പദവി വെറുതേ കിട്ടിയതല്ല. വൈവിദ്ധ്യമാര്‍ന്ന വേഷത്തിലൂടെ ഇപ്പോള്‍ അവര്‍ പ്രേക്ഷകരെ രസിപ്പിച്ചു കൊണ്ടിരിക്കുന്നു. നയന്‍സിന്റെ മുപ്പത്തൊമ്പതാം ജന്മദിനത്തില്‍ ഏറ്റവുംപുതിയ ചിത്രം അന്നപൂരണിയുടെ ആദ്യ പാട്ട് അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുകയാണ്. ‘ഉലഗൈ വെള്ള പോഗിരാള്‍’ എന്ന് തുടങ്ങുന്ന ഗാനം സ്ത്രീകളുടെ പ്രതിരോധശേഷിയെക്കുറിച്ച് സംസാരിക്കുകയും ലോകത്തെ മുഴുവന്‍ ഏറ്റെടുക്കാനുള്ള കരുത്ത് അവര്‍ക്കുണ്ടെന്ന് പരാമര്‍ശിക്കുകയും ചെയ്യുന്നു. സിനിമയില്‍ നയന്‍താരയുടെ കഥാപാത്രത്തെക്കുറിച്ചാണ് ഗാനം സംസാരിക്കുന്നത്. പെണ്‍കുട്ടികള്‍ സ്വപ്നം Read More…









