ഹോളിവുഡിലെ ഹോട്ട്‌ബോംബ് എന്നറിയപ്പെടുന്ന പമേല ആന്‍ഡേഴ്സണെ അനുസ്മരിപ്പിച്ച് ബിസിനസുകാരിയും മോഡലുമായ ഇവാനക ട്രംപ്. മിയാമിയിലെ ശരത്കാല സീസണില്‍ ആഡംബര മാളികയ്ക്ക് മുന്നില്‍ അതിശയകരമായ ചുവന്ന നീന്തല്‍ വസ്ത്രം ധരിച്ച് കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പം രസകരമായ ഒരു ദിവസം ആസ്വദിക്കുന്നതിന്റെ ഫോട്ടോ പുറത്തുവന്നു. ഫോട്ടോ പുറത്തു വന്നതിന് പിന്നാലെ ഇവാങ്കയുടെ ചുവന്ന നീന്തല്‍ വസ്ത്രവും ജനപ്രിയ സീരീസായ ബേവാച്ചിലെ പമേല ആന്‍ഡേഴ്സന്റെ 90 കളിലെ ഐക്കണിക് ലുക്കും തമ്മിലുള്ള സാമ്യം ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ ചൂണ്ടിക്കാണിച്ചു. ബേ വാച്ചില്‍ പമേലയുടെ കഥാപാത്രം Read More…
Author: Priya
കേരളത്തില്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ലൈംഗികാതിക്രമം ; സിനിമ വിടാനുണ്ടായ കാരണം പറഞ്ഞ് മുന്‍നടി വിചിത്ര
ഒരു സിനിമയില്‍ നിന്നുണ്ടായ മോശമായ അനുഭവത്തെ തുടര്‍ന്നാണ് താന്‍ സിനിമാ അഭിനയം തന്നെ ഉപേക്ഷിച്ചതെന്ന് തമിഴ്‌നടി വിചിത്ര. 2000 ല്‍ സിനിമാ ഉപേക്ഷിച്ച നടി ബിഗ് ബോസ് തമിഴ് സീസണ്‍ 7-ലെ മത്സരാര്‍ത്ഥിയാണ്. കേരളത്തിലെ മലമ്പുഴയില്‍ ഒരു സിനിമയുടെ സെറ്റില്‍ വച്ചുണ്ടായ ലൈംഗികാതിക്രമ സംഭവമാണ് സിനിമയില്‍ നിന്ന് പിന്മാറാന്‍ കാരണമെന്ന് ഇവര്‍ പറഞ്ഞു. ബിഗ്‌ബോസ് വീട്ടില്‍വെച്ചാണ് തന്റെ ജീവിതം മാറ്റിമറിച്ച വിചിത്രമായ ജീവിതത്തെക്കുറിച്ച് നടി പറഞ്ഞത്. മരിച്ചുപോയ ഒരു നടന്റെ അഭ്യര്‍ത്ഥന മാനിച്ച് ഒരു തെലുങ്ക് സിനിമയുമായി Read More…
പിക്കേയെ പ്രണയിച്ചതിന് ഷക്കീറയ്ക്ക് ചെലവായത് 120 ദശലക്ഷം യൂറോ
സ്‌പെയിനില്‍ താന്‍ നേരിട്ട നികുതിയുമായി ബന്ധപ്പെട്ട കേസ് ഒത്തുതീര്‍പ്പാക്കാന്‍ 7.64 ദശലക്ഷത്തിലധികം തുക സ്പാനിഷ് ട്രഷറിയില്‍ അടയ്ക്കാന്‍ പോപ്പ്ഗായിക ഷക്കീറ സമ്മതിച്ചു. സ്പാനിഷ് ഫുട്‌ബോള്‍താരം ജെറാര്‍ഡ് പിക്കേയുമായി പ്രണയത്തില്‍ അല്ലായിരുന്നെങ്കില്‍ താരത്തിന് ഇത്രയും വലിയ തുക നല്‍കേണ്ടി വരില്ലായിരുന്നുവെന്ന് താരത്തിന്റെ അഭിഭാഷകന്‍ വിശ്വസിക്കുന്നു. പ്രണയത്തിനുവേണ്ടി ഷക്കീറ 120 ദശലക്ഷം യൂറോയോളമാണ് ചെലവാക്കിയത്. ബാഴ്‌സിലോണ താരവുമായുള്ള ഷക്കീറയുടെ 11 വര്‍ഷത്തെ പ്രണയം മൂന്ന് നികുതി തട്ടിപ്പുകള്‍ക്ക് പകരം ആറ് നികുതി തട്ടിപ്പുകളാണ് പോപ്പ് ഗായികയ്ക്ക് ഉണ്ടാക്കിക്കൊടുത്തത്. അതേസമയം ഷക്കീറ Read More…
ഇന്ത്യന്‍ ടെലിവിഷന്‍ താരം, പക്ഷേ പണിയങ്ങ് വിദേശത്ത്; അനുഷ്‌ക്കാസെന്‍ കൊറിയന്‍ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡര്‍
കെ.പോപ്പിന്റെ ആരാധകരായ ഇന്ത്യന്‍ പെണ്‍കുട്ടികളുടെയെല്ലാം സ്വപ്‌നഭൂമികയാണ് ബിടിഎസിന്റെ താവളം കൂടിയായ കൊറിയ. എന്നാല്‍ കൊറിയ മുഴുവന്‍ ആരാധിക്കുന്ന ഒരു ഇന്ത്യന്‍ താരമുണ്ട്. ടെലിവിഷന്‍ സീരിയലിലൂടെ ബാലനടിയായി വന്ന് മോഡലും നടിയുമായ അനുഷ്‌ക്കാ സെന്നിനെ. അനേകം ടെലിവിഷന്‍ പരിപാടികള്‍ ചെയ്യുന്ന താരത്തിന്റെ ബോളിവുഡ് പ്രവേശം ആരാധകര്‍ കാത്തിരിക്കുമ്പോള്‍ കൊറിയ അവരുടെ ടൂറിസത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കി മാറ്റിയിരിക്കുകയാണ് ഇന്ത്യന്‍ താരം അനുഷ്‌ക്കാ സെന്നിനെ. ഹോണററി ബ്രാന്‍ഡ് അംബാസഡറായി കഴിഞ്ഞ ആഗസ്റ്റിലാണ് കൊറിയക്കാര്‍ ഇന്ത്യന്‍ താരത്തെ നിയോഗിച്ചത്. ഇന്ത്യയിലെ ടെലിവിഷന്‍ പ്രേക്ഷകര്‍ക്കിടയില്‍ Read More…
ഗംഭീര കിക്കുമായി സാനിയ ; വൈറലായി പുതിയ വീഡിയോ
യുവനടിമാരില്‍ ശ്രദ്ധേയയായ താരമാണ് സാനിയ ഇയ്യപ്പന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം. ഗംഭീര നൃത്തവും, ചിത്രങ്ങളുമൊക്കെയായി താരം എത്തുന്നുണ്ട്. ഫാഷന്‍ ഐക്കണായിട്ടാണ് സോഷ്യല്‍ മീഡിയ സാനിയയെ കാണുന്നത്. അതീവ ഗ്ലാമറസായുള്ള ചിത്രങ്ങളും സാനിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഇത്തരം ചിത്രങ്ങള്‍ക്ക് സാനിയ വിമര്‍ശനങ്ങളും നേരിടാറുണ്ട്. പുതിയ പുതിയ കാര്യങ്ങള്‍ പഠിയ്ക്കുന്നതിന് വളരെയധികം താല്പര്യം കാണിയ്ക്കുന്ന താരം കൂടിയാണ് സാനിയ. ഇപ്പോള്‍ സാനിയ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച ഒരു വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. കിക്ക് ബോക്‌സിംഗ് പരിശീലിയ്ക്കുന്ന വീഡിയോയാണ് സാനിയ Read More…
അവള്‍ക്ക് മിനുമിനാ മുഖമുള്ളയാൾ വേണമല്ലോ .. രോമേശ്വരനായ ബിജുനെ അവൾക്കു ശരിയാവുമോ …? ഊര്‍മ്മിള ഉണ്ണിയുടെ കുറിപ്പ്
മലയാളികളുടെ പ്രിയപ്പെട്ട താരദമ്പതികളാണ് സംയുക്ത വര്‍മ്മയും ബിജു മേനോനും. നീണ്ട പ്രണയത്തിന് ഒടുവില്‍ വിവാഹിതരായ താര ജോഡികള്‍ ആണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മാതൃകാ താരദമ്പതികളായി ജീവിക്കുകയാണ് ബിജു മേനോനും സംയുക്ത വര്‍മ്മയും. മകന്‍ ദക്ഷ് ധാര്‍മ്മിക്കിന്റെ ബിജുവിന്റെയും കാര്യങ്ങള്‍ നോക്കി വീട്ടമ്മയായി കഴിയുകയാണ് സംയുക്ത. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടു കാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു സംയുക്തയുടെ സിനിമാ അരങ്ങേറ്റം. വെറും നാല് വര്‍ഷം മാത്രമാണ് സിനിമകളില്‍ സംയുക്ത അഭിനയിച്ചത്. സംയുക്ത Read More…
‘ഞാന്‍ എന്നെത്തന്നെ വെല്ലുവിളിക്കാന്‍ ഇഷ്ടപ്പെടുന്നു’, പുതിയ കോമഡിച്ചിത്രവുമായി കിം കര്‍ദാഷിയാന്‍
വിനോദ വ്യവസായത്തില്‍ അനിഷേധ്യ സാന്നിദ്ധ്യമാണ് കിം കര്‍ദാഷിയാന്‍. ‘അമേരിക്കന്‍ ഹൊറര്‍ സ്റ്റോറി’യുടെ ഏറ്റവും പുതിയ സീസണിലെ സിയോഭനെ നടി അവതരിപ്പിച്ചത് അടുത്തിടെയാണ്. ഇതിന് പിന്നാലെ കോമഡി ചിത്രമായ ‘ദി ഫിഫ്ത്ത് വീലില്‍’ പുതിയ വേഷത്തിന് തയ്യാറെടുക്കുകയാണ് റിയാലിറ്റി താരവും ബിസിനസുകാരിയുമായ നടി. സിനിമയുടെ നിര്‍മ്മാതാവ് കൂടിയാണ് കിം. ‘നിങ്ങളുടെ കംഫര്‍ട്ട് സോണില്‍ നിന്ന് പുറത്തുകടന്ന് പുതിയ എന്തെങ്കിലും പരീക്ഷിച്ച് വളരുക എന്നത് ശരിക്കും രസകരമാണ്,’ വെറൈറ്റിക്ക് നല്‍കിയ അഭിമുഖത്തില്‍ കിം പറഞ്ഞു. സിനിമാ വ്യവസായത്തിലേക്ക് കടക്കുന്നതില്‍ താന്‍ Read More…
നയന്‍താരയ്ക്ക് ബോളിവുഡില്‍ പിടിമുറുകുന്നു; സൂര്യ നായകനാകുന്ന കര്‍ണനില്‍ നായിക?
ആറ്റ്‌ലീയുടെ ജവാന്റെ വന്‍ വിജയത്തിന് ശേഷം നയന്‍താരയെ ബോളിവുഡിന് പിടിച്ച മട്ടാണ്. നടിയെ തേടി ഓഫറുകള്‍ വന്നു തുടങ്ങിയിട്ടുണ്ട്. ബോളിവുഡ് ചലച്ചിത്ര നിര്‍മ്മാതാവ് രാകേഷ് ഓംപ്രകാശാണ് നയന്‍സിനെ തേടിയെത്തിയിരിക്കുന്ന ഏറ്റവും പുതിയ ആള്‍. തമിഴ്‌നടന്‍ സൂര്യയെ നായകനാക്കി ഒരുക്കുന്ന കര്‍ണനില്‍ നായികയാകാന്‍ നയന്‍സിനെ രാകേഷ് സമീപിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സൂര്യയുടെ ബോളിവുഡ് കാല്‍വെയ്പ്പായ സിനിമ മഹാഭാരതത്തെ അവലംബിച്ച് കര്‍ണന്റെ കഥയാണ് പറയുന്നതെന്നാണ് വിവരം. ചിത്രത്തിനായി നയന്‍താരയെ സമീപിച്ചതായി അറിയാന്‍ കഴിഞ്ഞു. നേരത്തെ ഗ്‌ളാമര്‍ സുന്ദരി ദിഷാ പഠാണിയെ ആലോചിച്ച Read More…
എ.ആര്‍.റഹ്മാന്റെ മകള്‍ സംഗീത സംവിധാനരംഗത്തേക്ക്; അന്താരാഷ്ട്ര പ്രൊജക്ട് ‘ലയണസ്’
ഓസ്‌ക്കര്‍ ജേതാവും വിഖ്യാത സംഗീതകാരനുമായ എ.ആര്‍.റഹ്മാന്റെ മകളും സംഗീതസംവിധാന രംഗത്തേക്ക്. യുകെ-ഇന്ത്യ കോ-പ്രൊഡക്ഷന്‍ ചിത്രമായ ‘ലയണസ്’ എന്ന അന്താരാഷ്ട്ര പ്രൊജക്ടില്‍ സംഗീതം ഒരുക്കിക്കൊണ്ടാണ് റഹ്മാന്റെ മകള്‍ സംഗീത സംവിധായികയാകുന്നത്. ഇക്കാര്യം നിര്‍മ്മാതാക്കള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചു. 2020ല്‍ ‘ഫാരിഷ്ടണ്‍’ എന്ന സ്വതന്ത്ര സിംഗിളിലൂടെ സംഗീത വ്യവസായത്തിലേക്ക് കടന്നയാളാണ് ഖദീജ. പിതാവ് എ ആര്‍ റഹ്മാനാണ് ഈ ഗാനം ചിട്ടപ്പെടുത്തിയത്. ‘ലയണസ്’ സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷവും അഭിമാനവും തോന്നുന്നതായി തന്റെ ആവേശം പ്രകടിപ്പിച്ചുകൊണ്ട് ഖദീജ പറഞ്ഞു. ”സോഫിയ രാജകുമാരിയുടെ Read More…









